1 GBP = 129.93
breaking news

മാഞ്ചസ്റ്റർ തിരുന്നാൾ പ്രൗഢി നിലനിർത്തി ഭക്തി നിർഭരമായി സമാപിച്ചു; വിശുദ്ധരുടെ അനുഗ്രഹം തേടിയെത്തിയ ആയിരങ്ങൾക്ക് ആത്മ നിർവൃതി…

മാഞ്ചസ്റ്റർ തിരുന്നാൾ പ്രൗഢി നിലനിർത്തി ഭക്തി നിർഭരമായി സമാപിച്ചു; വിശുദ്ധരുടെ  അനുഗ്രഹം തേടിയെത്തിയ ആയിരങ്ങൾക്ക് ആത്മ നിർവൃതി…

മാഞ്ചസ്റ്റർ തിരുന്നാൾ പ്രൗഢഗംഭീരവും, ഭക്തിനിർഭരവുമായ അന്തരീക്ഷത്തിൽ ഇന്നലെ സമാപിച്ചു. കഴിഞ്ഞ ശനിയാഴ്ച കൊടിയേറിയതു മുതൽ ഇന്നലെ പ്രധാന തിരുനാൾ നടന്ന ദിവസം വരെ എല്ലാ കാര്യങ്ങളും ക്രൈസ്തവ വിശ്വാസത്തിലധിഷ്ടിതമായി ഭക്തിനിർഭരമായിട്ടാണ് ആലോഷിച്ചത്. ഇന്നലെ രാവിലെ തന്നെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും  വിശ്വാസി സമൂഹവും മറ്റ് മതസ്തരുമെല്ലാം സെൻറ്. ആൻറണീസ് ദേവാലയത്തിച്ചേർന്നു. മാർ തോമാശ്ലീഹായുടെയും വി.അൽഫോൻസയുടെയും തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും, നേർച്ച കാഴ്ചകൾ അർപ്പിക്കുവാസമായി വൻ ജനാവലിയാണ് മാഞ്ചസ്റ്റർ വിഥിൻഷോയിൽ എത്തിച്ചേർന്നത്. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്ന പള്ളിപ്പെരുന്നാൾ  നാട്ടിലെ പെരുന്നാൾ ആഘോഷങ്ങളെ  അനുസ്മരിപ്പിക്കുന്നതായിരുന്നു.

തിരുന്നാളിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രധാന തിരുന്നാൾ ദിനമായ ഇന്നലെ രാവിലെ 9.45 ന് വിഥിൻഷോ സെൻറ്.ആൻറണീസ് ദേവാലയത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ്  സ്രാമ്പിക്കൽ പിതാവിനെയും മറ്റ് വൈദികരെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സെന്റ്.ആന്റണീസ് ദേവാലയത്തിലെ പുഷ്പാലംകൃതമായ അൾത്താരയിലേക്ക്
സ്വീകരിച്ചാനയിച്ചതോടെയാണ് തിരുക്കർമങ്ങൾ ആരംഭിച്ചത്. ഇടവകയിലെ കുടുംബ യൂണിറ്റുകളുടെയും, പിതൃവേദി, മാതൃ വേദി, എസ്.എം.വൈ.എം, സി.എം.എൽ തുടങ്ങിയ സംഘടനാ പ്രതിനിധികൾ കാഴ്ചകൾ സമർപ്പിച്ചത് അഭിവന്ദ്യ പിതാവ് ഏറ്റുവാങ്ങി. തുടർന്ന് മാഞ്ചസ്റ്റർ റീജിയണൽ കോർഡിനേറ്ററും ഇടവക വികാരിയുമായ റവ.ഫാ ജോസ് ആഞ്ചാനിക്കൽ അഭിവന്ദ്യ പിതാവിനെയും ബഹുമാനപ്പെട്ട വൈദികരെയും മറ്റ് അതിഥികളെയും സ്വാഗതം ചെയ്തു. ട്രസ്റ്റിമാരായ സിബി ജെയിംസ്, ബിജോയ്, ജോബി തോമസ് തുടക്കിങ്ങിയവർ പിതാവിനെ ഇടവകക്ക് വേണ്ടി ബൊക്കെ നൽകി സ്വീകരിച്ചു.
തുടർന്ന് അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവ് മുഖ്യകാർമ്മികനായി ആഘോഷപൂർവ്വമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളും മുൻ ഇടവക വികാരിയുമായ റവ.ഫാ.സജി മലയിൽ പുത്തൻപുരയിൽ, ഫാ. നിക്കോളാസ് കേൻ,  ഫാ.ഫാൻസ്വാ പത്തിൽ, ഫാ.മാത്യു കരിയിലക്കുളം, ഫാ.ഫിലിപ്പ്, ഫാ. പ്രിൻസ്, തുടങ്ങിയ വൈദികർ സഹകാർമികരായിരുന്നു.
ദിവ്യബലിക്കിടയിൽ നൽകിയ സന്ദേശത്തിൽ മാഞ്ചസ്റ്റർ തിരുനാൾ യുകെയിലെ മറ്റ് തിരുന്നാളകൾക്ക് മാതൃകയാണെന്നും പറയുകയുണ്ടായി. തിരുന്നാളാഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഫാ. ജോസ് അഞ്ചാനിക്കലച്ചന്റെ നേതൃത്വ പാടവത്തെ അഭിനന്ദിക്കുകയും ചെയ്തു. ദിവ്യബലി മധ്യേ സുവിശേഷ വായനക്കായി വിശുദ്ധ ഗ്രന്ഥം മുഖം മറച്ച്  ഉയർത്തിക്കൊണ്ട് സമാധാനം നൽകുന്നത്, യേശുവിന്റെ സമാധാനം നൽകുവാൻ യോഗ്യത പുരോഹിതന് ഇല്ലാ എന്നതിനാൽ യേശു ക്രിസ്തു നേരിട്ട് നൽകുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്ന് പറയുകയുണ്ടായി. മാർ തോമാശ്ലീഹായുടെ രക്ത സാക്ഷിത്വവും, വി.അൽഫോൻസാമ്മയും സഹന ജീവിതവും മാതൃകയാക്കി മുന്നേറുവാൻ ഉദ്ബോധിപ്പിച്ചു. ഒരു ക്രൈസ്തവ വിശ്വാസി അവരവർക്കായി തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിലെത്തി ഞായറാഴ്ച ദിവ്യബലിയിൽ ഭക്തിപൂർവ്വം സംബന്ധിച്ച് ആത്മീയമായി കരുത്ത് നേടണമെന്ന് ഉദ്ബോധിപ്പിച്ചു. അപ്പസ്തോലൻമാരെപ്പോലെ ലോകമെങ്ങും എത്തിച്ചേർന്ന് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുവാൻ ധൈര്യവും കരുത്തുമുള്ളവരാണ് സീറോ മലബാർ വിശ്വാസികൾ എന്ന കാര്യം ആനുസ്മരിപ്പിച്ചു.
മിന്റോ ആന്റണിയുടെയും ജനീഷ് കുരുവിളയുടെയും നേതൃത്വത്തിൽ മാഞ്ചസ്റ്റർ മിഷനിലെ വിവിധ ദേവാലയങ്ങളിൽ നിന്നും എത്തിച്ചേർന്ന ഗായക സംഘം ദിവ്യബലിയെ ഭക്തി സാന്ദ്രമാക്കി.ദിവ്യബലിയെ തുടർന്ന് ലദീഞ്ഞോടെയാണ് തിരുന്നാൾ പ്രദക്ഷിത്തിണത്തിന് തുടക്കമായത്. മാർതോമാ കുരിശിന് പിന്നിലായി അൾത്താര ബാലൻമാരും, പ്രസുദേന്തിമാരും, പതാകകളേന്തി മത ബോധന വിദ്യാർത്ഥികളും മുത്തുക്കുടകളേന്തി മാതൃവേദി പ്രവർത്തകരും ഇരുനിരയായി അണിനിരന്നതോടെ പ്രദക്ഷിണത്തിന് തുടക്കമായി. ഷീജാേ വർഗ്ഗീസ് നേതൃത്വം കൊടുക്കുന്ന റിഥം ഓഫ് വാറിംഗ്ടൺ ചെണ്ടമേളവും, മൈക്ക് കേൻ എം.പി.യുടെ നേതൃത്വത്തിലുള്ള ഐറിഷ് പൈപ്പ് ബാൻഡും പ്രദക്ഷിണത്തിന് മേളക്കൊഴുപ്പേകി. പ്രദക്ഷിണത്തിന്റെ മദ്ധ്യ ഭാഗത്തായി എസ്.വൈ.എം ന്റെ യുവാൾക്കൾ വി.അൽഫോൻസാമ്മയുടെ തിരുസ്വരൂപവും,  പിന്നിലായി പിതൃവേദിയംഗങ്ങൾ മാർ തോമാശ്ലീഹായുടെയും തിരുസ്വരൂപങ്ങളെ വഹിച്ചു. പൊന്നിൻകുരിശ്, വെള്ളിക്കുരിശ്, കുടുംബ യൂണിറ്റുകളുടെ പതാകകൾ, മുത്തുക്കുടകൾ തുടങ്ങിയവയെല്ലാം പ്രദക്ഷിണത്തിൽ അണിചേർന്നതോടെ അക്ഷരാർത്ഥത്തിൽ നാട്ടിലെ പള്ളികളിലെ പ്രദക്ഷിണത്തിന് സമാനമായി. ദേവാലയത്തിൽ നിന്നും പുറപ്പെട്ട് ഡങ്കറി റോഡ് വഴി പോർട്ട് വേയിലേക്ക് പ്രവേശിച്ചപ്പോൾ പോലീസ് വാഹന ഗതാഗതം പ്രദക്ഷിണത്തിനായി നിയന്ത്രിച്ച് പ്രദക്ഷിണത്തിന് യാത്ര സുഗമമാക്കി. ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം കാണുവാനായി നൂറ് കണക്കിനാളുകൾ കാത്ത് നിന്നിരുന്നു.   പ്രദക്ഷിണം പള്ളിയിൽ തിരികെ  പ്രവേശിച്ചതിന് ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും സമാപന പ്രാർത്ഥനയും നടന്നു.വിശുദ്ധരുടെ അനുഗ്രഹം പ്രാപിച്ചും, തിരുശേഷിപ്പ് വണങ്ങി നേർച്ചയും വാങ്ങിയാണ് വിശ്വാസികൾ സ്നേഹ വിരുന്നിനായി എത്തിയത്.  കഴുന്ന് നേർച്ചക്കും അടിമ വയ്ക്കുനതിനുമായി ഭക്തതജനങ്ങൾക്ക് സൗകര്യം ഉണ്ടായിരുന്നു.
പള്ളിപ്പരിസരത്ത് ഒരുക്കിയ സ്നേഹവിരുന്നിനിടെ മാതൃ വേദിയുടെ നാടൻ പലഹാരങ്ങളുടെയും,കൊന്ത, വെന്തിങ്ങ തുടങ്ങിയവയുടെയും
SMYM ന്റെയും സൺഡേ സ്കൂളിന്റെയും CMLറെയും സ്റ്റാളുകളും ഉണ്ടായിരുന്നു. വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കുവാൻ സാധിച്ചതും മനസ്സ് നിറയെ സന്തോഷവുമായാണ് തിരുന്നാളിൽ പങ്കെടുത്ത ഓരോരുത്തരും പള്ളിയിൽ നിന്നും പിരിഞ്ഞ് പോയത്.
കഴിഞ്ഞ ശനിയാഴ്ച തിരുനാൾ കൊടിയേറിയതുമുതൽ ഇന്നലെ വരെ മാഞ്ചസ്റ്റർ തിരുന്നാൾ ലഹരിയിലയിരുന്നു. എല്ലാ ദിവസവും നടന്ന ദിവ്യബലിയിലും നൊവേനയിലും സംബന്ധിച്ച് പ്രാർത്ഥനയോടെ ഒരുക്കത്തോടെയാണ് ഏവരും പ്രധാന തിരുന്നാളിലേക്ക് പ്രവേശിച്ചത്. കൊടിയേറ്റ ദിവസം മാഞ്ചസ്റ്റർ ഫോറം സെന്ററിൽ ഗാനമേളയും കോമഡിയുമായി മെഗാ സ്റ്റേജ് ഷോയും ഉണ്ടായിരുന്നു. ഇടവക വികാരി റവ.ഫാ. ജോസ് ആഞ്ചാനിക്കലിന്റെയും ട്രസ്റ്റിമാരായ സിബി ജെയിംസ്, ജോബി തോമസ്, ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ കമ്മിറ്റിയാണ് തിരുനാളാഘോഷങ്ങളുടെ ചുമതലകൾ വഹിച്ചിരുന്നത്.
ഇന്ന് ഞായറാഴ്ച 2 മണിക്ക് കൃതജ്ഞതാ ബലിയും, കൊടിയിറക്കും നടക്കും. തിരുന്നാളാഘോഷങ്ങളിൽ പങ്കെടുത്തവർക്കും, ആഘോഷങ്ങൾ  വിജയമാക്കുവാനായി സഹകരിച്ച എല്ലാവർക്കും, സ്പോൺസർമാർക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more