1 GBP = 129.93
breaking news

ന്യൂകാസിൽ ഇംഗ്ലീഷ് മാർട്ടയേർസ് മിഷനിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷവും ഇടവക ദിനവും ജൂലൈ 6 , 7 ദിവസങ്ങളിൽ…

ന്യൂകാസിൽ  ഇംഗ്ലീഷ് മാർട്ടയേർസ് മിഷനിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷവും ഇടവക ദിനവും ജൂലൈ 6  , 7  ദിവസങ്ങളിൽ…

ന്യൂകാസിൽ:-  ന്യൂകാസിൽ  ഇംഗ്ലീഷ് മാർട്ടയേർസ് മിഷനിൽ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും , ഇടവകദിനവും ജൂലൈ ആറ് , ഏഴ്  തീയതികളിൽ നടക്കും , ജൂലൈ ആറാം  തീയതി ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രെസ്റ്റൻ റീജിയണൽ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ തിരുനാൾ കൊടിയേറ്റ് നടത്തുന്നതോടെ ആണ് തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത് , തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന , ലദീഞ്  എന്നിവ  നടക്കും , തിരുക്കർമ്മങ്ങൾക്ക് ശേഷം ഇംഗ്ലീഷ് മാർട്ടയേർസ് ഹാളിൽ ഇടവക ദിനാഘോഷം നടക്കും , വിവിധ വാർഡുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ , സൺഡേസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം ,സ്നേഹവിരുന്ന് , ഉൽപ്പന്ന ലേലം എന്നിവയും നടക്കും , പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ആഘോഷമായ തിരുനാൾ കുർബാന നടക്കും , റെവ . ഫാ. ജിൻസ് കണ്ടക്കാട്ട് കാർമികത്വം വഹിക്കും . തുടർന്ന്  വിശുദ്ധരുടെ തിരു സ്വരൂപങ്ങളും വഹിച്ചുകൊണ്ട് സീറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിൽ ഉള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും , തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു വിശുദ്ധന്റെ മധ്യസ്ഥതയിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രീസ്റ്റ് ഇൻ ചാർജ്‌  ഫാ. സിറിയക് പാലക്കുടി, കൈക്കാരന്മാരായ ബിനു കിഴക്കയിൽ, ഷിബു മാത്യു എന്നിവർ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more