1 GBP = 129.93
breaking news

ഒരുക്കങ്ങൾ പൂർത്തിയായി, അണിഞ്ഞൊരുങ്ങി മാഞ്ചസ്റ്റർ ദേവാലയം; തിരുന്നാൾ നാളെ….ഇന്ന് വൈകിട്ട് 6ന് ഫാ. ആന്റണി ചുണ്ടെലിക്കാട്ട് അർപ്പിക്കുന്ന ദിവ്യബലിയും നൊവേനയും…

ഒരുക്കങ്ങൾ പൂർത്തിയായി, അണിഞ്ഞൊരുങ്ങി മാഞ്ചസ്റ്റർ ദേവാലയം; തിരുന്നാൾ നാളെ….ഇന്ന് വൈകിട്ട് 6ന് ഫാ. ആന്റണി ചുണ്ടെലിക്കാട്ട്  അർപ്പിക്കുന്ന ദിവ്യബലിയും നൊവേനയും…
മാഞ്ചസ്റ്റർ:-  യുകെയിലെ ഏറ്റവും പ്രശസ്തമായ മാഞ്ചസ്റ്ററിലെ മാർ തോമാശ്ലീഹായുടെയും, വി. അൽഫോസാമ്മയുടെയും തിരുനാളാഘോഷങ്ങൾ നാളെ സമാപിക്കും.കഴിഞ്ഞ ശനിയാഴ്ച ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലയത്തിൽ ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ.ഫാ.മൈക്കൾ ഗാനൻ നൂറ് കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കൊടിയേറ്റിയത് മുതൽ എല്ലാ ദിവസവും വി.കുർബാനയും നൊവേനയും തിരുനാളിന്റെ ഭാഗമായി ഉണ്ടായിരുന്നു.  ഇന്ന് വൈകുന്നേരം ആറിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ.ഫാ.ആൻറണി ചുണ്ടെലിക്കാട്ട് ദിവ്യബലി അർപ്പിച്ച് നൊവേനയ്ക്ക് നേതൃത്വം കൊടുക്കും
പ്രധാന തിരുന്നാൾ ദിനമായ നാളെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാസിക്കൽ മുഖ്യ കാർമികനായി തിരുന്നാളാഘോഷങ്ങൾ നടക്കും.
പ്രധാന തിരുന്നാൾ ദിനമായ നാളെ (ജൂലൈ 6) ശനിയാഴ്ച രാവിലെ 9.45ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മുഖ്യ കാർമ്മികനായി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അദ്ധ്യക്ഷൻ മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിനെയും മറ്റ് വൈദികരെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും  അകമ്പടിയോടെ ദേവാലയത്തിലെ പുഷ്പാലംകൃതമായ അൾത്താരയിലേക്ക്  ദ സ്വീകരിച്ചാനയിക്കുന്നതാടെ
അത്യാഘോഷപൂർവ്വമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് തുടക്കമാകും.മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനാകുന്ന ദിവ്യബലിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന നിരവധി വൈദികർ സഹകാർമികരാകും.  മാഞ്ചസ്റ്ററിലെ ഗായക സംഘം റെക്സ് ജോസ്, മിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ  മാഞ്ചസ്റ്റർ മിഷനിലെ വിവിധ മാസ്സ് സെന്ററുകളിൽ നിന്നും ഗായകർ ദിവ്യബലിയെ ഭക്തി സാന്ദ്രമാക്കും
ദിവ്യബലിക്ക് ശേഷം മാഞ്ചസ്റ്ററിലെ സ്വദേശിയരും മറ്റ് മതസ്ഥരുമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം മാഞ്ചസ്റ്ററിന്റെ തെരുവീഥികളിൽ നടക്കും. പ്രദക്ഷിണത്തിൽ മാർ.തോമാശ്ലീഹായുടെയും, വി.അൽഫോൻസയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട്, പൊൻ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും, ഫാമിലി യൂണിറ്റുകളുടെ പതാകകളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണം നാട്ടിലെ തിരുനാളാഘോഷങ്ങളെ അനുസ്മരിപ്പിക്കും. പ്രദക്ഷിണത്തിന് റിഥം ഓഫ് വാറിംഗ്ടൺ ടീമിന്റെ ചെണ്ടമേളം, ഐറിഷ് ബാന്റ് എന്നിവ അകമ്പടിയേകും.  പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം സമാപന ആശീർവാദവും ഉണ്ടായിരിക്കും.
പള്ളിപ്പരിസരങ്ങളിൽ മാതൃവേദി, എസ്.എം.വൈ.എം, സി.എം.എൽ എന്നീ സംഘടനകളുടെ സ്റ്റാളുകകളിൽ പലഹാരങ്ങളും, കൊന്ത, വെന്തിങ്ങ തുടങ്ങി ക്രൈസ്തവ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ കുറഞ്ഞ വിലക്ക് സ്റ്റാളുകളിൽ ലഭ്യമായിരിക്കും.തുടർന്ന് സ്നേഹ വിരുന്നോടെയാണ് ഒരാഴ്ച നീണ്ടു നിന്ന തിരുന്നാളാഘോഷങ്ങൾ സമാപിക്കുന്നത്.
 യുകെയിൽ ആദ്യമായി തിരുനാളാഘോഷങ്ങൾക്ക് തുടക്കം കുറിച്ചതു ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ.ഫാ.സജി മലയിൽ പുത്തൻപുരയിൽ മാഞ്ചസ്റ്റർ ഇടവക വികാരിയായിരുന്നപ്പോഴാണ്. ഓരോ വർഷവും തിരുന്നാളാഘോഷങ്ങളിൽ മുഖ്യ കാർമികരായിരുന്നത് നാട്ടിലും വിദേശങ്ങളിലും സേവനം ചെയ്തു വരുന്ന പിതാക്കന്മാരായിരുന്നു.  സജി അച്ചനിൽ നിന്നും റവ.ഫാ ലോനപ്പൻ അറങ്ങാശ്ശേരി ഇടവക വികാരിയായതിന് ശേഷമാണ് റവ.ഫാ. ജോസ് അഞ്ചാനിക്കൽ ഇപ്പോൾ ഇടവകയെ നയിക്കുന്നത്.  ഓരോ വർഷം ചെല്ലുംതോറും കൂടുതൽ  പ്രശസ്തിതിയിലേക്ക് ഉയരുകയാണ് മാഞ്ചസ്റ്റർ തിരുനാൾ.
 വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ സിബി ജെയിംസ്, ബിജോയ്, ജോബി തോമസ് എന്നിവരും പാരീഷ് കമ്മിറ്റിയംഗങ്ങളും ചേർന്ന 101 അംഗ കമ്മിറ്റിയാണ്  തിരുനാളിന്റെ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ കൂടിയ വികാരിയച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ വിവിധ കമ്മിറ്റികൾ തിരുന്നാളിന്റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.
മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ മാഞ്ചസ്റ്റർ മിഷൻ കോർഡിനേറ്ററും ഇടവക വികാരിയുമായ ഫാ.ജോസ് അഞ്ചാനിക്കൽ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-
സിബി ജെയിംസ് – 07886670128
ജോബി തോമസ് – 07985234361
ബിജോയി മാത്യു – 07710675575
ദേവാലയത്തിന്റെ വിലാസം:-
ST .ANTONY’S CHURCH,
DUNKERY ROAD,
PORTWAY,
M22 0WR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more