1 GBP = 107.00

വിജയപ്രതീക്ഷയുണര്‍ത്തി അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ് അഫ്ഗാന്‍; വിന്‍ഡീസിന് 23 റണ്‍സ് ജയം

വിജയപ്രതീക്ഷയുണര്‍ത്തി അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ് അഫ്ഗാന്‍; വിന്‍ഡീസിന് 23 റണ്‍സ് ജയം

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

ലീഡ്സ്: ലോകകപ്പിലെ അപ്രസക്തമായ മത്സരത്തിൽ അഫ്ഗാനിസ്താനെ 23 റൺസിന് തകർത്ത് വെസ്റ്റിൻഡീസ്.

312 വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത അഫ്ഗാൻ 50 ഓവറിൽ 288 റൺസിന് ഓൾഔട്ടായി. 35.3 ഓവറിൽ മൂന്നിന് 189 എന്ന ശക്തമായ നിലയിൽ നിന്നാണ് അഫ്ഗാൻ തകർന്നത്. നാലു വിക്കറ്റെടുത്ത കാർലോസ് ബ്രാത്വെയ്റ്റും മൂന്നു വിക്കറ്റ് വീഴ്ത്തിയ കെമാർ റോച്ചുമാണ് അഫ്ഗാനെ തകർത്തത്.

അഫ്ഗാനു വേണ്ടി റഹ്മത്ത് ഷാ – ഇക്രാം അലി സഖ്യം രണ്ടാം വിക്കറ്റിൽ 133 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. റഹ്മത്ത് ഷാ 78 പന്തിൽ നിന്ന് 62 റൺസും ഇക്രാം അലി 93 പന്തുകൾ നേരിട്ട് 86 റൺസും നേടി പുറത്തായി.

നജിബുള്ള സദ്രാൻ (31), അസ്ഗർ അഫ്ഗാൻ (40) എന്നിവർ മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. ക്യാപ്റ്റൻ ഗുൽബാദിൻ നയ്ബ് (5), മുഹമ്മദ് നബി (2), സമിയുള്ള ഷിൻവാരി (6), റാഷിദ് ഖാൻ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ എവിൻ ലൂയിസ് (58), ഷായ് ഹോപ്പ് (77), നിക്കോളാസ് പുരൻ (58) എന്നിവരുടെ ഇന്നിങ്സുകളാണ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

അഞ്ചാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്ത നിക്കോളാസ് പുരൻ – ജേസൺ ഹോൾഡർ സഖ്യമാണ് വിൻഡീസിനെ 300 കടത്തിയത്. 43 പന്തുകൾ നേരിട്ട പുരൻ 58 റൺസെടുത്ത് പുറത്തായി. ഗെയ്ൽ (7) വീണതോടെ തുടക്കത്തിൽ തന്നെ പതറിയ വിൻഡീസിനെ നൂറ് കടത്തിയത് ലൂയിസും ഹോപ്പും ചേർന്നാണ്. 24-ാം ഓവറിൽ 141 പന്തിൽ നിന്നാണ് അവർ ടീം സ്കോർ നൂറ് കടത്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും 88 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 58 റൺസെടുത്ത ലൂയിസിനെ റാഷിദ് ഖാൻ പുറത്താക്കി. മൂന്നാം വിക്കറ്റിൽ ഷിംറോൺ ഹെറ്റ്മയർക്കൊപ്പം ഹോപ്പ് 65 റൺസ് കൂട്ടിച്ചേർത്തു. 39 റൺസെടുത്ത ഹെറ്റ്മയറെ പുറത്താക്കി ദൗലാത്ത് സദ്രാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 34 പന്തുകൾ നേരിട്ട ജേസൺ ഹോൾഡർ 45 റൺസെടുത്ത് പുറത്തായി.

ലോകകപ്പിൽ നിന്ന് ഇരുടീമുകളും നേരത്തെ തന്നെ പുറത്തായതിനാൽ മത്സരഫലത്തിന് പ്രസക്തിയില്ല

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more