1 GBP = 129.93
breaking news

റാന്നിയിലും കൊച്ചിയിലും വൻ കഞ്ചാവുവേട്ട , പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോ വൈറൽ…

റാന്നിയിലും കൊച്ചിയിലും വൻ കഞ്ചാവുവേട്ട , പ്രതിയെ ചോദ്യം ചെയ്യുന്ന  വീഡിയോ  വൈറൽ…
ജയകുമാർ നായർ .
റാന്നി :- ഒന്നരക്കിലോ കഞ്ചാവുമായി അറസ്റ്റിലായ  ഹോട്ടൽ ഉടമയെ  റാന്നിപോലീസ്   ചോദ്യം ചെയ്യുന്ന  വീഡിയോ   സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറികഴിഞ്ഞിരിക്കുന്നു,  റാന്നി ഇട്ടിയപ്പാറ തസ്നി ഹോട്ടൽ ഉടമ പുന്നമൂട്ടിൽ ഉമ്മർകുട്ടി മകൻ ഷാം (50)ആണ് പ്രതി .
കൊച്ചിയിലും സമാനമായ സംഭവം അരങ്ങേറി ,അവിടെ നാലര കിലോ കഞ്ചവുമായാണ്  യുവാവ് എക്‌സൈസ് പിടിയില്‍ ആയത് .തോപ്പുംപടി പാലത്തില്‍ നിന്നാണ്  ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വന്ന നാലര കിലോ കഞ്ചാവുമായി അജ്മൽ എന്ന യുവാവ്  എക്‌സൈസ്    പിടിയിലായത് .വാത്തുരുത്തി സ്വദേശി അജ്മൽ , ശരീരത്തില്‍ കെട്ടിവച്ച നിലയില്‍ കഞ്ചാവ് ഒളിച്ചു കടത്തു  മ്പോളായിരുന്നു  എക്‌സൈസ് സംഘത്തിൻറെ വലയിലായത് . ഇയാള്‍ മയക്കുമരുന്ന് കേസുകളടക്കം 24 കേസുകളില്‍ പ്രതിയാണ് ഇയാള്‍.
വർഷങ്ങളായി റാന്നിയിലും പരിസരപ്രദേശത്തും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായതിനെ തുടർന്ന്   സ്പെഷ്യൽ ബ്രാഞ്ച്  നിരീക്ഷണത്തിലായിരുന്നു  ഹോട്ടലും പരിസരപ്രദേശങ്ങളും. സന്ധ്യാസമയങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി ആളുകൾ കഞ്ചാവിനായി തസ്നി  ഹോട്ടൽ പരിസരത്ത് കറങ്ങുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു .  ഇടപാടുകാർ ഹോട്ടലിലെത്തി കൗണ്ടറിൽ നിൽകുന്ന ഷാമിന് പണം നൽകുകയും ഹോട്ടലിലെ തൊഴിലാളികളെ ബൈക്കിൽ ഇടപാടുകാരോടൊപ്പം അയച്ച് രഹസ്യ കേന്ദ്രത്തിൽ നിന്ന് കഞ്ചാവ് എടുത്തു വഴിയിൽവെച്ച് ഇടപാടുകാർക്ക് നൽകുന്ന രീതിയാണ് ചെയ്തിരുന്നത്.
എന്നാൽ കൂടുതൽ അളവ് കഞ്ചാവ് വാങ്ങുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഷാം നേരിട്ട് സാധനം എത്തിച്ചു നൽകുന്നതായും പോലീസ് മനസ്സിലാക്കി.  തുടർന്ന് ഷാഡോ പോലീസ് ഉദ്യോഗസ്ഥർ ഇടപാടുകാർ എന്ന വ്യാജേന ഷാമിനെ സമീപിച്ച് പല ദിവസങ്ങൾകൊണ്ട് വിശ്വാസമാർജ്ജിച്ച് കച്ചവടം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഇടപാടുകാർക്ക് കഞ്ചാവുമായി എത്തിയ ഷാം പോലീസ് വലയിലായി.  തുടർന്നു നടന്ന ചോദ്യം ചെയ്യൽ വീഡിയോയാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് .സമാനമായ, എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ വിവരം അറിയിക്കണമെന്ന് റാന്നി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more