1 GBP = 129.93
breaking news

മാഞ്ചസ്റ്റർ സെന്റ്.ജോസഫ് ചർച്ചിൽ നൈറ്റ് വിജിൽ ഇന്ന്; ഫാ.തോമസ് കൊളങ്ങാടൻ നയിക്കും….

മാഞ്ചസ്റ്റർ സെന്റ്.ജോസഫ് ചർച്ചിൽ നൈറ്റ് വിജിൽ ഇന്ന്; ഫാ.തോമസ് കൊളങ്ങാടൻ നയിക്കും….
മാഞ്ചസ്റ്റർ:-  മാഞ്ചസ്റ്ററിലെ ലോംങ് സൈറ്റ്  സെന്റ്. ജോസഫ് ദേവാലയത്തിൽ ഇന്ന് രാത്രി 9 മണി മുതൽ പുലർച്ചെ 2 മണി വരെ നടക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് റവ.ഫാ. തോമസ് കൊളങ്ങാടൻ നേതൃത്വം കൊടുക്കും. എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ നടക്കുന്ന നൈറ്റ് വിജിലിൽ ആലോഷമായ വി.കുർബാന അനുരഞ്ജന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയ ഉണ്ടായിരിക്കും. എല്ലാവരെയും മാഞ്ചസ്റ്റർ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് ജീസസ് യൂത്ത് മാഞ്ചസ്റ്റർ ടീമംഗങ്ങൾ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് –
ജോബി വർഗ്ഗീസ് – 07825871317
ജയ്സൻ മേച്ചേരിൽ – 07915652674

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more