1 GBP = 107.38

അഫ്ഗാനിസ്താനെ 150 റൺസിന് തകർത്ത് ഇംഗ്ലണ്ട്!

അഫ്ഗാനിസ്താനെ 150 റൺസിന് തകർത്ത് ഇംഗ്ലണ്ട്!

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

മാഞ്ചെസ്റ്റർ: ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്താനെ 150 റൺസിന് തകർത്ത് ഇംഗ്ലണ്ട്. 398 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഈ ലോകകപ്പിലെ അഫ്ഗാന്റെ അഞ്ചാം തോൽവിയാണിത്. ഇംഗ്ലണ്ടിന്റെ നാലാം ജയവും. ഹഷ്മത്തുള്ള ഷാഹിദി അഫ്ഗാനു വേണ്ടി അർധ സെഞ്ചുറി നേടി. 100 പന്തിൽ നിന്ന് 76 റൺസെടുത്ത ഷാഹിദിയെ 46-ാം ഓവറിൽ ആർച്ചറാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ഗുൽബാദിൻ നയ്ബ് (37), റഹ്മത്ത് ഷാ (46), അഷ്ഗർ അഫ്ഗാൻ (44) എന്നിവർ അഫ്ഗാനിസ്താനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി ആദിൽ റഷീദും ജോഫ്ര ആർച്ചറും മൂന്നു വിക്കറ്റ് വീഴ്ത്തി. മാർക്ക് വുഡ് രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുത്തിരുന്നു. ഈ ലോകകപ്പിൽ ഇതുവരെയുള്ള ഉയർന്ന ടീം ടോട്ടലാണിത്.
സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. വെറും 71 പന്തിൽ നിന്ന് 17 സിക്സും നാലു ബൗണ്ടറിയുമടക്കം 148 റൺസാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ അടിച്ചുകൂട്ടിയത്. ഏകദിനത്തിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോഡും ഇതോടെ മോർഗന്റെ പേരിലായി. മോർഗന്റെ 13-ാം ഏകദിന സെഞ്ചുറിയാണിത്. അദ്ദേഹത്തിന്റെ ഉയർന്ന സ്കോറും ഇതുതന്നെ.

മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. പരിക്കേറ്റ ജോസൺ റോയ്ക്ക് പകരം ഓപ്പണറായെത്തിയ ജെയിംസ് വിൻസ് ജോണി ബെയർസ്റ്റോയ്ക്കൊപ്പം ആദ്യ വിക്കറ്റിൽ 44 റൺസ് ചേർത്തു. 26 റൺസെടുത്ത വിൻസ് പുറത്തായ ശേഷം ജോ റൂട്ടിനൊപ്പം ബെയർസ്റ്റോ രണ്ടാം വിക്കറ്റിൽ 120 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
സെഞ്ചുറിയിലേക്ക് കുതിച്ച ബെയർസ്റ്റോയെ അഫ്ഗാൻ ക്യാപ്റ്റൻ ഗുൽബാദിൻ നയ്ബാണ് പുറത്താക്കിയത്. 99 പന്ത് നേരിട്ട ബെയർസ്റ്റോ മൂന്നു സിക്സും എട്ടു ബൗണ്ടറിയുമടക്കം 90 റൺസെടുത്തു.
പിന്നീടായിരുന്നു ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിച്ച ജോ റൂട്ട് – ഓയിൻ മോർഗൻ കൂട്ടുകെട്ട്. തുടക്കം മുതൽ തന്നെ തകർത്തടിച്ച മോർഗനായിരുന്നു കൂടുതൽ അപകടകാരി. മൂന്നാം വിക്കറ്റിൽ 189 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 82 പന്തിൽ നിന്ന് ഒരു സിക്സും അഞ്ചു ബൗണ്ടറികളുമടക്കം 88 റൺസെടുത്ത ജോ റൂട്ട് 47-ാം ഓവറിലാണ് പുറത്തായത്.

ജോസ് ബട്ട്ലർക്കും (2), ബെൻ സ്റ്റോക്ക്സിനും (2) കാര്യമായ സംഭവന നൽകാനായില്ല. അവസാന നിമിഷം വെറും ഒമ്പതു പന്തിൽ നിന്ന് 31 റൺസെടുത്ത മോയിൻ അലിയാണ് ഇംഗ്ലണ്ട് സ്കോർ 397-ൽ എത്തിച്ചത്.

അഫ്ഗാൻ ബൗളർമാരെല്ലാവരും നന്നായി തല്ലുവാങ്ങി. ഒമ്പത് ഓവർ എറിഞ്ഞ റാഷിദ് ഖാൻ വഴങ്ങിയത് 110 റൺസ്. 10 ഓവറിൽ 68 റൺസ് വഴങ്ങിയ ക്യാപ്റ്റൻ ഗുൽബാദിൻ നയ്ബും 10 ഓവറിൽ 85 റൺസ് വഴങ്ങിയ ദൗലാത്ത് സദ്രാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more