ലെസ്റ്റർയുകെയിലെ ഹൈന്ദവ സമാജങ്ങളുടെ യൂണിയന് ആയ നാഷണല്‍ കൌന്സില് ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തിൽ ലെസ്റ്ററിൽ ഇന്നും നാളെയും വിവിധ ആത്മീയ പരിപാടികള്‍ക്ക് പൂജനീയ സ്വാമി ചിദാനന്ദപുരികള്‍ നേതൃത്വം നല്‍കും
ശബരിമല കര്‍മ്മ സമിതി രക്ഷാധികാരിയും കൊളത്തൂർ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി 2019ലെ യു കെ സന്ദർശനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് യു കെ യിലെ വിവിധ നഗരങ്ങളിൽ സാക്ഷ്യം വഹിക്കുന്നത് . ജൂൺ 11നു മാഞ്ചസ്റ്ററിൽ നടത്തിയ സത്സംഗത്തിനു തുടർച്ചയായി പ്രിയ ആചാര്യന്റെ പ്രഭാഷണ പരമ്പരകൾ യുകെയിൽ വിവിധ വേദികളിൽ നടന്നുകൊണ്ടിരിക്കുകയാണ്.
നാഷണല്‍ കൌന്സില് ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തിൽ ജൂണ്‍ 15 ,16 (ശനി, ഞായർ) തീയതികളില്‍ ലെസ്റ്ററിലെ ബ്യൂമനോർ പാർക്കിൽ വച്ച് തികച്ചും ഗുരുകുല ശൈലിയില്‍ വിഭാവനം ചെയ്തിട്ടുള്ളതും* ആശ്രമ അന്തരീക്ഷത്തിൽ നടത്തപെടുന്നതുമായ സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം എന്നീ പരിപാടികള്‍ക്കാണ് യു കെ ഹൈന്ദവ സമൂഹം ഇന്നും നാളെയും (ശനി, ഞായർ) ലെസ്റ്റർ സാക്ഷ്യം വഹിക്കുന്നത് .
ലാഭേച്ഛയും വ്യക്തി താത്പര്യങ്ങളും ഇല്ലാതെ ജാതി വര്‍ണ്ണ ചിന്തകള്‍ക്ക് അതീതതമായി ഇത്തരം കര്‍മ്മ പദ്ധതികളില്‍ അണി ചേരുവാൻ എല്ലാ ഹൈന്ദവ സഹോദരങ്ങളും മുന്നോട്ടു വരണം എന്ന് ഓർമ്മിപ്പിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നു .വ്യക്തി താത്പര്യങ്ങള്‍ക്ക് അതീതമായി സമൂഹ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള മേല്പറഞ്ഞ സത്സംഗങ്ങൾ , സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം’ എന്നീ പരിപാടികള്‍ക്കായി എല്ലാ ഹിന്ദു കുടുംബാംഗങ്ങളും ഒത്തുചേരണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു .
നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ്, യു കെ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
സുരേഷ് ജി – 07940 658142 ഗോപകുമാർ -07932 672467
പ്രശാന്ത് രവി – 07863 978338
വിപിൻ – 07846145510
click on malayalam character to switch languages