1 GBP = 129.93
breaking news

മാഞ്ചസ്റ്റർ പരേഡിനെ വിസ്മയമാക്കാൻ കൂറ്റൻ കെട്ടുകാള ഒപ്പം പത്തോളം കലാ രൂപങ്ങൾ; തെരുവിനെ വിസ്മയിപ്പിക്കാൻ എം.എം.എയും കേരളത്തിൽ നിന്നുള്ള കലാകാരൻമാരും…

മാഞ്ചസ്റ്റർ പരേഡിനെ വിസ്മയമാക്കാൻ കൂറ്റൻ കെട്ടുകാള ഒപ്പം പത്തോളം  കലാ രൂപങ്ങൾ; തെരുവിനെ വിസ്മയിപ്പിക്കാൻ  എം.എം.എയും കേരളത്തിൽ നിന്നുള്ള കലാകാരൻമാരും…
കെ. ഡി. ഷാജിമോൻ
ഇക്കൊല്ലത്തെ മാഞ്ചസ്റ്റർ പരേഡ് ഈ മാസം ഇരുപത്തിമൂന്നാം തീയ്യതി ഞായറാഴ്ച നടക്കാനിരിക്കെ മാഞ്ചസ്റ്റർ തെരുവിനെ വിസ്മയിപ്പിക്കാൻ 20 അടി പൊക്കത്തിൽ കേരളത്തിന്റെ കെട്ടു കാളയെ അവതരിപ്പിച്ച് ഒപ്പം പത്തോളം മറ്റ് കേരള കലാരൂപങ്ങൾ കെട്ടുകാളക്കൊപ്പം അടിവച്ച് നീങ്ങുമ്പോൾ പൂർണ്ണമായും മാഞ്ചസ്റ്റർ പരേഡ് ഇക്കൊല്ലം എം.എം.എ (M.M.M)യുടെ കലാകാരന്മാർ കൈയ്യടക്കും.
കെട്ടു കാളയുടെ രൂപങ്ങൾ തയ്യാറാക്കാൻ കേരളത്തിൽ നിന്നുള്ള കലാകാരൻമാരെ മാഞ്ചസ്റ്റർ സിറ്റി കൗൺസിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മുഖേന പ്രത്യേകമായി ക്ഷണിച്ചിരിക്കുകയാണ്.
കഴിഞ്ഞ നാല് വർഷമായി വിവിധ കേരളീയ കലാരൂപങ്ങൾ  അവതരിപ്പിച്ച് കമ്യൂണിറ്റിയുടെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയ എം.എം.എ ഇക്കൊല്ലം നേരിട്ടുള്ള ക്ഷണപ്രകാരമാണ് പരേഡിൽ പങ്കെടുക്കുന്നത്.
മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ 150 ഓളം അംഗങ്ങളെ അണിനിരത്തി വിസ്മയം തീർക്കാനാണ് എം.എം.എയുടെ ഇക്കൊല്ലത്തെ പ്ലാൻ. ഈ വർഷം മാഞ്ചസ്റ്റർ സിറ്റി കൗൺസിലിന്റെ കലാശാഖയായ വാക് ദി പ്ലാങ്ങ് (WALK THE PLANK) ന്റെയും കേരള ഗവൺമെന്റിന്റെ ഉത്തരവാദിത്വ ടൂറിസവും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്നുള്ള കലാകാരൻമാരെ സിറ്റി കൗൺസിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മുഖേന മാഞ്ചസ്റ്റർ പരേഡിന് എത്തിക്കുന്നത്.
കൂറ്റൻ കെട്ടു കാളയും, തെയ്യവും, കോൽകളിയും, തിരുവാതിരയും, ഭരതനാട്യവും, ചെണ്ടമേളവും മുത്തുക്കുടയും മറ്റ് നിരവധി കലാരൂപങ്ങളും ആവേശത്തോടെ മാഞ്ചസ്റ്റർ പരേഡിൽ അണിനിരത്തി വിസ്മയം തീർക്കാൻ എം.എം .എ (MMA) യുടെ പ്രവർത്തകർ അണിയറയിൽ ആവേശത്തോടെ തയ്യാറെടുക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more