1 GBP = 129.93
breaking news
- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
കേരളാ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം – യുക്മ മുന്‍ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ് നല്കുന്ന വിശദീകരണം
- Jun 05, 2019
പ്രിയ യുക്മ സഹപ്രവര്‍ത്തകരെ,
കേരളസംസ്ഥാനത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തമായ 2018ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട് യുക്മ നടത്തിയ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അന്തസ്സ് കെടുത്തുന്ന വിധത്തില്‍ മുന്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് ഫേസ്ബുക്കിലൂടെ നടത്തിയ വീഡിയോ റിപ്പോര്‍ട്ടിന് മറുപടി നല്‍കേണ്ടതില്ല എന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചിരുന്നത്. കാരണം സെക്രട്ടറി എന്ന നിലയില്‍ യുക്മയുടെ കഴിഞ്ഞ കമ്മറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും അറിവുള്ള വ്യക്തി തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടത്തുന്ന ഇത്തരം ജല്പനങ്ങളുടെ ആവശ്യം പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്നുള്ളത് മാത്രമാണ്. എന്നാല്‍ ഈ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന മനോജ് പിള്ള പ്രസിഡന്റായ പുതിയ ഭരണസമിതിയുടെ എക്സിക്യൂട്ടീവ് തീരുമാനം എന്നെ അറിയിച്ചതുകൊണ്ടാണ് ഈ അവസരത്തില്‍ വിശദീകരണം നല്‍കുന്നത്.
മുന്‍ സെക്രട്ടറി യുക്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിപ്പെടുന്നതിന് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഇറങ്ങിത്തിരിക്കുകയും സ്വന്തം താത്പര്യത്തിന് അനുസരിച്ചുള്ള ആളുകളെ ഉള്‍പ്പെടുത്തിയുള്ള കമ്മറ്റി രൂപീകരിക്കുന്നതിനായി ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തിയുള്ള പാനല്‍ മത്സരത്തിനായി ഇറക്കുകയും ഒടുവില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ആഴ്ച്ചകള്‍ക്ക് ശേഷം രണ്ട് പാനലായി മത്സരിക്കുന്നതിനുണ്ടായ സാഹചര്യം കഴിഞ്ഞ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളാണെന്ന ആരോപണം തന്നെ അടിസ്ഥാനരഹിതമാണ്.
കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം ഉള്‍പ്പെടെ യുക്മ നടത്തിയിട്ടുള്ള എല്ലാ പരിപാടികള്‍ക്കും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ എനിയ്ക്ക് ഉത്തരവാദിത്വമുണ്ട്. 2017-2019 യുക്മ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളിലെ ഏത് വിഷയം ചൂണ്ടിക്കാണിച്ചാലും അതിന് നേതൃത്വം നല്കിയ ആളെന്ന നിലയില്‍ മറുപടി നല്‍കേണ്ട കടമയുമുണ്ടെന്ന് വിശ്വസിക്കുന്നു. സംഘടനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന സമയത്ത് മുന്ഭരണസമിതികളില് നിന്നും വ്യത്യസ്തമായ ഓരോ ഉത്തരവാദിത്വം നല്കുന്ന ആളുകള്‍ക്ക് അത് വിജയകരമായി നടപ്പിലാക്കുന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതിനും അതോടൊപ്പം തന്നെ ഓരോ പരിപാടികളും ഏറ്റെടുക്കുന്നവര്‍ക്ക് എല്ലാവരുടേയും സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. വിജയകരമായ ഒട്ടേറെ പരിപാടികള്‍ നടത്തുന്നതിനും സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് വളര്‍ച്ചയുണ്ടാകുന്നതിനും ഈ നിലപാട് വളരെയേറെ സഹായിച്ചിട്ടുണ്ട് എന്നുള്ളതാണ് എന്റെ വിശ്വാസം. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലേയ്ക്ക് സാധനങ്ങള്‍ കയറ്റി അയച്ചതില്‍ പ്രസിഡന്റ് എന്ന നിലയിലോ വ്യക്തിപരമായോ ഞാനുമായി ബന്ധപ്പെട്ട് മുന്‍ ജനറല്‍ സെക്രട്ടറിയ്ക്ക് അഭിപ്രായവ്യത്യാസം ഏതെങ്കിലും കാരണവശാല്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് അറിയിക്കുന്നതിന് യുക്മ ദേശീയ ഭരണസമിതിയ്ക്ക് ഒരു വാട്ട്സ് ആപ് ഗ്രൂപ്പ്, ദേശീയ ഭരണസമിതി യോഗങ്ങള്‍, കഴിഞ്ഞ ഭരണസമിതി തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടന്ന ദേശീയ ജനറല്‍ ബോഡി എന്നിങ്ങനെ സംഘടനാ വേദിയില്‍ തന്നെ അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇനി തെരഞ്ഞെടുപ്പിന് ശേഷമാണ് ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് തോന്നുന്നതെങ്കില്‍ പുതിയതായി അധികാരത്തില്‍ വന്ന കമ്മറ്റിയെ ഈ വിവരങ്ങള്‍ ധരിപ്പിച്ച് ഉചിതമായ പരിഹാരം കാണുന്നതിന് ശ്രമിക്കാം. ഏതെങ്കിലും സംഘടനാ വേദിയില്‍ ഉന്നയിച്ച് പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ അത് പരസ്യമായി ഉന്നയിക്കുന്നതിന് ഇപ്പോള്‍ അദ്ദേഹം ഉന്നയിച്ചതുപോലുള്ള സോഷ്യല്‍ മീഡിയായെ ആശ്രയിക്കുന്നതിനും തെറ്റില്ല. യുക്മ പോലെയൊരു മഹാപ്രസ്ഥാനത്തിന്റെ അമരത്ത് ഇരിക്കുന്നതിന് ഈ സംഘടനയെ സ്നേഹിക്കുന്ന ആളുകള്‍ നല്കിയ അവസരത്തിന്, യുക്മയുടെ സല്പേര് നിലനിര്‍ത്തുന്ന മാന്യമായ രീതിയിലുള്ള പെരുമാറ്റമെങ്കിലും ഉണ്ടാവേണ്ടതാണ്. എന്നാല്‍ മാസങ്ങളോളും തനിക്ക് സംഘടനയില്‍ ഉന്നയിക്കുന്നതിനുള്ള അവസരമുണ്ടായിട്ടും അതിനൊന്നും തയ്യാറാവാതെ തെരഞ്ഞെടുപ്പിനു ശേഷം ആഴ്ച്ചകള്‍ കഴിഞ്ഞ് ഇത്തരം പ്രതികരണങ്ങളുമായി ഇറങ്ങിയിരിക്കുന്നതിന് പിന്നില്‍ സംഘടനയെ പരമാവധി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണുള്ളതെന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു .
2018 ജൂലൈ 20 ന് അവധിക്കായി ഞാൻ നാട്ടില്‍ പോയിരുന്നു. എന്റെ വീട് ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പൂര്‍ണ്ണമായും പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. പ്രളയസമയത്ത് നാട്ടില്‍ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അതിന്റെ ഭീകരതയും ആളുകള്‍ അനുഭവിച്ച കഷ്ടനഷ്ടങ്ങളും നേരിട്ട് കാണുന്നതിനും സാധിച്ചു. ഇതിനിടെയാണ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യുക്മയുടെ നേതൃത്വത്തില്‍ നടത്തേണ്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ജനറല്‍ സെക്രട്ടറി എന്നെ ബന്ധപ്പെടുന്നത്. നമുക്ക് ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണോ അതെല്ലാം ചെയ്യണമെന്നുള്ള അഭിപ്രായമാണ് ആ സമയത്ത് ഞാന്‍ പറഞ്ഞത്. അത് സാമ്പത്തിക സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്കുന്നതോ അല്ലെങ്കില്‍ അവശ്യ വസ്തുക്കള്‍ ശേഖരിച്ച് അയയ്ക്കുന്നതോ എന്തു തന്നെയായാലും അധികമാവില്ലെന്ന് നാട്ടിലെ സാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ ആളെന്ന നിലയില്‍ അറിയിച്ചു. തീരുമാനം എടുക്കുന്നതിന് മുന്‍പായി സാധാരണ എല്ലാ വിഷയങ്ങളിലും ചെയ്യുന്നതുപോലെ ദേശീയ ഭാരവാഹികളോട് അഭിപ്രായം ആരായുന്നതിനുള്ള നിര്‍ദ്ദേശവും നല്കി. ഇതനുസരിച്ച് തൊട്ടടുത്ത ദിവസം വീണ്ടും ഞങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ മറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട എല്ലാവരോടും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രളയദുരിതത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കേരളത്തിലെ ആളുകളെ സഹായിക്കുന്നതിന് യു.കെയില്‍ നിന്നും വിവിധ വസ്തുക്കള്‍ ശേഖരിച്ച് നല്‍കാമെന്നുമാണ് റോജിമോന്‍ അറിയിച്ചത്.
യുക്മയുടെ നേതൃത്വത്തില്‍ നടന്ന പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സാധനങ്ങള്‍ ശേഖരിക്കുന്നതിന് ആവശ്യമായ എല്ലാ വിധ ക്രമീകരണങ്ങളും യു.കെയില്‍ നടന്നത് ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. എല്ലാ ദിവസവും തന്നെ ഇത് സംബന്ധിച്ച വിഷയങ്ങള്‍ ഞങ്ങള്‍ ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തിട്ടുള്ളതാണ്. യുക്മ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി നടത്തിയ ഒരു പ്രവര്‍ത്തി എന്ന നിലയില്‍ ഇത് സംബന്ധിച്ച് എല്ലാവരുടേയു അറിവ് പരിമിതമായിരുന്നു എന്നുള്ളത് വാസ്തവമാണ്. നാട്ടിലേയ്ക്ക് സാധനങ്ങള്‍ ചാരിറ്റിയായി ഫ്ളഡ് റിലീഫ് എന്ന പേരില്‍ അയയ്ക്കുന്നത് പ്രത്യേക ഫീസ് ഒന്നുമില്ലാതെ തന്നെ അയയ്ക്കുന്നതിന് സാധിക്കുമെന്നുള്ളത് യുക്മ ചാരിറ്റിയിലെ ഒരു അംഗം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും താന്‍ ഏര്‍പ്പെടുത്തുന്ന ഷിപ്പിങ് ഏജന്‍സി വഴി അയച്ചാലും അധികം ചെലവ് ഉണ്ടാവില്ലെന്നും അറിയിച്ചതും ജനറല്‍ സെക്രട്ടറിയാണ്. സാധനങ്ങള്‍ യു.കെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച് ഒരുമിച്ച് പായ്ക്ക് ചെയ്യുന്നതിനായി കവന്‍ട്രിയില്‍
യുക്മയുടെ നേതാക്കളും ഇതിനോട് സഹകരിക്കുന്നവരുമായ ആളുകള്‍ എല്ലാവരും ഒരുമിച്ച് കൂടുകയും വളരെ അഭിനന്ദനാര്‍ഹമായ രീതിയില്‍ എല്ലാ വസ്തുക്കളും പായ്ക്ക് ചെയ്യുകയും ഇത് കണ്ടെയ്നറില്‍ കയറ്റി അയയ്ക്കുന്നതിന് വേണ്ടി സെക്രട്ടറിയുടെ നേതൃത്വത്തിലെ സംഘത്തിനെ ഏല്പിക്കുകയും ചെയ്തു. പിന്നീട് 25 ടണ്‍ സാധനം യു.കെയില്‍ നിന്നും യുക്മ കയറ്റി അയച്ചു എന്ന വാര്‍ത്തയാണ് വിവിധ മാധ്യമങ്ങളിലൂടെ വായിച്ച് അറിയുന്നതിന് എല്ലാവര്ക്കും സാധിച്ചത്. യഥാര്‍ത്ഥത്തില്‍ കേരളത്തിലേയ്ക്ക് കയറ്റി അയച്ചു എന്ന് രേഖകള്‍ പ്രകാരം വെളിവാക്കപ്പെട്ടിരിക്കുന്നത് 8.5 ടണ്‍ സാധനങ്ങള്‍ മാത്രമാണ്. കവന്‍ട്രിയില്‍ നിന്നും ലണ്ടനിലേയ്ക്ക് കണ്ടെയ്നറില്‍ കയറ്റി വിടുന്നതിന് സാധനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് റോജിമോന്‍, ബാബു മങ്കുഴി എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് വാനുകളിലായിട്ടാണെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ 25 ടണ്‍ എന്നുള്ളത് 8.5 ടണ്‍ ആയി ചുരുങ്ങിയതിനും കാണാതായ 16.5 ടണ്‍ സാധനങ്ങളും എവിടെയാണെന്നുള്ളതിന്റെ ഉത്തരം പറയേണ്ടത് ഇവരാണ്. കൂടാതെ യുക്മയുടെ മുതല്‍മുടക്കില്‍ കയറ്റിവിട്ട കണ്ടെയ്നറില്‍ തനിക്ക് അടുപ്പമുള്ള ഏതോ പള്ളി കമ്മറ്റിക്കാരുടേയും അതോടൊപ്പം ഷിപ്പിങ് ഏജന്‍സിക്കാരുടെ അടുത്ത ആളുകളുടേയും സാധനങ്ങള്‍ സെക്രട്ടറി കയറ്റി വിട്ടതായും പിന്നീട് മനസ്സിലാക്കുവാന്‍ സാധിച്ചു.
ഇവിടെ നിന്നും ശേഖരിക്കുന്ന സാധനങ്ങള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്നത്, നാട്ടില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് യുക്മ പ്രസിഡന്റിനെ ബന്ധപ്പെടാവുന്നതാണെന്ന് പത്രവാര്‍ത്ത കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ യുക്മയെ സഹായിച്ച നിരവധി ആളുകള്‍ എന്നെ ഫോണില്‍ വിളിക്കുകയും സഹായങ്ങള്‍ നല്‍കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. നാട്ടില്‍ സാധനങ്ങള്‍ എത്തുന്നതനുസരിച്ച് അവരെ അറിയിക്കാമെന്നുള്ള മറുപടിയാണ് എല്ലാവര്ക്കും നല്‍കിയിരുന്നത്. അതോടൊപ്പം പ്രളയബാധിത പ്രദേശങ്ങളിലാണ് സഹായം എത്തിക്കുന്നത് എന്നുറപ്പ് വരുത്തുവാന്‍ പ്രാദേശിക ജനപ്രതിനിധികളുടേയും റവന്യൂ ഉദ്യോഗസ്ഥരുടേയും വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
നാട്ടിലേയ്ക്ക് സാധനങ്ങള്‍ കയറ്റി അയച്ചതിനു ശേഷം പലപ്രാവശ്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും ഇതിന്റെ യാതൊരു വിധ പേപ്പര്‍ വര്‍ക്കുകളും ഒരാള്‍ക്കും സെക്രട്ടറി കൈമാറിയിരുന്നില്ല. ഏത് ദിവസം ഈ സാധനങ്ങള്‍ കേരളത്തിലെത്തുമെന്നു അറിയുന്നതിനും സാധിച്ചില്ല. സെപ്തംബര്‍ മാസം ഞാന്‍ തിരിച്ച് യു.കെയില്‍ എത്തുന്നത് വരെ ഇത് സംബന്ധിച്ച് യാതൊരു വിവരവും സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല.
പ്രളയം കഴിഞ്ഞ് ഏകദേശം നാല് മാസമെടുത്ത് സാധനങ്ങള്‍ കൊച്ചി തുറമുഖത്ത് എത്തിച്ചേരുകയും അവ ഇറക്കുന്നതിന് 2 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായും അതിനു പുറമേ 1.5 ലക്ഷം രൂപ പോര്‍ട്ട് ഫീസായും അടയ്ക്കണമെന്ന വിവരം അറിയുമ്പോഴാണ് എങ്കില്‍ മാത്രമേ എറണാകുളം കളക്ടര്‍ ഇത് സ്വീകരിക്കുകയുള്ളൂവെന്നും അറിഞ്ഞപ്പോള്‍ ഈ തുക യുക്മയുടെ അക്കൗണ്ടില്‍ നിന്നും കൊടുക്കണമെന്നാണ് മുന്‍ സെക്രട്ടറി ആവശ്യപ്പെട്ടത്. എന്നാല്‍ കാലാവധി അവസാനിക്കാറായ ഭരണസമിതിയുടെ അക്കൗണ്ടില്‍ നിന്നും അപ്രതീക്ഷിതമായി ഇത്രയധികം പണം നീക്കി വയ്ക്കുവാന്‍ സാധ്യമല്ലാത്തതിനാല്‍ മറ്റുള്ള ആളുകളുടെ സഹായം ഈ വിഷയത്തില്‍ തേടുന്നതിനുള്ള നിര്‍ദ്ദേശമാണ് ഞാന്‍ മുന്നോട്ട് വച്ചത്. ഇങ്ങനെ ഈ വിഷയത്തില്‍ പലരെയും ബന്ധപ്പെട്ടപ്പോഴാണ് പ്രളയത്തിന് മാസങ്ങള്‍ക്ക് ശേഷം തുറമുഖത്ത് എത്തിച്ചേര്‍ന്ന സാധനങ്ങള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ പോലും തയ്യാറാവില്ലെന്നുള്ളത്. തുടര്‍ന്ന് യു.കെയില്‍ ഉന്നതപഠനാവശ്യവുമായി എത്തിയ ശ്രീ. രാജമാണിക്യം ഐ.എ.എസ് ഇടപെട്ടാണ് ഒടുവില്‍ യുക്മ ശേഖരിച്ച വസ്തുക്കള്‍ എറണാകുളം കളക്ടര്‍ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായത്.
തുടര്‍ന്ന് നിലവിലുള്ള യുക്മ ഭാരവാഹികള്‍ ആരും നാട്ടില്‍ ഇല്ലാത്ത സാഹചര്യത്തില്‍ യുക്മയുടെ മുന്‍ സെക്രട്ടറിയും നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീ എബ്രാഹം ലൂക്കോസിനെ എറണാകുളം കളക്ടറുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് യുക്മ ചുമതലപ്പെടുത്തി. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ നടപടി ക്രമമനുസരിച്ച് കളക്ടര്‍ ചുമതലപ്പെടുത്തുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കാണ് ഏത് കണ്ടെയ്നര്‍ നാട്ടിലെത്തിയാലും വിതരണത്തിനുള്ള ഉത്തരവാദിത്വം. ഇതനുസരിച്ച് പറവൂര്‍ താലൂക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ക്കായിരുന്നു യുക്മ അയച്ച വസ്തുക്കളുടെ വിതരണത്തിന്റെ ചുമതല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ജില്ലാ കളക്ടറുടെ പേരില്‍ സാധനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ പിന്നെ വിതരണം സംബന്ധിച്ച് വിശദവിവരങ്ങള്‍ അയയ്ക്കുന്നവര്‍ക്ക് ലഭ്യമാകുന്നതല്ല. പ്രളയസമയത്ത് ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അയച്ച വസ്തുക്കള്‍ സംബന്ധിച്ച് ഇതേ അവസ്ഥയായിരുന്നു ഉണ്ടായത്.
തന്റെ നേതൃത്വത്തിലാണ് പ്രളയദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിക്കുന്നതെന്നും അത് നാട്ടിലേയ്ക്ക് അയയ്ക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് നല്കിയിരുന്നതിന്റെ പകുതി ശ്രദ്ധ എങ്കിലും ഇവിടെ നിന്നും അയയ്ക്കുന്നവ നാട്ടില്‍ എപ്പോള്‍ എത്തിച്ചേരുമെന്ന് അറിഞ്ഞു വയ്ക്കുന്നതിന് മുൻ സെക്രട്ടറി ശ്രമിച്ചിരുന്നുവെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാതെ നോക്കാമായിരുന്നു. ദുരിതാശ്വാസ വസ്തുക്കള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്നതിന് വേണ്ടി അന്ന് യു.കെയിലുണ്ടായിരുന്ന സഹഭാരവാഹികളോട് ആരോടും ചര്‍ച്ച ചെയ്യുന്നതിന് സെക്രട്ടറി എന്തുകൊണ്ട് തയ്യാറായില്ല.
യു.കെ മലയാളികളുടെ ദീര്‍ഘകാല അഭിലാഷമായിരുന്ന യുക്മ ചാരിറ്റിയ്ക്ക് രജിസ്ട്രേഷന് ലഭിക്കുന്നത് കഴിഞ്ഞ കമ്മറ്റിയുടെ കാലയിളവിലാണ്. യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാതിരിക്കുന്നതിന് വേണ്ടി മുന്‍ സെക്രട്ടറിയും ചില ആളുകളും കൂടി ചേര്‍ന്ന് നടത്തുന്ന ഒരു പുകമറ സൃഷ്ടിക്കലാണ് ദുരിതാശ്വാസ വസ്തുക്കളുടെ പേരിലുള്ള വിവാദം. മാത്രവുമല്ല സ്ഥാനമോഹവും ഫോട്ടോയും പത്രവാര്‍ത്തയിലെ തന്റെ പേരും മാത്രം ലക്ഷ്യം വച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ആളുകള്‍ക്ക് പറ്റുന്നതേ മുന്‍ സെക്രട്ടറിയ്ക്കും സംഭവിച്ചിട്ടുള്ളൂ. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ മനോജ് കുമാർ പിള്ളയുടെ കമ്മറ്റിയ്ക്ക് പിന്തുണ നല്കേണ്ടതിന് പകരം യുക്മയെ ശിഥിലീകരിക്കുന്നതിനുള്ള ശ്രമങ്ങളുമായിട്ടാണ് മുന്സെക്രട്ടറിയുടെയും കൂട്ടാളികളുടേയും ഇപ്പോഴത്തെ പ്രവര്‍ത്തങ്ങള്‍ എന്നുള്ളത് നിസ്സംശയം പറയാനാവും.
യുക്മ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ആളുകളില്‍ നിന്ന് ശേഖരിച്ച സാധനങ്ങള്‍ ദുരുപയോഗം ചെയ്തതായി സംശയമുണ്ടെങ്കില്‍ എനിയ്ക്കെതിരേ മുന്‍ സെക്രട്ടറിയ്ക്കോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് എഴുതി പരസ്പരം കമന്റ് എഴുതിയും ലൈക്ക് ചെയ്തും നടക്കുന്ന വിരലിലെണ്ണാവുന്നവര്ക്കോ ഏത് അധികാരികള്‍ക്ക് മുന്നിലും പരാതി നല്‍കാവുന്നതാണ്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന വിഷയം ആയതിനാല്‍ എല്ലാവിധ ഔദ്യോഗിക തെളിവുകളും ലഭ്യമാണ്. ഏത് വിധേനയുള്ള നിയമനടപടിയും അന്വേഷണവും ഈ വിഷയത്തില്‍ ഉണ്ടായാലും അതിനോട് പൂര്‍ണ്ണമായി സഹകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്.
എന്നാല്‍ യുക്മ എന്ന മഹത്തായ സംഘടനയെ പൊതുജനമധ്യത്തില്‍ പരിഹാസ്യമാക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും വേണ്ടിയുള്ള വിലകുറഞ്ഞ വിവാദങ്ങള്‍ക്ക് മറുപടി നല്കുന്നതുമല്ല എന്ന് കൂടി അറിയിച്ചുകൊള്ളട്ടെ. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് സംഘടനയെ പിളര്‍ത്തി ശിഥിലീകരിക്കുവാന്‍ നടക്കുന്നവര്‍ക്കും കൂട്ടാളികള്‍ക്കും യു.കെയിലെ യുക്മ എന്ന മഹാപ്രസ്ഥാനത്തെ സ്നേഹിക്കുന്ന മലയാളികള്‍ മറുപടി നല്‍കുമെന്ന് മനസ്സിലാക്കുക.
വിശ്വസ്തതയോടെ
മാമ്മന്‍ ഫിലിപ്പ്,
മുന്‍ പ്രസിഡന്റ്,
യുക്മ ദേശീയ കമ്മറ്റി.
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages