1 GBP = 129.99
breaking news

“യുക്മന്യൂസി”ന്റെ പുതിയ എഡിറ്റോറിയൽ ബോർഡ് പ്രഖ്യാപിച്ചു – സുജു ജോസഫിന്റെ നേതൃത്വത്തിൽ പുതിയ ന്യൂസ് ടീം ചുമതലയേറ്റു…

“യുക്മന്യൂസി”ന്റെ പുതിയ എഡിറ്റോറിയൽ ബോർഡ് പ്രഖ്യാപിച്ചു – സുജു ജോസഫിന്റെ നേതൃത്വത്തിൽ പുതിയ ന്യൂസ് ടീം ചുമതലയേറ്റു…
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
 
യുക്മയുടെ ഔദ്യോഗീയ മുഖപത്രമായ “യുക്മന്യൂസി”ന്റെ 2019 – 2021 പ്രവർത്തനവർഷങ്ങളിലേക്കുള്ള എഡിറ്റോറിയൽ ബോർഡിനെ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. അടുത്ത രണ്ടു വർഷങ്ങളിലേക്കും ചീഫ് എഡിറ്ററായി തുടരുന്ന സുജു ജോസഫിനോടൊപ്പം പരിചയ സമ്പന്നരായ യുക്മ നേതാക്കളും മാധ്യമരംഗത്ത് തല്പരരായ യുക്മസ്നേഹികളും ഉൾപ്പെടുന്ന നല്ലൊരു ടീമാണ് വരും വർഷങ്ങളിലേക്ക് യുക്മന്യൂസിന്റെ ചുമതലകൾ നിർവഹിക്കുന്നത്.
 
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ആയിരിക്കും പുതിയ “യുക്മന്യൂസ്” ചെയർമാൻ. ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് മാനേജിംഗ് എഡിറ്റർ സ്ഥാനത്തു പ്രവർത്തിക്കും. യുക്മ മുൻ ദേശീയ ജോയിന്റ് ട്രഷററും ഇപ്പോഴത്തെ മിഡ്‌ലാൻഡ്‌സ് റീജിയണൽ പി ആർ ഒ യുമായ  ജയകുമാർ നായർ ആണ് പുതിയ എക്സിക്യൂട്ടീവ് എഡിറ്റർ. 
 
യുക്മ മുൻ ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സൗത്ത് ഈസ്റ്റ് റീജിയണിൽനിന്നുള്ള ഷാജി തോമസ്  മീഡിയ ആൻഡ് മാർക്കറ്റിങ്  മാനേജർ ആയി  പ്രവർത്തിക്കും. യുക്മന്യൂസ് മുൻ ചീഫ് എഡിറ്ററും, നിലവിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രഷററും, കഴിഞ്ഞ രണ്ടുവർഷക്കാലം മീഡിയ അഡ്വൈസറും ആയിരുന്ന ബൈജു തോമസ് തന്നെയായിരിക്കും തുടർന്നും യുക്മന്യൂസ് മാധ്യമ ഉപദേഷ്‌ടാവായി പ്രവർത്തിക്കുക.
 
യുക്മ യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയൺ മുൻ സെക്രട്ടറിയും നിലവിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറിയുമായ ഷെഫീൽഡിൽനിന്നുള്ള വർഗീസ് ഡാനിയേൽ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുൻ വൈസ് പ്രസിഡന്റും ആക്റ്റിംഗ് പ്രസിഡന്റും ആയിരുന്ന പ്രമുഖ ചാരിറ്റി പ്രവർത്തകൻ വാറ്റ്‌ഫോർഡിൽ നിന്നുള്ള സണ്ണിമോൻ മത്തായി, അനുഗ്രഹീത ഗാനരചയിതാവും എഴുത്തുകാരനും കഴിഞ്ഞ രണ്ട് ടേമുകളിലും യുക്മന്യൂസ് ടീം അംഗമായി പ്രവർത്തിച്ചു വരുന്ന വ്യക്തിയുമായ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റി മുൻ പ്രസിഡന്റ് ഷാജി ചാരമേൽ,  ഫോട്ടോഗ്രാഫിയെയും വായനയേയും എഴുത്തിനെയും ഇഷ്ട്ടപ്പെടുന്ന, ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടിയായ ഡാറ്റ്‌ഫോർഡ്  മലയാളി  അസോസിയേഷൻ ജനറൽ സെക്രട്ടറി സുരേന്ദ്രൻ ആരക്കോട്ട് എന്നിവരാണ് യുക്മന്യൂസിന്റെ പുതിയ അസ്സോസിയേറ്റ് എഡിറ്റർമാർ. ദേശീയ പ്രാധാന്യമുള്ള വാർത്തകളുടെ  ചുമതല ആയിരിക്കും അസ്സോസിയേറ്റ് എഡിറ്റർമാർ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പു വരുത്തിക്കൊണ്ട്, യുക്മ സഹയാത്രികരായ ആറ് പേരെക്കൂടി ഉൾപ്പെടുത്തി സമഗ്രമായ ന്യൂസ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. താഴെ പറയുന്നവരാണ് ന്യൂസ് ടീം അംഗങ്ങൾ:-
ബെന്നി അഗസ്റ്റിൻ : കാർഡിഫിൽ നിന്നുള്ള ബെന്നി അഗസ്റ്റിൻ കഴിഞ്ഞ നാല് വർഷങ്ങളായി യുക്മ ന്യൂസ് ടീം അംഗമായി പ്രവർത്തിക്കുന്നു.  യുക്മയുടെ മുൻ വെയിൽസ്‌ റീജിയണൽ ട്രഷറർ ആയും പ്രവർത്തിച്ചിട്ടുണ്ട്.  
രാജേഷ് നടേപ്പള്ളി : സ്വിൻഡനിൽ നിന്നുള്ള രാജേഷ് യു കെ യിൽ അറിയപ്പെടുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫറും യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയണിലെ സജീവ സംഘാടകനും ആണ്. കഴിഞ്ഞ ടേമിലും യുക്മന്യൂസ് ടീം അംഗമായിരുന്നു.
ടോം തോമസ് : യുക്മ യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയൺ മുൻപ്രസിഡന്റായിരുന്ന ടോം ബ്രാഡ്ഫോർഡ് അസോസിയേഷൻ അംഗവും അച്ചടക്കമുള്ള സംഘടനാപ്രവർത്തനത്തിന് മാതൃകയുമാണ്.
സിബു ജോസഫ് : കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റും കലാ സാംസ്ക്കാരിക രംഗത്തു സജീവ സാന്നിദ്ധ്യവുമായ സിബു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നല്ലൊരു മാതൃകയും പ്രചോദനവുമാണ്.
 
സ്റ്റീഫൻ അലക്സ് ഇലവുങ്കൽ : സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റെർഷെയർ അസോസിയേഷനിലെ സജീവ പ്രവർത്തകനായ സ്റ്റീഫൻ എന്നും യുക്മയുടെ മുഖ്യധാരയോട് ചേർന്നുനിന്ന് പ്രവർത്തിച്ചിട്ടുള്ള തികഞ്ഞ യുക്മ സ്നേഹിയാണ്.
 
റ്റിജു തോമസ് : ഓക്സ്ഫോർഡിൽ നിന്നും സ്റ്റോക്ക് ഓൺ ട്രെൻഡിലേക്ക് താമസം മാറിയെത്തിയ റ്റിജു യുക്മയുടെ ആരംഭകാലം മുതൽ സംഘടനയുടെ സജീവ പ്രവർത്തകനും സഹയാത്രികനും ആണ്. കഴിഞ്ഞ ടേമിലും യുക്മന്യൂസ് ടീം അംഗമായി മികവ് തെളിയിച്ച വ്യക്തിയാണ്.
 
യു കെ മലയാളി സമൂഹത്തിന്റെ വിവിധ തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലയാളി അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ മനസിലാക്കി അവയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുവാനുള്ള ഉത്തരവാദിത്തമാണ് ന്യൂസ് ടീം അംഗങ്ങൾ പ്രധാനമായി ചെയ്യുന്നത്. അതോടൊപ്പം തന്നെ യുക്മന്യൂസിൽ പുതിയ പംക്തികൾ തുടങ്ങുന്നതും ന്യൂസ് ടീം അംഗങ്ങളുടെ മേൽനോട്ടത്തിൽ ആയിരിക്കും.
 
യു കെ മലയാളി സമൂഹത്തിന് കൂടുതൽ ഗുണകരമായി യുക്മ മുഖപത്രത്തെ പാകപ്പെടുത്തുകയെന്ന ക്രീയാത്മകമായ ഉത്തരവാദിമാണ് പുതിയ എഡിറ്റോറിയൽ ബോർഡ് ഏറ്റെടുത്തിരിക്കുന്നത്. യുക്മന്യൂസിന്റെ പുതിയ സാരഥികൾക്ക് യുക്മ ദേശീയ നിർവാഹക സമിതി എല്ലാവിധ ആശംസകളും നേർന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more