ഹരീഷ് നായർ
സ്റ്റോക്പോർട്ട്:- മലയാളികളുടെ രണ്ടാം കുടിയേറ്റ കാലം മുതൽ ഉണ്ടായിരുന്ന സ്റ്റോക്പോർട്ടിലെ കൂട്ടായ്മ ഔദ്യോഗികമായി അസോസിയേഷനായി നിലവിൽ വന്നു. ഏപ്രിൽ ഇരുപത്തിയേഴിനു
ഹേസൽ ഗ്രൂവ് സെന്റ്.പീറ്റേഴ്സ് ഹാളിൽ വച്ചു നടന്ന വർണാഭമായ ചടങ്ങിൽ ബഹുമാനപെട്ട സ്റ്റോക്പോർട്ട് മേയർ മി. വാൾട്ടർ ബ്രെറ്റ് തിരി തെളിച്ചു സ്റ്റോക്പോർട്ട് മലയാളി അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മിസ്സിസ് മൗറീൻ ബ്രെറ്റ് സന്നിഹിതയായിരുന്നു. MAS ജനറൽ സെക്രട്ടറി സൈബിൻ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ഷൈജു തോമസ് അധ്യക്ഷത വഹിച്ചു. യുക്മ നാഷണൽ ജനറൽ സെക്രട്ടറി ശ്രീ. അലക്സ് വർഗീസ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് ശ്രീ. കെ. ഡി. ഷാജിമോൻ, എം. എം. എ പ്രസിഡന്റ് ശ്രീ. അനീഷ് കുര്യൻ, ജനറൽ സെക്രട്ടറി ശ്രീ. അരുൺ ചന്ദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ജോസ് ജോസഫ് നന്ദി പറഞ്ഞു.
തുടർന്ന് നടന്ന കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ കാണികളുടെ മനം കവർന്നു. യുകെയിലെ അനുഗ്രഹീത ഗായകൻ റെക്സ് ജോസും ടീമും അവതരിപ്പിച്ച സംഗീത വിരുന്നും ചടങ്ങിനെ അവിസ്മരണീയമാക്കി.
ലോഗോ ഡിസൈൻ ചെയ്യാനായി സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ജോമാക്സ് മനോജ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു.
ജോയിന്റ് സെക്രട്ടറി മിലി ഐപ്പച്ചൻ , ട്രഷറർ ഹരീഷ് നായർ , എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ ബെൻസി ഗോപുരൻ, ജിജിത് പാപ്പച്ചൻ, ജോയ് സിമെത്തി, മനോജ് ജോൺ, രഘു മോഹൻ, റോയ് മാത്യു, സവിത രമേശ്, സെബിൻ തെക്കേക്കര, ശ്രീരാജ് രവികുമാർ, വർഗീസ് പൗലോസ്, ജോൺ ജോജി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ടിനെ സംബന്ധിച്ച
കൂടുതൽ വിവരങ്ങൾക്ക് –
click on malayalam character to switch languages