രാജേഷ് നടേപ്പിള്ളി (മീഡിയ കോഡിനേറ്റർ, WMA)
സ്വിൻഡൻ:-വിൽക്ഷെയർ മലയാളി അസോസിയേഷൻ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി Empowering Togethers എന്ന പ്രൊജക്ടിന്റെ പ്രവർത്തനം ആരംഭിച്ചു. ഡബ്ളിയു.എം.എ യുടെ കീഴിൽ എല്ലാ വനിതകളെയും ഉൾപ്പെടുത്തി അവരുടെ മാനസികവും ശാരീരികവുമായ ശാക്തീകരണത്തിനായി നടത്തപ്പെടുന്ന ഈ ഒത്തുകൂടലിലേക്ക് എല്ലാ വനിതകളെയും ക്ഷണിക്കുകയാണെന്ന് WMA വനിതാ പ്രതിനിധികളായ സെലിൻ വിനോദ്, അനു ചന്ദ്ര എന്നിവർ അറിയിച്ചു.
WMA യുടെ വനിതാ പ്രതിനിധികളുടെ നേതൃത്വത്തിൽ സമാരംഭിക്കുന്ന ഈ പദ്ധതിയുടെ ആദ്യ യോഗം ഇന്നലെ സ്വിൻഡനിലെ പാർക്ക് സൗത്ത് കമ്യൂണിറ്റി ഹാളിൽ വൈകിട്ട് 6 മുതൽ 8 വരെ നടന്നു. നിരവധി വനിതകൾ പങ്കെടുത്ത ആദ്യ യോഗത്തിൽ WMA പ്രസിഡന്റ് ശ്രീ. ജിജി വിക്ടർ, സെക്രട്ടറി ശ്രീ. മാർട്ടിൻ വർഗ്ഗീസ് ട്രഷറർ ജെയ്മി നായർ എന്നിവർ ആശംസകൾ അറിയിച്ചു.
പ്രസ്തുത യോഗത്തിൽ ജനറൽ വോളൻറിയേഴ്സായി മെറിൻ ആന്റണി, റെയ്മോൾ നിധിരി, സാേബി സെബി, ബിൻസി വിക്ടർ, അന്നെറ്റ് ജോബി എന്നിവരേയും സുംബാ കോഡിനേറ്റർമാരായി റിനു ഐസക്, ടിൻങ്കി ടോണി, ഷോണി ലെനി, നയന അരുൺ എന്നിവരെയും സ്പോർട്സ് കോഡിനേറ്റർമാരായി റെയ്മോൾ നിധിരി, നയന അരുൺ, ഷെറിൻ ആൻറണി എന്നിവരെയും ലിറ്ററേച്ചർ കോഡിനേറ്റർമാരായി ടെസ്സി അജി, സ്വാതി നായർ, സന്ധ്യാ സുരേഷ്, ജൂലി മാത്യു, നയന അരുൺ എന്നിവരെയും കുക്കറി കോഡിനേറ്റർമാരായി സ്മിത അജിത്, സാബി ഇസ്മയിൽ, അനില ജോൺ, ജിഷ പ്രതീഷിനേയും ബ്യൂട്ടി കോഡിനേറ്റർമാരായി ഷോണി ലെനിയെയും തിരഞ്ഞെടുത്തു.
യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ച WMA പ്രസിഡന്റ് ജിജി വിക്ടറും സെക്രട്ടറി മാർട്ടിൻ വർഗ്ഗീസും അസാേസിയേഷന്റെ എല്ലാ വിധ സഹായ സഹകരണങ്ങളും ഉറപ്പു നൽകി.
യോഗത്തിന് ശേഷം സുംബാ പ്രോഗ്രാമിന് ശേഷം 8 മണിയോടെ യോഗം അവസാനിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
സെലിൻ വിനോദ് – 07976095292
അനു ചന്ദ്ര – 07442868121
click on malayalam character to switch languages