ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ, കത്തീഡ്രൽ വികാരി, രൂപത ഫിനാൻസ് ഓഫീസർ എന്നീ നിലകളിൽ ശുശ്രുഷ ചെയ്തുവരികയായിരുന്ന റെവ. ഡോ. മാത്യു ചൂരപൊയ്കയ്ക്ക് ഇന്നലെ കത്തീഡ്രൽ ദേവാലയത്തിൽ യാത്രയയപ്പു നൽകി. രാവിലെ പതിനൊന്നു മണിക്ക് നടന്ന വി. കുർബാനയിൽ ഫാ. മാത്യു ചൂരപൊയ്കയിൽ കാർമ്മികത്വം വഹിച്ചു. തുർടർന്നു നടന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, അല്മായ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. വിശ്വാസിസമൂഹത്തിന്റെ ഉപഹാരവും ഫാ. മാത്യു ചൂരപൊയ്കയ്ക്കു കൈമാറി.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഫാ. മാത്യു ചൂരപ്പൊയ്കയുടെ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. രൂപതാസ്ഥാപനനത്തിലും രൂപതയുടെ ആരംഭ ദിശയിലുള്ള വളർച്ചയിലും ചൂരപ്പൊയ്കയിലച്ചൻറെ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രൂപതാപ്രവർത്തനങ്ങളുടെ ആരംഭഘട്ടത്തിൽ ശക്തമായ അടിത്തറ ഇടുന്നതിലും രൂപതയുടെ പ്രധാനപ്പെട്ട പല ശുശ്രുഷകൾ ഏറ്റെടുക്കുന്നതിലും രൂപതയെ വളർത്തുന്നതിലും ചൂരപൊയ്കയിലച്ചന്റെ സാന്നിധ്യം നിർണ്ണായകമായിരുന്നെന്നും മാർ സ്രാമ്പിക്കൽ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരും കേരളത്തിലുള്ള മറ്റേതെങ്കിലും രൂപതകളിൽ നിന്നോ സന്യാസസഭകളിൽനിന്നോ വന്നവരാണെന്നും ഈ വൈദികരുടെ നിയമന കാര്യങ്ങളിൽ ഇപ്പോഴും അതാത് രൂപതാധ്യക്ഷന്മാരോ സന്യാസസഭകളുടെ സുപ്പീരിയർമാരോ ആണോ തീരുമാനമെടുക്കുന്നതിനും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ബഹു. ചൂരപ്പൊയ്കയിലച്ചന്റെ സ്ഥലം മാറ്റത്തിലും അദ്ദേഹത്തിന്റെ രൂപതാധ്യക്ഷന്റെ തീരുമാനമാണ് നടപ്പായിരിക്കുന്നതെന്നു മാർ സ്രാമ്പിക്കൽ അറിയിച്ചു.

പുതിയ ശുശ്രുഷാമേഖലയിൽ എല്ലാ ദൈവാനുഗ്രഹങ്ങളും പ്രാർത്ഥനകളും നേരുന്നതായി, ആശംസകളർപ്പിച്ചു സംസാരിച്ച രൂപത ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, ജോബി ജേക്കബ്, ജെഫ്രിൻ സാജു, ജോഷ്വാ ജോജി, അലീന റെജി, മി. സോജി എന്നിവർ പറഞ്ഞു. തുടർന്ന് റെവ. ഫാ. മാത്യു ചൂരപ്പൊയ്കയിൽ മറുപടി പ്രസംഗം നടത്തി. പുതിയ ശുശ്രുഷ രംഗമായ ലങ്കാസ്റ്റർ രൂപതയിൽ സേവനം ചെയ്യുമ്പോഴും സീറോ മലബാർ വി. കുർബായ്ക്കും മറ്റു ശുശ്രുഷകൾക്കും ഫാ. ചൂരപ്പൊയ്കയിലിന്റെ സേവനങ്ങൾ തുടർന്നും ലഭ്യമായിരിക്കും.
click on malayalam character to switch languages