1 GBP = 107.35
breaking news

ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe/ chakka puzhukku

ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe/ chakka puzhukku

ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe

ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)

ഉപ്പ് – പാകത്തിന്

അരപ്പിന് ആവശ്യമായ സാധനങ്ങള്‍

തേങ്ങ (തിരുമ്മിയത്‌)   –    1 കപ്പ്

വെളുത്തുള്ളി        –    7 – 8 അല്ലി

ജീരകം             –    അര സ്പൂണ്‍

മുളക് (കാന്താരി / വറ്റല്‍)-   5

മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍

ഉപ്പ്‌               –    പാകത്തിനു

മുളക് പൊടി        –    2 സ്പൂണ്‍

കറിവേപ്പില         –    1 തണ്ട്

തയ്യാറാക്കുന്ന വിധം

നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് )

ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്.

കൂടാതെ നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.

ചക്കപ്പുഴുക്ക് മറ്റൊരു തരത്തിൽ ഉണ്ടാക്കുന്ന വിധം വിഡിയോ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more