1 GBP = 107.18
breaking news

മലങ്കര കത്തോലിക്കാ സഭക്ക് കേംബ്രിഡ്ജിൽ പുതിയ മിഷൻ സെന്റർ.

മലങ്കര കത്തോലിക്കാ സഭക്ക് കേംബ്രിഡ്ജിൽ പുതിയ മിഷൻ സെന്റർ.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയണിന് കീഴില്‍, ഗ്രേറ്റ് ബ്രിട്ടന്റെ സാംസ്‌കാരിക- വിദ്യാഭ്യാസ സിരാകേന്ദ്രമായ കേംബ്രിഡ്ജ് കേന്ദ്രമാക്കി വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ നാമത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാഗങ്ങള്‍ക്കായി പുതിയ മിഷൻ, സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അനുവദിച്ചു.

2025 ജനുവരി മാസം 4-ാം തീയതി ശനിയാഴ്ച രാവിലെ 11.00ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഇടവകയുടെ നാമകരണവും Our Lady of Lourdes Roman Catholic Church,135 High Street, Sawston,Cambridge CB22 3HJ വച്ച് നടത്തപ്പെട്ടു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയണൽ കോർഡിനേറ്റർ ആയ ബഹു.റവ.ഡോ.കുര്യാക്കോസ് തടത്തിൽ അച്ചൻ പ്രഥമ വി.കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. മിഷൻ സ്ഥാപനം സംബന്ധിച്ച “Decree of Establishment of Mission” കുർബാന മധ്യേ വായിച്ചു.

തുടർന്ന് നടന്ന സമ്മേളനം കേംബ്രിഡ്ജ് മേയർ ശ്രീ. ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. പ്രീസ്റ്റ് ഇൻ ചാർജ് ബഹുമാനപ്പെട്ട കുര്യാക്കോസ് തിരുവാലിൽ അച്ചൻ സ്വാഗത ആശംസിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ യുകെ നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി ശ്രീ റോണി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട ജോൺ അലുവിള അച്ചൻ സന്നിഹിതനായിരുന്നു. ശ്രീ.പ്രദീപ് മാത്യു നന്ദി അർപ്പിച്ചു. കേംബ്രിഡ്ജ് ഉൾപ്പെടെ 23 മിഷനുകളാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് യുകെയിൽ ഉള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more