1 GBP = 106.75
breaking news

ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത….

ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത….

പ്രെസ്റ്റൺ:- കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും, പൊതുപ്രവർത്തകനും, ഇന്ത്യൻഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിഎക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയും, യുകെ മലയാളികളുടെസുഹൃത്തും, മാർഗ്ഗദർശിയും  ആയിരുന്ന ഒരു മഹദ് വ്യക്തിത്വമായിരുന്നു  ശ്രീ.തെക്കുംമുറി ഹരിദാസ് എന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു. മാനവികതയ്ക്കും മനുഷ്യസ്നേഹത്തിനും വലിയ പ്രാധാന്യം കൽപ്പിച്ച് പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ശ്രീ. ഹരിദാസിന്റെ നിര്യാണം മലയാളി സമൂഹത്തിനൊന്നാകെ വലിയ നഷ്ടമാണ്‌ വരുത്തിയിരിക്കുന്നതെന്ന് രുപതാകേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ രൂപതാദ്ധ്യക്ഷൻ അറിയിച്ചു.  

ലണ്ടനിലും യുകെയിലുമായി എത്തുന്ന നിരവധി പേർക്ക് അവരുടെ പ്രതിസന്ധികളിൽ ആശ്രയമായി നിലകൊണ്ട ശ്രീ. ഹരിദാസ് ജീവകാരുണ്യപ്രവർത്തനത്തോടൊപ്പം കലാസാംസ്കാരികരംഗങ്ങളിലും തന്റേതായ സംഭാവനകൾ നൽകി കടന്നുപോയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിൽ ദുഖാർത്തരായ കുടുംബംഗങ്ങൾക്കും സുഹൃത്തുക്കൾക്കും  ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ അനുശോചനം അറിയിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായി രൂപതാകേന്ദ്രത്തിൽ നിന്ന് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more