1 GBP = 107.08
breaking news

” പുതുമയും ആവേശവും അത്ഭുതവും കോർത്തിണക്കിയുള്ള ELMA യുടെ ക്രിസ്മസ് പുതുവത്സര ആഘോഷം”

” പുതുമയും ആവേശവും അത്ഭുതവും കോർത്തിണക്കിയുള്ള ELMA യുടെ ക്രിസ്മസ് പുതുവത്സര ആഘോഷം”

പാരമ്പര്യം കൊണ്ടും പ്രൗഡി കൊണ്ടും അംഗബലം കൊണ്ടും യുകെയിലെ തന്നെ പ്രമുഖ സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം വളരെ പ്രൗഢഗംഭീരമായി ഈ വരുന്ന ജനുവരി പതിനൊന്നാം തീയതി ശനിയാഴ്ച രണ്ടു മണി മുതൽ ലണ്ടനിലെ ഹോൺ ചർച്ചിൽ ഉള്ള ക്യാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വളരെ വിപുലമായി ആഘോഷിക്കുന്നു. വ്യത്യസ്തത കൊണ്ടും, പരിപാടികളുടെ ബാഹുല്യവും, ഉയർന്ന നിലവാരവും കൊണ്ടും, എന്നും വേറിട്ട് നിന്നിട്ടുള്ള ഈ മലയാളി അസോസിയേഷൻ ഇത്തവണയും മികച്ച വമ്പൻ പരിപാടികളുമായി വരുന്നു.

കൃത്യം രണ്ടുമണിക്ക് തന്നെ ആരംഭിക്കുന്ന ആഘോഷം മികവുറ്റതാക്കാൻ വ്യത്യസ്തമായ കലാസാംസ്കാരിക പരിപാടികൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. സംഗീതവും നൃത്തവും നാടകവും തമാശയും എല്ലാം കോർത്തിണക്കിയുള്ള വ്യത്യസ്ത പരിപാടികൾ വളരെ മികച്ച നിലവാരത്തിൽ അവതരിപ്പിക്കുവാൻ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു

ഈ അവസരത്തിൽ തന്നെ പ്രശസ്ത മലയാള സിനിമ സംവിധായകൻ ജയരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ശാന്തമീ രാത്രിയിൽ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും നടക്കുന്നു. ആടുജീവിതം ഫെയിം ഗോകുൽ, ദൃശ്യം ഫെയിം എസ്തർ അനിൽ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത അഭിനേതാക്കളായ ടിനി ടോം, കൈലാഷ്, പ്രമോദ് വെളിയനാട്, സിദ്ധാർഥ് ഭരതൻ, മാല പാർവതി, വിജി വെങ്കിടേഷ്, ജീൻ പോൾ ലാൽ, അർജുൻ, നേഹ എന്നിവരും അണിനിരക്കുന്നു. ഇവരിൽ എസ്തർ അനിൽ അടക്കമുള്ള പല അഭിനേതാക്കളുടെയും, അണിയറ പ്രവർത്തകരുടെയും, നിർമ്മാതാക്കളുടെയും സാന്നിധ്യം കൊണ്ട് ഈ പരിപാടി സമ്പുഷ്ടമാണ്. ഇങ്ങനെയൊരു പരിപാടി ELMA യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ കൈവന്ന അവസരത്തിൽ വളരെയധികം സന്തോഷവും അഭിമാനവും എല്ലാ ELMA അംഗങ്ങളിലും പ്രകടമാണ്.

രുചികരമായ തനി നാടൻ കേരളീയ ഭക്ഷണവും, ഡിജെയും കൊണ്ടു സമ്പന്നമായ ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും പരിപാടിയുടെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും പിന്തുണയും പങ്കാളിത്തവും സഹകരണവും അഭ്യർത്ഥിക്കുന്നതായി ELMA യുടെ ഭാരവാഹികൾ ആയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more