1 GBP = 129.97
breaking news

എം.എം.സി.എ ക്രിസ്തുമസ് -പുതുവത്സര ആഘോഷം നാളെ മാഞ്ചസ്റ്ററിൽ…

എം.എം.സി.എ ക്രിസ്തുമസ് -പുതുവത്സര ആഘോഷം നാളെ മാഞ്ചസ്റ്ററിൽ…

 

ഹരികുമാർ.പി.കെ.

 മാഞ്ചസ്റ്റർ:- യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എം.എം.സി.എ) ക്രിസ്തുമസ് പുതുവത്സര ആഘോഷം  നാളെ  ശനിയാഴ്ച (29/12/18) ഉച്ചകഴിഞ്ഞ് 2.30 മുതൽ വിഥിൻഷോ ഡാൻഡെലിയൻ കമ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.
ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള യോഗത്തിന് സ്വാഗതം ആശംസിക്കും. മുൻ പ്രസിഡന്റുമാരായ  ശ്രീ.കെ.കെ.ഉതുപ്പ്, ശ്രീ. ജോബി മാത്യു എന്നിവർ ചേർന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ട്രഷറർ സാബു ചാക്കോ നന്ദി പ്രകാശിപ്പിക്കും.
തുടർന്ന് വെൽക്കം ഡാൻസോടുകൂടി കലാപരിപാടികൾ ആരംഭിക്കും. അസോസിയേഷനിലെ കുട്ടികളും മാതാപിതാക്കൻമാരും വിവിധ കലാപരിപാടികളിൽ അണിനിരക്കും.  എം. എം.സി.എ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന   ഡാൻസുകൾ, കോമഡി സ്കിറ്റുകൾ, ഗാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആഘോഷങ്ങൾക്ക്  മാറ്റുകൂട്ടും. കൾച്ചറൽ കോഡിനേറ്റർ ലിസി എബ്രഹാമിന്റേയും, ഡാൻസ് ടീച്ചർ ദിവ്യ രഞ്ജിത്തിന്റേയും നേതൃത്വത്തിൽ കലാപരിപാടികളുടെ പരിശീലനം  പൂർത്തിയായി.
കഴിഞ്ഞ വർഷത്തെ സ്പോർട്സ്, ഗിശുദിനം തുടങ്ങിയ പരിപാടികളിലെ വിജയികൾക്ക്  ആഘോഷത്തിനിടെ സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികൾക്ക് സമാപനം കുറിക്കും.
എം.എം.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-
DANDELION COMMUNITY HALL,
PORTWAY, WYTHENSHAWE,
MANCHESTER,
M22 1AH.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more