1 GBP = 129.97
breaking news

വിറാൽ കേന്ദ്രമായി സീറോ മലബാർ മിഷൻ പ്രഖ്യാപിച്ചു…

വിറാൽ കേന്ദ്രമായി സീറോ മലബാർ മിഷൻ പ്രഖ്യാപിച്ചു…
ബർക്കിൻഹെഡ്:- വിറാൽ, ചെസ്റ്റർ-എൽസ്മീർപോർട്ട്  കുർബാന കേന്ദ്രങ്ങൾ ഏകോപിപ്പിച്ച് വിറാൽ സെൻറ് ജോസഫ്സ് സീറോ മലബാർ മിഷൻ രൂപീകൃതമായി. ലിവർപൂൾ സീറോ മലബാർ ദേവാലയത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സാന്നിധൄത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു . വികാരി ജനറാൾ റവ.ഫാ. മാത്യു ചൂരപൊയ്കയിൽ ഡിക്രി വായിച്ചു. തുടർന്ന് മിഷൻ കോർഡിനേറ്റർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ അഭിവന്ദ്യ കർദ്ദിനാളിൽ നിന്ന് ഡിക്രി ഏറ്റുവാങ്ങി.
ലിവർപൂൾ പള്ളി വികാരി റവ ഫാ ജിനോ അരീക്കാട്ട്,  റവ ഫാ മാത്യു മുളയോലിൽ, റവ ഫാ ബാബു പുത്തൻപുരക്കൽ, റവ ഫാ ഫാൻസ്വാ പത്തിൽ, റവ ഫാ ജോസ് തേക്കുനിൽക്കുന്നതിൽ, റവ ഫാ ജിൻസൺ എന്നിവർ സഹകാർമികരായി. ലിവർപൂൾ പള്ളിയിൽ അമലോൽഭവമാതാവിന്റെ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചാണ് ചടങ്ങുകൾ നടന്നത്. മിഷൻ കോർഡിനേറ്റർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ എല്ലാവർക്കും നന്ദി പറഞ്ഞു.
ഇന്ന് (9/l 2/18) ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നോമ്പുകാലത്തോടനുബന്ധിച്ച് സണ്ണി സ്റ്റീഫൻ നയിക്കുന്ന കുടുംബധ്യാനം ഉണ്ടായിരിക്കുന്നതാണ്.
ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-
St.Joseph’s Church Upton,
6 Moreton Road,
CH49 6LJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more