1 GBP = 129.97
breaking news

ബ്രിസ്റ്റോളിലും പോർട്സ്മൗത്തിലും ഇന്ന് മിഷനുകൾക്കു തുടക്കം; ശ്രേഷ്ഠപിതാവിനെ സ്വീകരിക്കാൻ പ്രാർത്ഥനയോടെ വിശ്വാസികൾ…

ബ്രിസ്റ്റോളിലും പോർട്സ്മൗത്തിലും ഇന്ന് മിഷനുകൾക്കു തുടക്കം; ശ്രേഷ്ഠപിതാവിനെ സ്വീകരിക്കാൻ പ്രാർത്ഥനയോടെ വിശ്വാസികൾ…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ
ബ്രിസ്റ്റോൾ, പോർട്സ്മൗത്ത്: യൂകെയിൽ സീറോ മലബാർ വിശ്വാസികളുടെ സാന്നിധ്യം കൂടുതലുള്ള ബ്രിസ്റ്റോൾ,  പോർട്സ്മൗത്ത് എന്നിവിടങ്ങളിൽ ഇന്ന് സീറോ മലബാർ മിഷനുകൾക്കു തുടക്കമാവും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ സീറോ മലബാർ സഭയുടെ തലവനും ശ്രേഷ്ഠപിതാവുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്‌ മിഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ബ്രിസ്റ്റോളിൽ രാവിലെ 11. 30 നും പോർട്സ്മൗത്തിൽ വൈകിട്ട് 6. 30 നുമാണ് ഉദ്ഘാടന തിരുക്കർമ്മങ്ങൾ. നിരവധി വൈദികരും അല്മായവിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും.
അഭിവന്ദ്യ  പിതാക്കന്മാർക്കു സ്വീകരണം, സ്വാഗതം, മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവ ഉദ്‌ഘാടനത്തിനു മുൻപ് നടക്കും. തുടർന്ന് മാർ ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബാന നടക്കും. പ്രീസ്റ് ഇൻ ചാർജ്ജുമാരായ , റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, റെവ. ഫാ. രാജേഷ് ആനത്തിൽ, മിഷൻ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരുടെ  നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.  ഏവരെയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.
തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളികളുടെ അഡ്രസ്:- 
Bristol: St. Joseph’s Chruch, 232, Forest Road, Fishpounds, Bristol, BS16 3QT
Portsmouth: St. Paul’s Catholic Church, Allaway Avenue, Portsmouth, PO6 4HB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more