1 GBP = 129.97
breaking news

കുട്ടികളുടെ വർഷത്തിന്റെ സമാപനവും മഹാസമ്മേളനവും ഇന്ന് ബെഥേൽ കൺവെൻഷൻ സെന്ററിൽ; പരിപാടികൾ തത്സമയം കാണാനും ക്രമീകരണം; ബെർമിംഗ്ഹാമിൽ രണ്ടു മിഷനുകൾ കൂടി പിറവികൊണ്ടു; ‘സെന്റ് ബെനഡിക്ട്’ മിഷനും ‘നിത്യസഹായമാതാ’ മിഷനും ഇനി റെവ. ഫാ. ടെറിൻ മുള്ളക്കരയുടെ ആത്‌മീയ നേതൃത്വത്തിൽ; ഇതുവരെ പതിനാറു മിഷനുകൾ…

കുട്ടികളുടെ വർഷത്തിന്റെ സമാപനവും മഹാസമ്മേളനവും ഇന്ന് ബെഥേൽ കൺവെൻഷൻ സെന്ററിൽ; പരിപാടികൾ  തത്സമയം കാണാനും ക്രമീകരണം; ബെർമിംഗ്ഹാമിൽ രണ്ടു മിഷനുകൾ കൂടി പിറവികൊണ്ടു; ‘സെന്റ് ബെനഡിക്ട്’ മിഷനും ‘നിത്യസഹായമാതാ’ മിഷനും ഇനി റെവ. ഫാ. ടെറിൻ മുള്ളക്കരയുടെ ആത്‌മീയ നേതൃത്വത്തിൽ; ഇതുവരെ പതിനാറു മിഷനുകൾ…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ.  
ബെർമിംഗ്ഹാം: കഴിഞ്ഞ ഡിസംബെറിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ  മലബാർ രൂപതയിൽ ആരംഭിച്ച കുട്ടികളുടെ വർഷത്തിന്റെ ഔദ്യോഗിക സമാപനം ഇന്ന് ബര്മിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. രൂപത ആവിഷ്കരിച്ച ‘പഞ്ച വത്സര അജപാലന പദ്ധതി’യിലെ ആദ്യ വർഷമായിട്ടാണ് കുട്ടികളുടെ വര്ഷം ആചരിച്ചത്. അടുത്ത തലമുറയിലേക്കു വിശ്വാസവും ദൈവചിന്തയും പകരുകയാണ് രൂപതയുടെ പ്രധാന ദൗത്യമെന്ന തിരിച്ചറിവിൽ നിന്നാണ് ആദ്യവർഷം കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പരിപാടികൾ ആവിഷ്കരിച്ചത്. രൂപതയുടെ വിവിധ മിഷൻ/വി.കുർബാന സെന്ററുകളിൽ നിന്നായി ഏഴാം ക്ലാസ്സിനു മുകളിൽ പഠിക്കുന്ന രണ്ടായിരത്തിയഞ്ഞൂറിലധികം കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചടങ്ങുകളിൽ പങ്കുചേരും. ഇന്ന് തന്നെ യൂവജന വർഷത്തിന്റെ ആരംഭവും നടക്കും.
സീറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്‌ ചടങ്ങുകളിൽ മുഖ്യാതിഥി. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ, സന്യാസിനികൾ, അല്മായർ തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിക്കും. ബൈബിൾ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. രൂപത ഗായകസംഘം ഡയറക്ടർ റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല പരിശീലിപ്പിച്ച, നൂറ്റിയൊന്ന് കുട്ടികൾ നേതൃത്വം നൽകുന്ന ഗായകസംഘം തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമാക്കും. വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തന്പുരയിലിന്റെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നത്.
പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യാർത്ഥം വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വാഹന പാർക്കിങ്ങിനും ഭക്ഷണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ ഫുഡ് കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നതാണ്. ഭക്ഷണം വാങ്ങാനുള്ള താമസവും അതിനായുള്ള നീണ്ട ക്യുവും ഒഴിവാക്കാൻ കുട്ടികൾ രാവിലെയുള്ള രജിസ്‌ട്രേഷൻ സമയത്തുതന്നെ ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് നൽകുന്നത് സഹായകമാണെന്നു നിർദ്ദേശിച്ചിട്ടുണ്ട്. റീജിയൻ അടിസ്ഥാനത്തിലാണ് ഹാളിൽ ഇരിക്കേണ്ടത്. കുട്ടികളുടെ മേല്നോട്ടത്തിനായി അധ്യാപകരും മാതാപിതാക്കളും ഉണ്ടാവണം. പത്തു മണിക്ക് മുൻപായി ഉള്ളവയും എത്തിച്ചേരാൻ ശ്രമിക്കണം. വി. കുർബാനയിൽ പങ്കെടുക്കാൻ വരുന്ന വൈദികർ തിരുവസ്ത്രങ്ങൾ കൊണ്ടുവരേണ്ടതാണ്. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി എല്ലാവരും സമയക്രമം കൃത്യമായി പാലിക്കണമെന്ന് സംഘാടകസമിതി ചെയർമാൻ റെവ. ഫാ. സജിമോൻ മലയിൽപുത്തന്പുരയിൽ അറിയിച്ചു.
കുട്ടികളുടെ  വർഷത്തിന്റെ സമാപനവും യുവജന വർഷത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. രൂപതയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി രണ്ടായിരത്തിയഞ്ഞൂറിലധികം  കുട്ടികളും  മാതാപിതാക്കളും അധ്യാപകരും ചടങ്ങുകളിൽ പങ്കെടുക്കും. പരിപാടികളുടെ തത്സമയസംപ്രേഷണം (രൂപത ഫേസ്ബുക് പേജിലും യുട്യൂബിലും) താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രാവിലെ മുതൽ ലഭ്യമായിരിക്കും. https://www.youtube.com/embed/FILI5AHub3w
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്:-
Bethel Convention Center,
Kelvin Way,
Birmingham, B70 7JW.
ബെർമിംഗ്ഹാമിൽ രണ്ടു മിഷനുകൾ കൂടി പിറവികൊണ്ടു; ‘സെന്റ് ബെനഡിക്ട്’ മിഷനും ‘നിത്യസഹായമാതാ’ മിഷനും ഇനി റെവ. ഫാ. ടെറിൻ മുള്ളക്കരയുടെ ആത്‌മീയ നേതൃത്വത്തിൽ; ഇതുവരെ പതിനാറു മിഷനുകൾ…
ബെർമിംഗ്ഹാം: ദൈവകാരുണ്യത്തിനു നന്ദി പറഞ്ഞു ബെർമിംഗ്ഹാമിലെ സീറോ മലബാർ വിശ്വാസികൾ. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോർജ്ജ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ഇന്നലെ രണ്ടു മിഷനുകൾ കൂടി ബെർമിംഗ്ഹാമിൽ പ്രഖ്യാപിച്ചു. Saltely St. Benedict, Wolverhampton Our Lady of Perpetual Help എന്നീ  മിഷനുകളാണ് പ്രഖ്യാപിച്ചത്. രണ്ടുവർഷം പ്രായമായ രൂപതയുടെ ആത്‌മീയകുതിപ്പിൽ പതിനാറു മിഷനുകൾ ഇതുവരെ പ്രഖ്യാപിച്ചു. ബെർമിംഗ്ഹാമിൽ മിഷൻ ഡയറക്ടർ ആയി റെവ. ഫാ. ടെറിൻ മുള്ളക്കരയെയും നിയമിച്ചു. നിരവധി വൈദികരും വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു.

പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. ടെറിൻ മുള്ളക്കരയുടെ  സ്വാഗതപ്രസംഗത്തിനു ശേഷം സാറ്റ്ലി സെന്റ് ബെനഡിക്ട് മിഷന്റെ ഡിക്രി റെവ. ഫാ. ആൻ്റണി ചുണ്ടെലിക്കാട്ടും വോളെറാംപ്‌റ്റൻ ഔർ ലേഡി ഓഫ് പെർപ്പെചുൽ ഹെല്പ് മിഷന്റെ ഡിക്രി റെവ. ഫാ. സോജി ഓലിക്കലും വായിച്ചു. ഡിക്രിയുടെ കോപ്പി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി റെവ. ഫാ. ടെറിൻ മുള്ളക്കരയ്ക്ക് നൽകി അദ്ദേഹത്തെ ഡയറക്ടർ ആയി നിയമിച്ചു. തുടർന്ന് അഭി. പിതാക്കന്മാർ തിരി തെളിച്ചു മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന വി. കുർബാനയ്ക്കു കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു വചനസന്ദേശം നൽകി. ബെർമിംഗ്ഹാം ആർച്ചുബിഷപ്പ് ബെർണാഡ് ലോങ്‌ലി പുതിയ മിഷന് ആശംസകളർപ്പിച്ചു സംസാരിച്ചു. സീറോ മലബാർ വൈദികരെ കൂടാതെ, ബെർമിംഗ്ഹാം അതിരൂപത വൈദികനായ ഫാ. ഡൊമിനിക്, ഫാ. ഫിലിപ്പ്, എന്നിവരും സഹകാർമികരായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more