1 GBP = 129.97
breaking news

നോട്ടിംഗ്ഹാം, ഡെർബി മിഷനുകൾ യാഥാർഥ്യമായി; “ദൈവം ആഗ്രഹിക്കുന്ന നമ്മുടെ വിശുദ്ധീകരണത്തിനുള്ള വഴിയായി മിഷനെ കാണണം”: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി; ഇന്ന് ഇപ്‌സ്‌വിച്ചിൽ…

നോട്ടിംഗ്ഹാം, ഡെർബി മിഷനുകൾ യാഥാർഥ്യമായി; “ദൈവം ആഗ്രഹിക്കുന്ന നമ്മുടെ വിശുദ്ധീകരണത്തിനുള്ള വഴിയായി മിഷനെ കാണണം”: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി; ഇന്ന് ഇപ്‌സ്‌വിച്ചിൽ…
 ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ  
നോട്ടിംഗ്ഹാം:  വിശ്വാസ തീക്ഷ്ണതയിൽ കനത്ത മഴയെ അവഗണിച്ചെത്തിയ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ഡെർബി സെന്റ് ഗബ്രിയേൽ, നോട്ടിംഗ്ഹാം സെന്റ് ജോൺസ് സീറോ മലബാർ മിഷനുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. വൈകിട്ട് 6. 30 നു നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ നടന്ന മിഷൻ ഉദ്ഘാടനത്തിനും വി. കുര്ബാനക്കും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികനായി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ് ജോസഫ് സ്രാമ്പിക്കൽ, നോട്ടിങ്ഹാം രൂപത ബിഷപ്പ് പാട്രിക് ജോസഫ് മക്കിനി, വികാരി ജനറാൾ സജിമോൻ മലയിൽപുത്തന്പുരയിൽ, കാനൻ ആന്റണി ഡോളൻ, ഫാ. ജോർജ്ജ് തോമസ് ചേലക്കൽ, ഫാ. വിൽഫ്രഡ് പെരേപ്പാടൻ, ഫാ. ഫാൻസ്വാ പത്തിൽ, പ്രീസ്റ് ഇൻ ചാർജ്, ഫാ. ബിജു കുന്നയ്‌ക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു. 
ബാർട്ടൻ ഓൺ ട്രെൻഡും ഡെർബിയും ഒന്നിച്ചു ചേർന്ന് ഡെർബി സെന്റ് ഗബ്രിയേൽ മിഷനും വർക്‌സോപ്, ക്ലേ ക്രോസ്സ്, മാൻസ്ഫീൽഡ്, നോട്ടിങ്ഹാം എന്നിവ ഒന്നിച്ചുചേർന്നു നോട്ടിംഗ്ഹാം സെന്റ് ജോൺസ് എന്നിവയാണ് ഇന്നലെ മിഷൻ തലത്തിലേക്ക് ഉയർന്നത്. പ്രതികൂല കാലാവസ്ഥയും സാധാരണ ജോലിദിവസത്തിന്റെ മടുപ്പും അവഗണിച്ചും സ്കാൻതോർപ്പ്, ബോസ്റ്റൺ, ഡെർബി, മാൻസ്ഫീൽഡ്, ക്ലേ ക്രോസ്സ്, ബർട്ടൻ ഓൺ ട്രെൻഡ്, വർക്‌സോപ്, നോട്ടിങ്ഹാം എന്നിവിടങ്ങളിൽ നിന്നും നിരവധിയാളുകൾ ചരിത്രനിമിഷങ്ങൾക്കു സാക്ഷികളാകാനെത്തി. ദൈവം നമ്മളിൽ നിന്നാഗ്രഹിക്കുന്ന വിശുദ്ധീകരണത്തിനായി ദൈവം ഒരുക്കിത്തരുന്ന വഴിയായിട്ടാണ് മിഷനേയും അതിലൂടെയുള്ള സജീവ പ്രവർത്തനത്തെയും കാണേണ്ടതെന്നു വചനസന്ദേശത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു. നോട്ടിംഗ്ഹാമിലുള്ള സീറോ മലബാർ വിശ്വാസികളുടെ വിശ്വാസജീവിതവും ദൈവികകാര്യങ്ങളിലുള്ള താല്പര്യവും മാതൃകാപരമാണെന്നും അനുകരണീയമാണെന്നും  ആശംസയർപ്പിച്ചു സംസാരിച്ച നോട്ടിങ്ഹാം ബിഷപ്പ് പാട്രിക് ജോസഫ് മക്കിനിയും പറഞ്ഞു. 
തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ പ്രീസ്റ് ഇൻ ചാർജ് ഫാ. ബിജു കുന്നയ്‌ക്കാട്ട് എല്ലാവര്ക്കും സ്വാഗതമാശംസിച്ചു. തുടർന്ന് നടന്ന ഡിക്രി വായനകൾക്ക് വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തന്പുരയിൽ, റെവ. ഫാ. ജോർജ്ജ് തോമസ് ചേലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. വിശ്വാസികൾ ആദരപൂർവം എഴുന്നേറ്റുനിന്നു ഡിക്രി വായിച്ചുകേട്ടു. ഡിക്രി വായനയുടെ സമാപനത്തിൽ വി. ഗബ്രിയേൽ, വി. ജോൺ എന്നീ മിഷൻ മധ്യസ്ഥരുടെ ഐക്കൺ ചിത്രത്തിന്റെ അനാച്ഛാദനം, നിലവിളക്കു തെളിച്ചു ഉദ്ഘാടനം എന്നിവ നടന്നു. തുടർന്ന് നടന്ന ആഘോഷമായ വി. കുർബാനയുടെ സമാപനത്തിൽ, മിഷൻ മധ്യസ്ഥരായ വി. ഗബ്രിയേൽ, വി. ജോൺ എന്നിവർക്ക് സഭയിലുള്ള പ്രാധാന്യത്തെപ്പറ്റി വിവരണം നൽകപ്പെട്ടു. സ്നേഹവിരുന്നിൽ പങ്കുചേർന്നു മിഷൻ പ്രഖ്യാപനത്തിന്റെ സന്തോഷം വിശാസികൾ പങ്കുവച്ചു. നോട്ടിങ്ഹാം കത്തീഡ്രൽ ഡീൻ റെവ. ഫാ. മലാക്കി ബ്രെറ്റ്, അസിസ്റ്റന്റ് വികാരി റെവ. ഫാ. ജോൺ അലക്സ് എന്നിവരും ചടങ്ങുകളിൽ പങ്കുചേർന്നു.
 ഇന്ന്  ഇപ്‌സ്‌വിച്ചും നോർവിച്ചും മിഷനുകളായി പ്രഖ്യാപിക്കപ്പെടും. തിരുക്കർമ്മങ്ങൾ നടക്കുന്ന ദൈവാലയത്തിന്റെ അഡ്രസ്: സെന്റ് മേരീസ് കത്തോലിക്ക ചർച്, (322 , Woodbridge Road, Ipswich, IP4 4BD). പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. തോമസ് പാറക്കണ്ടത്തിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഏവരെയും തിരുക്കർമ്മങ്ങളിലേക്കു സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more