1 GBP = 129.90
breaking news

നോട്ടിംഗ്ഹാമിൽ ഇന്ന് പിറവിയെടുക്കുന്നത് രണ്ടു മിഷനുകൾ; തിരുക്കർമ്മങ്ങൾ വൈകിട്ട് ആറു മണിക്ക് ഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ; പിതാക്കന്മാരെ സ്വീകരിക്കാൻ വിശ്വാസികൾ ഒരുങ്ങി; നാളെ ഇപ്‌സ്‌വിച്ചിൽ…

നോട്ടിംഗ്ഹാമിൽ ഇന്ന് പിറവിയെടുക്കുന്നത് രണ്ടു മിഷനുകൾ; തിരുക്കർമ്മങ്ങൾ വൈകിട്ട് ആറു മണിക്ക് ഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ; പിതാക്കന്മാരെ സ്വീകരിക്കാൻ വിശ്വാസികൾ ഒരുങ്ങി; നാളെ ഇപ്‌സ്‌വിച്ചിൽ…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ.  
നോട്ടിങ്ഹാം: നോട്ടിംഗ്ഹാമിൽ ഇന്ന് ‘സെന്റ് ജോൺസ്’ മിഷൻ നോട്ടിങ്ഹാം, ‘സെന്റ് ഗബ്രിയേൽ’ മിഷൻ ഡെർബി എന്നിവ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. വൈകിട്ട് ആറു മണിക്ക് അർനോൾഡ് ഗുഡ് ഷെപ്പേർഡ് (3, Thackerays Lane, Woodthorpe, NG5 4HT) ദൈവാലയത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികനായിരിക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾ സജിമോൻ മലയിൽപുത്തന്പുരയിൽ, റെവ. ഫാ; ജോർജ്ജ് തോമസ് ചേലക്കൽ, റെവ. ഫാ. വിൽഫ്രഡ് പെരേപ്പാടൻ, സെക്രട്ടറി റെവ. ഫാ. ഫാൻസുവ പത്തിൽ, പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. ബിജു  കുന്നയ്‌ക്കാട്ട് തുടങ്ങിയവർ സഹകാർമ്മികരായിരിക്കും. സ്വാഗതത്തിനും ഡിക്രി വായനക്കും ശേഷം മിഷനുകളുടെ ഉദ്‌ഘാടനം കർദ്ദിനാൾ മാർ ആലഞ്ചേരി നിർവഹിക്കും.
വിശുദ്ധരുടെ ഫോട്ടോ അനാച്ഛാദനം ചെയ്യുകയും തിരി തെളിക്കപ്പെടുകയും ചെയ്യും. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ നോട്ടിങ്ഹാം, ഡെർബി, വർക്‌സോപ്, ക്ലേ ക്രോസ്സ്, സ്കാൻതോർപ്പ്, ബോസ്റ്റൺ, ബർട്ടൻ ഓൺ ട്രെൻഡ്, മാൻസ്ഫീൽഡ് എന്നിവിടങ്ങളിൽ നിന്നും വിശ്വാസികളെത്തും.  ഉദ്‌ഘാടനത്തിനു ശേഷം നടക്കുന്ന വി. കുർബാനയിൽ മാർ ആലഞ്ചേരി മുഖ്യകാർമ്മികനായിരിക്കും. തിരുക്കർമ്മങ്ങൾക്ക് ശേഷം സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
നാളെ ഇപ്‌സ്‌വിച്ചും നോർവിച്ചും മിഷനുകളായി പ്രഖ്യാപിക്കപ്പെടും. തിരുക്കർമ്മങ്ങൾ നടക്കുന്ന ദൈവാലയത്തിന്റെ അഡ്രസ്: സെന്റ് മേരീസ് കത്തോലിക്ക ചർച്, (322 , Woodbridge Road, Ipswich, IP4 4BD).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more