1 GBP = 129.97
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ചരിത്രത്തിൽ ഇടം നേടിയ ദിവസത്തിൽ ഇരട്ട മിഷനുകളായി സെന്റ്.തോമസ് സീറോ മലബാർ, സെന്റ്.മേരീസ് ക്നാനായ മിഷനുകൾ പിറവിയെടുത്തു….

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ചരിത്രത്തിൽ ഇടം നേടിയ ദിവസത്തിൽ ഇരട്ട മിഷനുകളായി സെന്റ്.തോമസ് സീറോ മലബാർ, സെന്റ്.മേരീസ് ക്നാനായ മിഷനുകൾ പിറവിയെടുത്തു….

മാഞ്ചസ്റ്റർ:-   ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മാഞ്ചസ്റ്ററിൽ രണ്ടു മിഷനുകൾക്കു ജന്മം. സെന്റ് തോമസ് സീറോ മലബാർ മിഷൻ, മാഞ്ചസ്റ്ററും സെന്റ് മേരീസ്‌ ക്നാനായ മിഷനും . വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് സിറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ദേവാലയാങ്കണത്തിലെത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ തുടങ്ങിയവർക്ക്  ഹൃദ്യമായ സ്വീകരണം നൽകി.

തുടർന്ന് ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെയും അൾത്താരശുശ്രുഷകരുടെയും മുത്തുക്കുടകളേന്തിയ വനിതാഫോറം പ്രവർത്തകരുടെയും വിശ്വാസസമൂഹത്തിന്റെയും ആഘോഷമായ പ്രദക്ഷിണത്തോടെ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും ബലിപീഠത്തിങ്കലെത്തി. റീജിയണൽ കോർഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ അഭിവന്ദ്യയ പിതാക്കന്മാർക്കും വൈദികർക്കും വിശ്വാസികൾക്കും സ്വാഗതം ആശംസിച്ചു. അതേത്തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനുവേണ്ടി വികാരി ജനറൽ റവ ഫാ സജി മലയിൽപുത്തന്പുരയിൽ സെന്റ് തോമസ് സിറോ മലബാർ മാഞ്ചസ്റ്റർ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായിച്ചു. മിഷൻ കോർഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ കർദിനാളിൽനിന്നു ഡിക്രി ഏറ്റുവാങ്ങി. തുടർന്ന് കർദിനാൾ തിരി തെളിച്ചു മിഷൻ ഉൽഘാടനം ചെയ്തു.

വികാരി ജനറൽ റവ ഫാ മാത്യു ചൂരപൊയ്കയിൽ സെന്റ് മേരീസ് ക്നാനായ മിഷൻ രൂപീകരിച്ചുകൊണ്ടുള്ള ഡിക്രി വായിച്ചു. റവ ഫാ സജി മലയിൽപുത്തൻപുരയിൽ കർദിനാളിൽനിന്നു ഡിക്രി ഏറ്റുവാങ്ങി. തുടർന്ന് കർദിനാൾ തിരി തെളിച്ചു മിഷൻ ഉൽഘാടനം ചെയ്തു .

തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികനായിരുന്നു .മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഫാ. മാത്യു ചൂരപൊയ്കയിൽ ഫാ. സജി മലയിൽപുത്തൻപുരയിിൽ, ഫാ. ജോസ് അഞ്ചാനിക്കൽ വിഥിൻഷോ ഇടവക വികാരി ഫാ. നിക്ക് ബേൺ, ഫാ. ജിനോ അരീക്കാട്ട്, ഫാ. ബാബു പുത്തെൻപുരക്കൽ, ഫാ. ഫ്രാൻസിസ് ഫാ. ഫാൻസ്വാ പത്തിൽ തുടങ്ങിയവർ സഹകാർമികരായി. റീജിയനിലെ എല്ലാ കുർബാനകേന്ദ്രങ്ങളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത ഗായകസംഘം ശുശ്രൂഷകൾക്കു സഹായിച്ചു . വിശുദ്ധ കുർബാനക്ക് ശേഷം അഭിവന്ദ്യ പണ്ടാരശ്ശേരിൽ പിതാവ് സന്ദേശം നൽകി. ഫാ സജി മലയിൽപുത്തന്പുരയിൽ ഏല്ലാവർക്കും നന്ദി പറഞ്ഞു.

എസ് എം വൈ എം മാഞ്ചസ്റ്റർ റീജിയണിന്റെ ഉൽഘാടനം കർദിനാൾ നിർവഹിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികൾക്ക് വിരാമമായി. പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും റീജിയണൽ കോർഡിനേറ്റർ ഫാ ജോസ് അഞ്ചാനിക്കൽ ഏറ്റവും ഹൃദയസ്പർശിയായ നന്ദി രേഖപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more