1 GBP = 129.97
breaking news

മൂന്നു മിഷനുകൾ ഇന്ന് യാഥാർഥ്യമാകുന്നു; ഗ്ലാസ്‌ഗോയിലും എഡിൻബറോയിലും ഹാമിൽട്ടണിലും വിശ്വാസികൾ ആഹ്ളാദത്തിൽ; നാളെ മാഞ്ചെസ്റ്ററിലും സ്റ്റോക് ഓൺ ട്രെൻഡിലും…

മൂന്നു മിഷനുകൾ ഇന്ന് യാഥാർഥ്യമാകുന്നു; ഗ്ലാസ്‌ഗോയിലും എഡിൻബറോയിലും ഹാമിൽട്ടണിലും വിശ്വാസികൾ ആഹ്ളാദത്തിൽ; നാളെ മാഞ്ചെസ്റ്ററിലും സ്റ്റോക് ഓൺ ട്രെൻഡിലും…
        ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ 
ഗ്ലാസ്‌ഗോ, എഡിൻബറോ, ഹാമിൽട്ടൺ:  ത്വരിതഗതിയിൽ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പുതിയ മുഖമായ മിഷൻ സെന്ററുകൾ ഇന്ന് മൂന്നു ഇടങ്ങളിൽ കൂടി പ്രഖ്യാപിക്കും. സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോ, എഡിൻബറോ, ഹാമിൽട്ടൺ എന്നിവിടങ്ങളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ, സീറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്‌ പ്രഖ്യാപനങ്ങൾ നടത്തുന്നത്. മൂന്നിടങ്ങളിലും വൈദികരുടെയും അല്മായ വിശ്വാസികളുടെയും നേതൃത്വത്തിൽ അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിക്കും. 
 
ദേവാലയകവാടത്തിൽ എത്തുന്ന പിതാക്കന്മാരെ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്യും. തുടർന്ന് നടക്കുന്ന തിരുക്കർമ്മങ്ങളിൽ പ്രാരംഭഗാനത്തിനും സ്വാഗതപ്രസംഗത്തിനും ശേഷം മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രീ വായിക്കുകയും തിരി തെളിച് മിഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടർന്ന് മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബാന നടക്കും. ഇന്നുതന്നെ മൂന്നു സ്ഥലങ്ങളിൽ മിഷൻ പ്രഖ്യാപനങ്ങൾ ഉള്ളതിനാൽ കൃത്യമായ സമയക്രമം എല്ലായിടത്തും പാലിക്കണമെന്ന് ബഹു. വൈദികർ അറിയിച്ചിട്ടുണ്ട്. മൂന്നിടങ്ങളിലും വി. കുർബാനക്ക് ശേഷം സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. മൂന്നു ദേവാലങ്ങളുടെയും സമയവും അഡ്രസ്സും:
 
രാവിലെ 11. 00 മണിക്ക് ഗ്ലാസ്‌ഗോ സെന്റ് കോൺവാൾസ് ദൈവാലയത്തിൽ (21, Hapland Road, Pollok, G53 5NT )
ഉച്ചകഴിഞ്ഞു 3. 00  മണിക്ക് എഡിൻബർഗ് സെന്റ് കെന്റിഗൻ ദൈവാലയത്തിൽ (Barnton, Edinburg, EH12 8AL)
വൈകിട്ട് 7. 00 മണിക്ക് സെന്റ് കുത്ബർട്സ് ദൈവാലയത്തിൽ ( 98, High Blantyre Road, Hamilton, ML3 9HW)
നാളെ മാഞ്ചെസ്റ്ററിലും സ്റ്റോക്ക് ഓൺ  ട്രെൻഡിലും മിഷൻ പ്രഖ്യാപനങ്ങൾ നടക്കും. വിഥിൻഷോ സെന്റ് അന്തോണീസ് കത്തോലിക്കാ ദൈവാലയത്തിൽ (65, Dunkery Road, Wythenshawe, M22 0WR, Manchester) ഉച്ചകഴിഞ്ഞു 2.30 നും  സ്റ്റോക്ക് ഓൺ ട്രെൻഡ് സെന്റ് ജോസഫ് ചർച്ചിൽ ( Hall Street, St. Burslem, staffordshire, ST6  4BB) വൈകിട്ട് 6.30 നും മിഷൻ പ്രഖ്യാപനങ്ങളും വി. കുർബാനയും നടക്കും. റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, റെവ. ഫാ. ജോർജ്ജ് എട്ടുപറയിൽ, കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, മിഷൻ രൂപീകരണത്തിനായുള്ള പ്രത്യേക കമ്മറ്റികൾ, വോളണ്ടിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഏവരെയും തിരുക്കർമ്മങ്ങളിലേക്ക്  സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more