1 GBP = 129.66

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ കൈക്കാരൻമാർക്കും മതാധ്യാപകർക്കുമായി ത്രിദിന ധ്യാനം ഫെബ്രുവരിയിൽ…

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ കൈക്കാരൻമാർക്കും മതാധ്യാപകർക്കുമായി ത്രിദിന ധ്യാനം ഫെബ്രുവരിയിൽ…
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വളർച്ചയിൽ നിസ്തുലമായ പങ്കു വഹിക്കുന്ന കൈക്കാരൻമാർക്കും മതാധ്യാപകർക്കും ആത്‌മീയ-ബൗദ്ധിക നവോന്മേഷം പകരുക എന്ന ലക്ഷ്യത്തോടെ ത്രിദിന വളർച്ചാധ്യാനം സംഘടിപ്പിക്കുന്നു. 2019 ഫെബ്രുവരി 22 നു നാല് മണിക്ക് ആരംഭിച്ചു 24 നു ഉച്ചകഴിഞ്ഞു നാല് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ധ്യാനം  ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും ‘പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി’ യൂടെ സഹ സ്ഥാപകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറുമായ റെവ. ഫാ. ബിനോയി കരിമരുതിങ്കൽ റെവ. സി. എയ്മി എ. എസ്‌. ജെ. എംമുമാണ് ധ്യാനം നയിക്കുന്നത്.
Academy of St. Albans & All Saints Pastoral Center, Shenely Lane, London Colney, Herts, AL2 1AF – ൽ വച്ച് നടക്കുന്ന ഈ ധ്യാനത്തിൽ ഓരോ ഇടവകയിൽ നിന്നും മിഷനിൽ നിന്നും വി. കുർബാന സെന്ററിൽ നിന്നുമുള്ള കൈക്കാരൻമാരും മിഷൻ ആഡ് ഹോക്ക് കമ്മറ്റി അംഗങ്ങളും കാറ്റക്കിസം ഹെഡ്‌ടീച്ചേഴ്സും ഈ ധ്യാനത്തിൽ നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കുന്നവർ 2018 ഡിസംബർ 11 നു മുൻപായി രൂപതാകേന്ദ്രത്തിൽ പേരും അഡ്രസ്സും അറിയിക്കേണ്ടതാണ് (smcuriagb@gmail.com). ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ തീക്ഷണതയുള്ള അല്മായ നേതൃത്വത്തെ വളർത്തിയെടുക്കാൻ വേണ്ടിയാണ് ഈ ത്രിദിന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more