1 GBP = 129.66

പൈതൃകം 2018 ചരിത്രവിജയമാക്കിയ ബ്രിസ്‌ബേൻ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികൾ…

പൈതൃകം 2018 ചരിത്രവിജയമാക്കിയ ബ്രിസ്‌ബേൻ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികൾ…
ബ്രിസ്‌ബേൻ:-   ക്നാനായ കാത്തോലിക് കോൺഗ്രസ് ഓഷ്യാനയുടെ പ്രധാന യൂണിയറ്റുകളിലൊന്നായ ബ്രിസ്‌ബേൻ ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റി ( ബി കെ സി സി ) അടുത്ത രണ്ടു
വർഷത്തേക്കു പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരെഞ്ഞെടുത്തു. ശ്രീ ജോൺ മാവേലി പുത്തൻപുരയിൽ പ്രസിഡന്റായും ശ്രീ ഷിജു  ചെട്ടിയാത്ത് സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റിയിലേക്കു ശ്രീ ബിനോയ്‌ കണിയാകുന്നേൽ ട്രഷറർ ആയും ശ്രീ ജോസ് ചെരുവൻകാലാ വൈസ്പ്രസിഡന്റും ശ്രീ ഷോജോ തെക്കേവാലയിൽ  ജോയിൻ്റ് സെക്രട്ടറിയായും ഐക്യഖണ്ഡേന തെരെഞ്ഞെടുക്കപ്പെട്ടു.
ഏരിയ കമ്മിറ്റി അംഗങ്ങളായി ശ്രീ മത്തായി കണ്ടത്തിൽ ( സൗത്ത്‌ ), ശ്രീ കുര്യാക്കോസ് ചിറ്റേത്ത്  ( വെസ്ററ് ), ശ്രീമതി നിഷ നെടുംതൊട്ടിയിൽ ( നോർത്ത്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.വനിതാ പ്രതിനിധിയായി ശ്രീമതി സോണിയ കിഴേക്കേക്കാട്ടിൽ അടുത്ത രണ്ടു വർഷത്തേക്ക് ചുമതലയേറ്റു . കെ സി വൈ എൽ ബ്രിസ്‌ബേൻ യൂണിറ്റ് പ്രസിഡന്റായ ശ്രീ ജോണി അരക്കക്കുന്നേൽ ബി കെ സി സി എക്സികുട്ടീവ് കമ്മിറ്റി അംഗമായിരിക്കും. കെ സി സി ഓ നാഷണൽ കൗൺസിലിലേക്കു  ശ്രീ ജോൺ മാവേലിപുത്തൻപുരയിൽ, ശ്രീ ഷിജു ചെട്ടിയാത്ത്, ശ്രീമതി ജൂബി വേലികെട്ടേൽ തുടങ്ങിയവർ ബ്രിസ്‌ബേനിൽ നിന്നുള്ള പ്രതിനിധികളായിരിക്കും.
ഇക്കഴിഞ്ഞ നവംബർ പതിനേഴിന് നടന്ന ബി കെ സി സി പൊതുയോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ശ്രീ ടിജോ പ്രാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷം ബി കെ സി സി യെ നയിച്ച കമ്മിറ്റി ഉത്തരവാദിത്വങ്ങൾ ഒഴിയുകയും ചെയ്തു. സ്വവംശ വിവാഹ നിഷ്ഠയിലൂന്നിയുള്ള ക്നാനായ പാരമ്പര്യത്തിനും പൈതൃകത്തിനും അണുകിട വിട്ടു വീഴ്ച ചെയ്യാതെയുള്ള പ്രവർത്തനങ്ങളാകും പുതിയകമ്മിറ്റി ആവിഷ്കരിക്കുകയെന്നും, ബി കെ സി സി യുടെ ഭരണഘടനാ പൂർണമായി സംരക്ഷിച്ചു കൊണ്ടു ബ്രിസ്‌ബേൻ ക്നാനായ സമൂഹത്തെ ക്നാനായ പക്ഷത്തു ചേർത്തുനിർത്തി നയിക്കുക എന്നതായിരിക്കും പുതിയ കമ്മിറ്റിയുടെ പ്രവർത്തന ശൈലിയെന്നും  സെക്രട്ടറി ശ്രീ ഷിജു ചെട്ടിയാത്ത് തന്റെ  പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ശ്രീ ബിനോയി കണിയാകുന്നേൽ പൊതുയോഗത്തിനു നന്ദി പറഞ്ഞു. ഓഷ്യാന ക്നാനായ വുമൺസ് ഫോറം പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി സിസിലി ആലപ്പാട്ട്‌ , കെ സി വൈ എൽ ഓഷ്യാന പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കുമാരി സൂസൻ പാറക്കമണ്ണിൽ എന്നിവരെ പൊതുയോഗം പ്രത്യേകം അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more