1 GBP = 107.38

മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു; വിദ്യാഭ്യാസ യോഗ്യതകൾ മാറ്റാൻ ബന്ധു നിയമനത്തിൽ നേരിട്ട് ഇടപെട്ടു, തെളിവുകൾ നിരത്തി യൂത്ത് ലീഗ്

മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു; വിദ്യാഭ്യാസ യോഗ്യതകൾ മാറ്റാൻ ബന്ധു നിയമനത്തിൽ നേരിട്ട് ഇടപെട്ടു, തെളിവുകൾ നിരത്തി യൂത്ത് ലീഗ്
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മനേജര്‍ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് മന്ത്രി കെ ടി ജലീല്‍ വഴിവിട്ട് ഇടപെട്ടെന്ന് തെളിവുകൾ നിരത്തിക്കൊണ്ടായിരുന്നു ഫിറോസിന്റെ ആരോപണം.
മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി വാങ്ങണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം കെ.ടി. ജലീല്‍ അവഗണിച്ചാണ് ഇളവ് വരുത്തിയതെന്ന് ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ച് അയച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടിരുന്നു. യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.
യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ നോട്ട് എഴുതിയെന്നും ഫിറോസ് പറഞ്ഞു. ഉള്‍പ്പെടുത്തിയത് അധിക യോഗ്യതയാണെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more