1 GBP = 129.93
breaking news

നേതാജി കൊല്ലപ്പെട്ടത് വിമാന അപകടത്തിലല്ല; കാരണക്കാരനായത് മുന്‍ റഷ്യന്‍ പ്രസിഡന്റ് സ്റ്റാലിന്‍’ ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

നേതാജി കൊല്ലപ്പെട്ടത് വിമാന അപകടത്തിലല്ല; കാരണക്കാരനായത് മുന്‍ റഷ്യന്‍ പ്രസിഡന്റ് സ്റ്റാലിന്‍’ ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത് വിമാന അപകടത്തില്ലെന്നും മരണത്തിന് കാരണക്കാരന്‍ മുന്‍ റഷ്യന്‍ പ്രസിഡന്റായ ജോസഫ് സ്റ്റാലിനാണെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ‌രവീന്ദ്ര ശതഭര്‍ഷികി ഭവനില്‍ സംസ്‌കൃതിക് ഗൗരവ് സന്‍ഗസ്ത സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുബ്രഹ്മണ്യ സ്വാമിയുടെ ആരോപണം.

”എല്ലാവരും വിശ്വസിക്കുന്നത് പോലെ 1945ലെ വിമാന അപകടത്തിലല്ല നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത്. നെഹ്റുവിന്റെയും ജപ്പാന്റെയും ഗൂഢാലോചനയായിരുന്നു സംഭവത്തിന് പിന്നില്‍. റഷ്യയില്‍ അഭയം തേടിയെത്തിയ നേതാജിക്ക് അവര്‍ അഭയം നല്‍കി. ജവഹർലാൽ നെഹ്റുവിന് എല്ലാം അറിയാമായിരുന്നു. പിന്നീട് ബോസ് അവിടെ വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു.” സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

75 വര്‍ഷം മുമ്പ് രൂപംകൊണ്ട നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ കാരണമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കിയതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. ബ്രിട്ടീഷുകാരേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ട് അവര്‍ക്കെതിരെ ഇന്ത്യ ആയുധമെടുക്കുത്താല്‍ പിടിച്ചുനില്‍ക്കാന്‍ ആവില്ലെന്ന് തങ്ങള്‍ മനസിലാക്കിയിരുന്നതായി, 1948ല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമെന്റ് അറ്റ് ലീ ഇന്ത്യാസന്ദര്‍ശന വേളയില്‍ പറഞ്ഞതായും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് രാഷ്ട്രപതിയുടെ ഒരു അറിയിപ്പ് മാത്രം ചേർത്ത് പിൻവലിക്കാവുന്നതാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more