1 GBP = 129.93
breaking news

ലോകത്തിന്റെ സ്നേഹാദരവുകൾ ഏറ്റ് വാങ്ങി ജോയലും ജേസനും സ്വർഗ്ഗീയ നാഥന്റെ സന്നിധിയിലേക്ക് വിടവാങ്ങി… ബോൾട്ടണിൽ കഴിഞ്ഞ ദിവസം ഒഴുകിയെത്തിയ ആയിരങ്ങൾക്കൊപ്പം കണ്ണീർ പൊഴിച്ച് പ്രകൃതിയും…

ലോകത്തിന്റെ സ്നേഹാദരവുകൾ ഏറ്റ് വാങ്ങി ജോയലും ജേസനും സ്വർഗ്ഗീയ നാഥന്റെ സന്നിധിയിലേക്ക്    വിടവാങ്ങി… ബോൾട്ടണിൽ കഴിഞ്ഞ ദിവസം ഒഴുകിയെത്തിയ ആയിരങ്ങൾക്കൊപ്പം കണ്ണീർ പൊഴിച്ച് പ്രകൃതിയും…

 

ബോൾട്ടൻ:- ശനിയാഴ്ച ബോൾട്ടണിൽ നടന്ന 19കാരൻ ജോയലിന്റെയും 15 കാരൻ ജേസന്റേയും ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തവരെല്ലാം  ഒന്ന് പൊട്ടിക്കരയുവാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അത്രയേറെ ദുഃഖം കനം കെട്ടി നിന്ന അവസ്ഥയിൽ പ്രകൃതി കൂടിയവർക്കെല്ലാം വേണ്ടി വലിയ വായിൽ കരയുന്നതു പോലെ കനത്ത മഴയോടെ ദു:ഖമറിയിച്ചു.
കഴിഞ്ഞ മാസം 23 ന് അവധി ആലോഷിക്കുന്നതിനിടയിൽ ഓസ്ട്രിയയിലെ വിയന്നയിൽ മരിച്ച സഹോദരൻമാരായ ജോയലിന്റേ, ജേസന്റേയും ശവസംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബോൾട്ടണിലെ ഓവർ ഡെയിൽ സിമിത്തേരിയിൽ നടന്നു. യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരങ്ങൾ ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ നടന്ന അന്ത്യകർമ്മ ശുശ്രൂഷകളിൽ പങ്ക് ചേർന്നു. ശുശ്രൂഷകൾക്ക് സെൻറ്.ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ്, താബോർ മാർതോമാ ഇടവക വികാരി ഫാ.അജി ജോൺ തുടങ്ങിയവർ മുഖ്യകാർമ്മികരായിരുന്നു. ഫാ.സജി എബ്രഹാം, ഫാ.വർഗ്ഗീസ് മാത്യു തുടങ്ങിയവർ സഹകാർമികരായിരുന്നു.     ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ പ്രത്യേകം പ്രാർത്ഥനകൾ നടത്തി.

കഴിഞ്ഞ മാസം 23 ന് ഓസ്ട്രിയയിലെ വിയന്നയിൽ കുടുംബമൊന്നിച്ച് അവധി ആഘോഷിക്കുന്നതിനിടയിൽ  ഡാന്യൂഷ് തടാകത്തിൽ  ഉണ്ടായ അപകടത്തിൽ മരിച്ച മലയാളികളായ പത്തൊൻപതു വയസുകാരൻ ജോയൽ, പതിനഞ്ചു വയസുകാരൻ ജേസൺ എന്നിവർക്ക്  ജനിച്ച് വളർന്ന മണ്ണ്  അന്ത്യാഞ്ജലി അർപ്പിച്ചു. നാടിന്റെയും നാട്ടുകാരുടേയും കണ്ണിലുണ്ണികളായ ജോയലിന്റെയും, ജേസന്റെയും ദാരുണാന്ത്യത്തിൽ നടക്കം വിട്ടുമാറാത്ത നാട്ടുകാരുടെ മുന്നിലേക്ക് ചേതനയറ്റ അവരുടെ   മൃതദേഹങ്ങൾ രാവിലെ 10 മണിക്ക് ഫ്യൂണറൽ ഡയറക്ടേഴ്സ് എത്തിച്ചപ്പോൾ ഒരു നാട് മുഴുവൻ ഒഴുകിയെത്തി കണ്ണീർ പുഷ്പങ്ങൾ അർപ്പിച്ചു.   ബോൾട്ടണിലെ ഫാൻവർത്ത് ഔർ ലേഡി ഓഫ് ലൂർദ്സ് ആന്റ് സെന്റ്. ഗ്രിഗറി ദേവാലയവും  പരിസരവും കനത്ത മഴയെ വകവയ്ക്കാതെ രാവിലെ തന്നെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ മരണമടഞ്ഞ കുട്ടികളുടെ നാട്ടിൽ നിന്നും ഓസ്ട്രിയയിൽ നിന്നുമെത്തിയ ബന്ധുക്കൾ, സഹപാഠികളും സുഹൃത്തുക്കളും അദ്ധ്യാപകരും, നാട്ടുകാരും ഒക്കെയായി നിറഞ്ഞ്  കവിഞ്ഞിരുന്നു. തുടർന്ന് മാഞ്ചസ്റ്റർ സെന്റ്.ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ ഹാപ്പി ജേക്കബ്, മാഞ്ചസ്റ്റർ ടാബോർ മാർത്തോമാ ഇടവക വികാരി റവ.ഫാ.അജി ജോൺ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ  ശുശ്രൂഷകൾ ആരംഭിച്ചു. ദേവാലയത്തിലും മറ്റ് ഹാളുകളിലുമായാണ് ആളുകൾ സംബന്ധിച്ചത്.

ദേവാലയത്തിലെ ദിവ്യബലിക്കും മറ്റ് ശുശ്രൂഷകൾക്കും ശേഷം വിവിധ സംഘടനാ പ്രതിനിധികളും, കുടുംബാംഗങ്ങളും കുട്ടികളെ അനുസ്മരിച്ച് സംസാരിച്ചു. ബോൾട്ടൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ജോണി കണിവലിൽ, മാർത്തോമാ ചർച്ചിന്റെ പ്രതിനിധി എജി, ഓർത്തഡോക്സ് ചർച്ച് പ്രതിനിധി സുരേഷ് ഡാനിയേൽ, കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് ജെൻസൻ ഷിബു, ജിസ്സി സോണി, ഷോൺ സോണി, ഏഞ്ചൽ രാജു തുടങ്ങിയവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യങ്ങൾ അനുസ്മരിച്ചു.

ഇതിനിടയിൽ തങ്ങളുടെ പ്രിയ മക്കൾക്ക് കുടുംബാംഗങ്ങളും, കൂട്ടുകാരും, നാട്ടുകാരും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. വിവിധ സംഘടനകൾക്ക് പുഷ്പ ചക്രങ്ങൾ അർപ്പിക്കപ്പെട്ടു. യുക്മയ്ക്ക് വേണ്ടി നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസ്, റീജിയണൽ പ്രസിഡൻറ് ഷീജോ വർഗ്ഗീസ്, സാംസ്കാരിക വേദി കൺവീനർ സിബി വേകത്താനം, അംഗം കുര്യൻ ജോർജ്, റീജിയണൽ ട്രഷറർ രഞ്ജിത്ത് ഗണേഷ്, ജോയിന്റ് ട്രഷറർ എബി തോമസ് തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു.   പൊതുദർശനത്തിന് ശേഷം രണ്ട് മണിയോടെ ബോൾട്ടണിലെ ഓവർഡെയിൽ സെമിത്തേരിയിലെത്തിച്ച്  പ്രാർത്ഥനകൾക്ക് ശേഷം ബോൾട്ടണിലെ ഓവർ ഡെയിൽ സിമിത്തേരിയിലെ ആറടി മണ്ണിൽ പ്രിയ മക്കൾക്ക് അവസാന വിശ്രമമൊരുക്കി.

ബോൾട്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോണി കണിവേലിൽ, സെക്രട്ടറി റെജി മാത്യു, ബിനോയ്, സുരേഷ് ദാനിയേൽ, രാജൻ, ജയ്സൻ ജോസഫ്, വിനു ജേക്കബ്, സോണി, രാജു, ഷിബു പോൾ, ഷാരൺ പന്തല്ലൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബോൾട്ടണിലെ മുഴുവൻ മലയാളികളും ഒറ്റക്കെട്ടായിട്ടാണ്  ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തത്. തങ്ങളുടെ കുട്ടികളുടെ സംസ്കാര ശുശ്രൂഷകൾ ഏറ്റവും ഉചിതമായി നടത്തുവാൻ ബോൾട്ടൻ മലയാളികൾ ഒരുമയോടെ പ്രവർത്തിച്ചത് തികച്ചും അഭിനന്ദനം അർഹിക്കുന്ന ഒന്നായിരുന്നു.

വിയന്നയിലെ ബന്ധുക്കളെ  സന്ദർശിക്കാനും അവധി ആഘോഷിക്കാൻ വേണ്ടിയുമാണ് അടുത്ത ബന്ധുക്കളായ രണ്ടു കുടുംബങ്ങൾ  രണ്ടാഴ്ച മുൻപ് ബോൾട്ടണിൽ നിന്നും വിയന്നയിലേക്കു പോയത് . ബോൾട്ടണിലെ റോയൽ ആശുപത്രിയിലെ സഹോദരി നേഴ്സുമാരായ സൂസന്റെയും , സുബിയുടെയും മക്കളാണ് അപകടത്തിൽ മരിച്ച ജോയേലും , ജേസനും , വിയന്നയിലെ ഡാന്യുബ്  നദിയിൽ സ്പീഡ് ബോട്ടിൽ യാത്ര നടത്തികൊണ്ടിരിക്കുന്നതിനിടയിൽ നദിയിൽ നീന്താൻ ഇറങ്ങിയതാണ് അപകടം വരുത്തി വച്ചത്.ഒരാൾ നീന്താൻ ഇറങ്ങി അപകടത്തിൽ പെട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതാണ് രണ്ടാമത്തെ ആളും അപകടത്തിൽ പെടാൻ കാരണമായത് എന്നാണ് കരുതപ്പെടുന്നത് . ഓസ്ട്രിയൻ പോലീസും , മുങ്ങൽ വിദഗ്ധരും മണിക്കൂറുകൾ നടത്തിയ തിരച്ചിലുകൾക്കു ശേഷമാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

ചെങ്ങന്നൂർ സ്വദേശിയായ അനിയന്കുഞ്ഞാണ് ജോയലിന്റെ പിതാവ്. റാന്നി സ്വദേശിയായ ഷിബു ആണ് ജേസന്റെ പിതാവ് . ഇക്കഴിഞ്ഞ ജി സി എസ ഇ പരീക്ഷയിൽ ജേസൺ നല്ല നിലയിൽ പാസായി എന്ന സന്തോഷം അറിഞ്ഞു കൊണ്ടാണ് ഇരു കുടുംബങ്ങളും വിയന്നയിലേക്കു യാത്ര പോയത് . മികച്ച നർത്തകനായ ജോയൽ യുക്മയുടെ ഉൾപ്പെടെ നിരവധി വേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിൽ പ്രതിഭയായിരുന്നു. ഇവരുടെ അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിന്റെ നടുക്കം മാറാത്ത നിലയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും…

അകാലത്തിൽ പൊലിഞ്ഞ ജോയലിനും, ജേസനും യുക്മ ന്യൂസിന്റെ അന്ത്യാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more