1 GBP = 113.99

ലണ്ടൻ ട്യൂബ് ട്രയിൻ അതിവേഗതയിൽ പാഞ്ഞത് വാതിലുകൾ തുറന്ന് വച്ച്; ഒഴിവായത് വൻ ദുരന്തം; ടി എഫ് എൽ അന്വേഷണം പ്രഖ്യാപിച്ചു-VIDEO

ലണ്ടൻ ട്യൂബ് ട്രയിൻ അതിവേഗതയിൽ പാഞ്ഞത് വാതിലുകൾ തുറന്ന് വച്ച്; ഒഴിവായത് വൻ ദുരന്തം; ടി എഫ് എൽ അന്വേഷണം പ്രഖ്യാപിച്ചു-VIDEO

ലണ്ടൻ: ലണ്ടൻ ട്യൂബ് ട്രയിനിൽ ഒഴിവായത് വൻ അപകടം. കഴിഞ്ഞ ശനിയാഴ്ചയാണ് ജൂബിലി ലൈൻ അതി വേഗതയിൽ ഫിഞ്ചലി റോഡിനും വെസ്റ്റ് ഹാംസ്റ്റെഡ് സ്റ്റേഷനുമിടയിൽ പാഞ്ഞത് വാതിലുകൾ മലർക്കെ തുറന്ന് വച്ച്. ശനിയാഴ്ച്ച രാവിലെ തിരക്ക് കുറഞ്ഞ സമയത്താണ് ഇത്തരമൊരു യാത്ര ജൂബിലി ലൈൻ നടത്തിയത്. ഏറെ തിരക്കുള്ള സമയമാണ് ഇത്തരത്തിൽ യാത്ര നടന്നതെങ്കിൽ വലിയൊരു ദുരന്തം തന്നെയാകുമായിരുന്നെന്ന് യാത്രക്കാർ പറയുന്നു.

ഒരു യാത്രക്കാരനാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തത്. റോറി ബ്രൗൺ എന്ന യാത്രക്കാരൻ വീഡിയോ സഹിതം പോസ്റ്റ് ചെയ്തത് “സമ്മറിനെ ചെറുക്കാൻ ടി എഫ് എല്ലിന്റെ പുതു രീതി” എന്ന കുറിപ്പോടെയാണ്. പോസ്റ്റ് പുറത്ത് വന്നതോടെ ടി എഫ് എല്ലിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.

സംഭവം അന്ന് തന്നെ ടി എഫ് എല്ലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ട്രെയിനിന്റെ പ്രവർത്തനം നിറുത്തി വച്ചതായും അധികൃതർ പറയുന്നു. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അന്വേഷണം നടത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more