1 GBP = 129.84
breaking news

കുട്ടനാട് സംഗമം; ദുരിതാശ്വസ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക്…

കുട്ടനാട് സംഗമം; ദുരിതാശ്വസ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക്…
ജോൺസൺ കളപ്പുരയ്ക്കൽ
കുട്ടനാടും കേരളവും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം പേറുമ്പോൾ പ്രകൃതിയുടെ മാരകപ്രഹരമേറ്റ്     പുളയുന്ന കുട്ടനാടന് ഒരു കൈ സഹായവുമായാണ്  കുട്ടനാട് സംഗമം കടന്നുവന്നത്. ജൂലൈ മാസത്തിൽ ഉണ്ടായ ആദ്യ വെള്ളപ്പൊക്കം മുതൽ കുട്ടനാട് സംഗമം അതിന്റെ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു . പത്തു വർഷക്കാലമായി യുകെ യിലെ കുട്ടനാട്ടുകാരുടെ  സംഘ ചേതനയും ആത്മബോധവുമായ കുട്ടനാട്  സംഗമം “kuttanad Flood mission 2018 ” ലൂടെ  കുട്ടനാട് സംഗമ പ്രവർത്തകരിൽനിന്ന്  സ്വരൂപിക്കുന്ന സഹായ നിധിയാണ്  ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്.  ആദ്യ ഘട്ട ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് യുകെയിൽനിന്ന് കുട്ടനാട്ടിൽ അവധിക്കെത്തിയ കുട്ടനാട് സംഗമ പ്രവർത്തകരുടെ നേതൃത്വത്തിൽ നേരിട്ട് നടത്തുകയായിരുന്നു. കാവാലം, രാമങ്കരി, മുട്ടാർ, എടത്വ, തലവടി ചമ്പക്കുളം മേഖലകളിൽ ആണ് ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് .
രണ്ടാം ഘട്ട ദുരിതാശ്വസ പ്രവർത്തനങ്ങൾ കൈനകരി, വെളിയനാട്, തലവടി, പുളിങ്കുന്ന് ഉൾപ്പെടെ മറ്റു പ്രദേശങ്ങളിലും വരുന്ന  ആഴ്ച്ചയിൽ  തുടക്കം കുറിക്കും. പുനഃരധിവാസ കിറ്റുകളും മെഡിക്കൽ കിറ്റുകളും വിദ്യാഭ്യാസ സഹായ ധനവുമാണ് രണ്ടാം ഘട്ടത്തിൽ ആരംഭം കുറിക്കുന്നത് . കുട്ടനാടിനെ അടുത്തറിയാവുന്ന കുട്ടനാട്ടുകാരുടെ കൂട്ടായ്മ എന്നനിലയിൽ ഉചിതകരങ്ങളിൽ സഹായമെത്തിക്കാൻ കുട്ടനാട് സംഗമത്തിന് ആകുമെന്ന് “kuttanad Flood Mission2018” ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. യുകെയിലെ മലയാളി അസ്സോസിയേഷനുകളിൽ കുട്ടനാടിന്റെ വേദനയും ദുഖവും അറിയിക്കുകയും അതിജീവനത്തിന് ആവശ്യകമായ സഹായം കുട്ടനാട്ടിൽ എത്തിക്കുന്നതിന് സംഗമ പ്രവർത്തകർ മുന്നിട്ട് ഇറങ്ങണമെന്നും കുട്ടനാട്ടുകാരുടെ നിർലോഭ സഹരണത്തിലൂടെ കുട്ടനാടിനും കേരളത്തിനും ഒരുസ്വാന്തന സ്പർശം നല്കാൻ കുട്ടനാട്ടുകാർ ഒരുമിക്കണമെന്നും “kuttanade Flood Mission 2018 ” ഭാരവാഹികളായ ജോൺസൺകളപ്പുരക്കൽ, സിന്നി കാനച്ചേരി ,
മോനിച്ചൻകിഴക്കേച്ചിറ ,ജോബി വെമ്പാടംതറ എന്നിവർ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more