ഓൾട്രിംഹാം ലൊറേറ്റോ ഗ്രാമർ സ്കൂളിൽ നിന്നും ഒന്നാമതായി ജിയാ റോസ് ജിജോ….
മാഞ്ചസ്റ്റർ:- നോർത്ത് വിച്ചിൽ താമസിക്കുന്ന കൈപ്പുഴ കിഴക്കേക്കാട്ടിൽ ജിജോ എബ്രഹാമിന്റെ ഉഴവൂർ കരംമ്യാലിൽ അനീഷാ ജിജോയുടെയും മകളായ ജിയാ റോസ് ജിജോ ഓൾട്രിംഹാം ലൊറെറ്റോ ഗ്രാമർ സ്കൂളിലെ ഒന്നാം സ്ഥാനക്കാരിയായി പത്ത് വിഷയങ്ങളിൽ ഗ്രേഡ് 9 നും ഫർദർ മാത്സിന് എ ഹാറ്റും നേടിയാണ് അത്യുജ്ജ്വല വിജയം നേടിയത്.
ഓൾ യുകെ ബിഗ് ബാംഗ് തിയറി സയൻസ് എക്സിബിഷന്റെ ഫൈനലിസ്റ്റാണ് ജിയാ.ഭാവിയിൽ നല്ലൊരു ടീച്ചറാകാനാണ് ഈ മിടുമിടുക്കി ആഗ്രഹിക്കുന്നത്.ഇതേ സ്കൂളിലെ ഇയർ 8 വിദ്യാർത്ഥിനി ജോസ്ന ജിജോ സഹോദരിയാണ്.
അഭിമാന വിജയവുമായി ഷാരോൺ എൽസാ മനോജ്…
മാഞ്ചസ്റ്റർ:- ടിമ്പർലിയിൽ താമസിക്കുന്ന തിരുവല്ല കുറ്റപ്പുഴ കൊച്ചിയിൽ മനോജ് ഈപ്പൻ സക്കറിയയുടെയും ചുങ്കം പൂവന്തുരുത്ത് വാക്കറ്റം സിന്ധു മനോജിന്റേയും മകളായ ഷാരോൺ എൽസാ മനോജ് ഏഴ് വിഷയങ്ങളിൽ 9 ഗ്രേഡും മാത്സിന് 8, പ്രൊഡക്ട് ഡിസൈന് എ സ്റ്റാർ എന്നിങ്ങനെ വാങ്ങിയാണ് ഓൾട്രിംഹാം ഗേൾസ് ഗ്രാമർ സ്കൂളിൽ നിന്നും വിജയിച്ചത്.
ഭാവിയിൽ മെഡിസിന് പോകാൻ ആഗ്രഹിക്കുന്ന ഷാരോൺ മാഞ്ചസ്റ്റർ ഹെബ്റോൺ പെന്തെക്കോസ്റ്റ് ചർച്ച് കുടുംബാംഗമാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനി സ്നേഹാ മനോജ്, മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഷാലോം മനോജ് എന്നിവർ സഹോദരിമാരാണ്.
ജിക്കു ജെയിൻ മികച്ച വിജയം നേടി…
മാഞ്ചസ്റ്റർ:- വിഥിൻഷോയിൽ താമസിക്കുന്ന കോട്ടയം കടുത്തുരുത്തി ആയാംകുടി വെങ്ങോലിൽ ജെയിൻ ജോസഫിന്റെയും ബിൻസി ജെയിന്റെയും മകനായ ജിക്കു ജെയിൻ ഡിഡ്സ്ബറി ബാർലോ സ്കൂളിൽ നിന്നുമാണ് ജി.സി.എസ്.ഇ യിൽ മികച്ച വിജയം നേടിയത്. ഏഴ് വിഷയങ്ങൾക്ക് 9 ഗ്രേഡും, രണ്ട് വിഷയങ്ങൾക്ക് 8 ഗ്രേഡും, ഒന്നിന് 7 ഗ്രേഡും കരസ്ഥമാക്കിയാണ് അഭിമാനമായത്.
ഓൾട്രിംഹാം ബോയ്സ് ഗ്രാമർ സ്കൂളിൽ തുടർന്ന് പഠിച്ച് മെഡിസിന് ചേരുവാനാണ് ജിക്കു ആഗ്രഹിക്കുന്നത്. സഹോദരൻ ജിബിൻ ജെയിൻ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റ് ചെയ്യുന്നു.

പ്രെസ്റ്റണിൽ നിന്നും ചേട്ടന്റെ പാതയിൽ ജെസ്വിൻ ഫിലിപ്പ്…
പ്രെസ്റ്റൺ:- ആലപ്പുഴ പുളിങ്കുന്ന് കാനാച്ചേരിൽ സിന്നി ജേക്കബ്ബിന്റേയും ചങ്ങനാശ്ശേരി വെളിയനാട് നാല്പതാംകുളം സിനി സിന്നിയുടെയും മകനായ ജസ്വിൻ ഫിലിപ്പ് ഒന്നിന് ഗ്രേഡ് 9, അഞ്ച് വിഷയങ്ങൾക്ക് ഗ്രേഡ് 8, രണ്ടെണ്ണത്തിന് ഗ്രേഡ് 7, ഒന്നിന് 6 ഗ്രേഡ് കരസ്ഥമാക്കിയാണ് വിജയിച്ചത്. ഹോളി ക്രോസ് ഹൈസ്കൂൾ ചോർളിയിൽ നിന്നും വിജയിച്ച ജാസ് വിൻ ലെയ്ലാൻഡ് റൻഷോ കോളേജിലാണ് തുടർന്ന് പഠിക്കുന്നത്. മെഡിസിന് പഠിച്ച് നല്ലൊരു ന്യൂറോ സർജനാകാനാണ് ആഗ്രഹിക്കുന്നത്. നല്ലൊരു ഗിറ്റാറിസ്റ്റും,അത് ലറ്റുമാണ് ജസ്വിൻ. യുക്മയുടെ നിരവധി മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്.
സഹോദരൻ ജാസിൻ ഫിലിപ്പ് എ ലെവലിലെ മികച്ച വിജയവുമായി ബർമിംങ്ഹാം യൂണിവേഴ്സിറ്റിയിൽ മെഡിസിന് ചേർന്നു.
മികച്ച വിജയം നേടിയ എല്ലാ കുട്ടികളെയും യുക്മ ന്യൂസ് അഭിനന്ദനം അറിയിക്കുന്നു..
click on malayalam character to switch languages