1 GBP = 129.84
breaking news

എം.കെ.സി.എ യുടെ പൊന്നോണം – 2018 സെപ്റ്റംബർ 8 ന് മാഞ്ചസ്റ്ററിൽ…

എം.കെ.സി.എ യുടെ പൊന്നോണം – 2018 സെപ്റ്റംബർ 8 ന് മാഞ്ചസ്റ്ററിൽ…

 

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) “പൊന്നോണം – 2018” സെപ്റ്റംബർ 8 ന് ലോങ്ങ്സൈറ്റ് സെന്റ്. ജോസഫ് സീറോ മലബാർ കമ്യൂണിറ്റി ഹാളിൽ വച്ചു  നടക്കും. മാവേലി മന്നനെ വരവേൽക്കാൻ എം.കെ.സി.എ കുടുംബം ഒന്നായി ഒരുമയോടെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടക്കുന്ന ഓണാഘോഷത്തിന്റെ പരിപാടികളിൽ ഈ വർഷത്തെ പ്രത്യേകത സംഘടനയിലെ കലാകാരികൾ അണിയിച്ചൊരുക്കുന്ന മെഗാ തിരുവാതിര, കെ.സി.വൈ.എൽ കുട്ടികളുടെ ന്യത്ത നിശ, കുട്ടികൾക്കും മുതിർന്നവർക്കുള്ള ഗെയിംസ്, എം.കെ.സി.എയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന  വർണ്ണശബളമായ പരിപാടികൾ എന്നിവയും ഉൾപ്പെടുന്നു.
എം.കെ.സി.എയുടെ  ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയിക്കുള്ള സമ്മാനവും അന്നേ ദിവസം വിതരണം ചെയ്യുന്നതായിരിക്കും.  ഓണാഘോഷ പരിപാടികളിൽ സംബന്ധിക്കുവാൻ എല്ലാ അംഗങ്ങളെയും എം.കെ.സി.എ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻറ് ജിജി എബ്രഹാം, സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിൽ എന്നിവർ ക്ഷണിക്കുന്നു.
ഓണാഘോഷ പരിപാടികൾ നടക്കുന്ന ഹാളിന്റെ വിലാസം:-
St Joseph Syro Malabar Hall,
Portlad Crescent
Longsight, Manchester,
M13 0BU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more