- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
ചിന്തനീയമായ ചില ചിന്തകൾക്കൊരു ഉറവിടം – യു.കെ യിലെ പ്രൊ : രവിചന്ദ്രൻ. സി യുടെ പ്രഭാഷണ പരമ്പരയെ കുറിച്ച് ഒരു അവലോകനം…
- May 31, 2018
അവരവരുടെ അനുവാദമില്ലാതെ, സമ്മതമില്ലാതെ ജന്മനാൽ തന്നെ ഓരോരുത്തരുടെയും ജീവിതത്തിൽ ചാർത്തിക്കിട്ടുന്ന ചിലതാണ് ജാതി , മതം , ഗോത്രം മുതലായ സംഗതികൾ .

പിന്നെ ജനിച്ച നാട് , കാലാവസ്ഥ , ഭാഷ , സാഹചര്യം എന്നീ അനേകം കാര്യങ്ങളിലൂടെ ഓരോരുത്തരുടെയും ഭാഷയും , ഭക്ഷണക്രമങ്ങളും , ഇഷ്ടങ്ങളും , സ്വഭാവ രൂപീകരണങ്ങളും മെല്ലെ മെല്ലെ അവരുടെയൊക്കെ ജീവിതത്തിൽ നടപ്പായിക്കൊണ്ടിരിക്കുകയും ചെയ്യപ്പെടുന്നുഎന്നുള്ളത് ഒരു ആഗോള പ്രതിഭാസമാണ് …

ഇതുപോലെ അന്ധവിശ്വാസവും, യുക്തിരാഹിത്യവും ,ശാസ്ത്ര വിരുദ്ധ ചിന്താഗതികളും മറ്റും ഇന്നത്തെ ഭാരതീയ സമൂഹത്തില്‍ ഇപ്പോൾ ജാതി മത രാഷ്ട്രീയ പ്രീണനങ്ങളിൽ കൂടി വളരെ ആഴത്തില്‍ വേരു പടരുന്നു എന്നത് ഒരു ഭീകരമായ സംഗതിയാണെന്നുള്ളത് വാസ്തവമാണ് …!

ഇന്ത്യയിലെ സാക്ഷര / ശാസ്ത്ര/ ആരോഗ്യ / സാങ്കേതികത – വിദ്യാ സമ്പന്നമായ കേരളത്തിൽ പോലും ഈ അടുത്ത കാലങ്ങളിൽ തന്നെ എത്ര കൊലപാതകങ്ങളും , മറ്റു തീണ്ടായ്മകളും – ജാതി മത രാഷ്ട്രീയ വെറികളാൽ സംഭവിച്ചിരിക്കുന്നു എന്നാലോചിച്ചാൽ തന്നെ ഇത്തരം അറിവുകളും, വിജ്ഞാനങ്ങളും അത്രമാത്രമില്ലാത്ത മറ്റിന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിതിഗതികൾ എങ്ങിനെയായിരിക്കുമെന്ന് ശരിക്കും ഊഹിച്ചു നോക്കാവുന്നതാണ്…! തീര്‍ച്ചയായും , ഈ അവസരത്തിലാണ് ശാസ്ത്രാവബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് …!

ഇന്നത്തെ ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ പോലും പഴമയിലെ ചിന്തകളിലേക്ക് ഭൂരിപക്ഷം ജനതയേയും നയിച്ച് കൊണ്ട് ജാതിയും ,മതവും , രാഷ്ട്രീയവുമൊക്കെ കൂടി പല പല വിശ്വാസങ്ങളിലും ,പ്രവർത്തികളിലും ഏർപ്പെട്ടുകൊണ്ടിരിക്കുവാൻ ആഗോളതലത്തിൽ മാനവ ജീവിതത്തെ ചിട്ടപ്പെടുത്തിയിരിക്കുകയാണ്…!

എന്തും വിശ്വസിക്കാം. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും വിശ്വസിക്കാം. എന്നാൽ വിശ്വാസങ്ങൾ നിരന്തരമായ ചൂഷണത്തിനുവഴിയൊരുക്കുമ്പോൾ, സമൂഹം രോഗഗ്രസ്തമാകുന്നു. സമൂഹം രോഗഗ്രസ്തത്തിൽ അടിമപ്പെട്ടുപ്പോൾ ദേശവും , രാജ്യവും ശിഥിലമാകുന്നു …!

കഥാപാത്രങ്ങൾ കാലാന്തരത്തിൽ ദൈവങ്ങളായി മാറിയതും , ആ ദൈവങ്ങളെ ഉപയോഗിച്ചു ചിന്താ ശൂന്യരെ ചൂഷണം ചെയ്യുന്നതും നാമെത്രയോ ഇതുവരെ കണ്ടുകഴിഞ്ഞു…
വീരാരാധനയിൽ തുടങ്ങി, അർഥശൂന്യമായ ആചാരങ്ങളിലും, അന്ധവിശ്വാസത്തിലും, തീവ്ര വാദത്തിലും, നൃശംസതയിലും ചെന്നെത്തിച്ചേർന്ന എത്രയോ ജീവിതങ്ങൾ നമുക്കു ചുറ്റുമുണ്ട്. നാം ചിന്തിക്കേണ്ടിയിരിക്കുന്നു…
നാം ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു. നാട്ടിൽ വെച്ചുപുലർത്തിയിരുന്ന അന്ധവിശ്വാസങ്ങളും , അനാചാരങ്ങളും , രോഗശാന്തി ശുശ്രുഷകളുമടക്കം അനേകം വിഴുപ്പുകൾ പലരൂപേണ മലയാളികൾ ഈ പാശ്ചാത്യലോകത്തേക്കും വലിച്ചിഴച്ചുകൊണ്ടുവന്ന് , ഇവിടുത്തെ ജീവിതത്തെ മലീമസപ്പെടുത്തുന്ന അവസരത്തിലാണ്
യു കെ മലയാളികളുടെയിടയിൽ , ശാസ്ത്രം, മാനവികത, സ്വതന്ത്ര ചിന്ത മുതൽ പല മാനുഷിക ഉന്നമനത്തിന് വേണ്ടിയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കാനായി ‘എസ്സെൻസ്യു.കെ’ എന്ന സംഘടന കഴിഞ്ഞ വർഷം രൂപം കൊണ്ടത് …!
പാശ്ചാത്യ നാട്ടിലെ മലയാളി സമൂഹത്തിനെ ബാധിച്ച അന്ധ വിശ്വാസങ്ങൾക്കും , അനാചാരങ്ങൾക്കും , മത രാഷ്ട്രീയ ചൂഷണങ്ങൾക്കുമെതിരെ പ്രവാസി മലയാളികളെ ബോധവൽക്കരിക്കുവാൻ വേണ്ടി ‘എസ്സെൻസ് യു.കെ’യുടെ ആഭിമുഖ്യത്തിൽ പ്രഥമ പരിപാടിയായിട്ടാണ് പ്രൊ.രവിചന്ദ്രൻ. സി യുടെ പ്രഭാഷണ പരമ്പര ഈ മാസം പകുതി മുതൽ ഈ ആംഗ്ലേയ ദേശത്തെ ഏഴ് നഗരങ്ങളിൽ അരങ്ങേറിയത്…
കേരളത്തിലും ,പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള ആയിരത്തിലധികം വേദികളിൽ പ്രഭാഷകനായിട്ടുള്ള പ്രൊ:രവിചന്ദ്രന്‍ , തന്റെ കൃതിയായ ‘ ബുദ്ധനെ എറിഞ്ഞ കല്ലിന് ‘ ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
ഒപ്പം ഈ ചിന്തകന്റെ പുറത്തിറങ്ങിയിട്ടുള്ള ഏഴോളം പുസ്തകങ്ങളും ,അനേകം വീഡിയോ പ്രഭാഷണങ്ങളും എന്നുമെന്നോണം ധാരാളം ആളുകൾ വായിക്കുകയും ,വീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു … ശാസ്ത്രബോധ പ്രചാരകനും ,സ്വതന്ത്ര ചിന്തകനും ,കോളേജ് അദ്ധ്യാപകനും ,എഴുത്തുകാരനുമായ പ്രൊ:രവിചന്ദ്രൻ .സി യുടെ ഇവിടെ നടത്തിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഓരൊ പ്രഭാഷണ വേദികളും, അവതരണത്തിലും ,നടത്തിപ്പിലും ജന പങ്കാളിത്തത്തിലും ഏറ്റവും മികച്ചതായിരുന്നു…
‘എസ്സെൻസ് യു .കെ’യുടെയൊപ്പം ,’മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ കീഴിലുള്ള ‘കട്ടങ്കാപ്പിയും കവിത കൂട്ടായ്മ’യും, ‘ചേതന.യു.കെ’ യും ഓരോ വേദികൾ ലണ്ടൻ ഈസ്ററ് ഹാമിലും, ഓക്സ്ഫോർഡിലും സംയുക്താഭിമുഖ്യത്തോടെ നടത്തിയ രണ്ട് പരിപാടികളും വമ്പിച്ച വിജയമായിരുന്നു …
അന്ധവിശ്വാസങ്ങളിലും, അനാചാരങ്ങളിലും കടിച്ചു തൂങ്ങി ‘മരിച്ചു ജീവിക്കാതെ’ , അതിൽനിന്നും മോചിതരായി, ‘ജീവിച്ചു മരിക്കുവാൻ’ ,ശ്രോതാക്കളോട് ആഹ്വാനം ചെയ്യുകയാണ് പ്രഭാഷകനായ പ്രൊ:രവിചന്ദ്രൻ തന്റെ പ്രസംഗത്തിലുടനീളം ചെയ്തത് .
രോഗശാന്തി ശുശ്രുഷകരുടെ പൊള്ളത്തരങ്ങളും, മൂടുപടങ്ങളും വെളിവാക്കി, വ്യാജ ചികിത്സകരുടെ പണ സമ്പാദന രീതികളെ വിശകലനം ചെയ്തും നടത്തിയ പ്രഭാഷണങ്ങൾ ഏവരുടെയും മനസ്സിൽ ഒരായിരം ചിന്തകൾ ഉണർത്തിക്കാൻ പര്യാപ്തങ്ങളായിരുന്നു.
മഹായുദ്ധങ്ങളും, പകർച്ചവ്യാധികളും ഇല്ലാത്ത നാം ജീവിക്കുന്ന ഇന്നത്തെ ലോകം മനുഷ്യ ചരിത്രത്തിലെ ഏറ്റവും സുന്ദര പൂർണവും , വികാസം പ്രാപിച്ചതുമാണെന്നും , അത് തുടർന്ന് കൊണ്ടുപോകണമെങ്കിൽ ജാതി മത വേലികെട്ടുകളിൽ നിന്നും പുറത്തു ചാടി മാനുഷികതയുടെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുകയുണ്ടായി .
ഒപ്പം ജാതിമത വർഗ ചിന്തകൾക്കതീതമായിട്ടെ നല്ല ഒരു ജനസമൂഹം രൂപപെടുകയുള്ളുവെന്നും അദ്ദേഹം പറയുകയുണ്ടായി.
എല്ലാ പ്രഭാഷണ വേദികളിലും സദസ്യരുമായി നടന്ന സംവാദത്തിൽ അവരുടെ ചോദ്യങ്ങൾക്കും , സംശയങ്ങൾക്കും വളരെ വിജ്ഞാന പ്രദങ്ങളായ മറുപടികളോടെ , കേരളസാഹിത്യ അക്കാദമി / കേരള ഗവർമെന്റ് ശാസ്ത്ര പ്രചാരകൻ എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പ്രൊ. രവിചന്ദ്രൻ പ്രതികരിക്കുകയുണ്ടായി .
വിവിധ സദസ്സുകളിൽ ൽ വെച്ച് ഹോമിയോപ്പതിയും , സ്ത്രീ സ്വാതന്ത്ര്യവും , മതവും , മാനുഷികതയും , ഭൗതിക ശാസ്ത്രവും, രാഷ്ട്രീയവും, സ്റ്റീഫൻ ഹോക്കിങ്സും, വാലസും, അർഥശൂന്യമായ ആചാരങ്ങളും, അന്ധവിശ്വാസവും, തീവ്ര വാദവുമൊക്കെ അടങ്ങുന്ന മിക്ക വിഷയങ്ങളും വളരെ തന്മയത്വത്തോടെ അദ്ദേഹം വിശകലനം ചെയ്തുകൊടുത്തത് ഏവർക്കും പ്രിയങ്കരമായി മാറി …
ഈ പ്രഭാഷണ പരിപാടിയിൽ പങ്കടുക്കുവാൻ ഭാഗ്യം ലഭിച്ച എല്ലാവരും കൂടുതൽ പ്രബുദ്ധരായിട്ടാണ് തിരികെ പോയതെന്ന് അടിവരയിട്ട് പറയാവുന്ന ഒരു സംഗതിയാണ്… ഏതാണ്ട് ഒരു ദശകം മുമ്പ് വരെ ജാതി മത രാഷ്ട്രീയ ചേരി തിരുവുകളില്ലാതെ തനി മലയാളിത്വ ഗുണഗണങ്ങളുമായി നല്ല രീതിയിൽ ജീവിച്ചു വന്നിരുന്ന പ്രവാസികളായിരുന്നു ബിലാത്തി മലയാളികൾ…!
പിന്നീട് മത രാഷ്ട്രീയ മേലാളർ ഇവിടെ വന്ന് ഈ പ്രവാസ ജനതയെ പ്രീണിപ്പിച്ചു തുടങ്ങിയപ്പോൾ മത സംഘടനകളും,നാട്ടിൽ വോട്ടു പോലുമില്ലെങ്കിലും പാർട്ടിയനുസരിച്ച് അവരുടെ പ്രവാസി കൂട്ടായ്മങ്ങളും ഇവിടങ്ങളിലും രൂപപ്പെട്ടുതുടങ്ങി…
ഒപ്പം പല ജാതി കൂട്ടായ്മകളും, പ്രാർത്ഥനകളും, ധ്യാനങ്ങളുമൊക്കെയായി, നാട്ടിലെക്കാൾ ഉപരി മലയാളികൾ വിഘടിച്ച് അന്ധവിശ്വാസങ്ങളിലേക്ക് കൂപ്പു കുത്തിത്തുടങ്ങി.
പുരോഗമന ആശയങ്ങൾ എന്നും പ്രാബല്ല്യത്തിൽ നടപ്പാക്കുന്ന ഈ പാശ്ചാത്യ നാട്ടിൽ പിന്തിരിപ്പൻ ചിന്തകൾ കൊണ്ടു നടക്കുന്ന ഒരു സമൂഹമായി മലയാളികൾ അധഃപതിക്കാതിരിക്കണമെങ്കിൽ , അവർ സ്വയം ശാസ്ത്രീയമായ അറിവുകളെ കുറിച്ച് ചിന്തിച്ചേ മതിയാകൂ …!
ഈ അവസരത്തിലാണ് യൂറോപ്പ് മലയാളികളുടെ ചിന്തയ്ക്കു ചിന്തേരിടാൻ ‘എസ്സെൻസ് യു.കെ’ യുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരനും, പ്രഭാഷകനും, ശാസ്ത്രപ്രചാരകനും, കോളേജദ്ധ്യാപകനുമായ ശ്രീ .രവിചന്ദ്രൻ മാഷുടെ ഒരു പ്രഭാഷണ പാരമ്പര യു.കെ /അയർലണ്ട് നാടുകളിൽ അരങ്ങേറിയത് .
ഇവിടങ്ങളിൽ ഏഴു നഗരങ്ങളിലായി അദ്ദേഹം നടത്തിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങളും, തുടർന്നുള്ള ചോദ്യോത്തര വേളകളും ഒരു വമ്പിച്ച വിജയമാക്കിയത്, ആംഗ്ലേയ ദേശങ്ങളിലുള്ള ഇതിൽ പങ്കെടുത്ത വേറിട്ട് ചിന്തിക്കുന്ന കുറെ പ്രവാസി മലയാളികളാണ് …
‘എസ്സെൻസ് യു.കെ’ തുടർന്നും ഇത്തരം പ്രൗഢ ഗംഭീര പ്രവർത്തനങ്ങൾ നടത്തി യു.കെ യിലെ മലയാളി സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും , ചൂഷണങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുവാൻ എന്നും മുന്പന്തിയിലുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം…
എന്തായാലും ആംഗ്ലേയ നാട്ടിലെ മലയാളികൾക്കിടയിൽ ശരിക്കും, ചിന്തനീയമായ ചില ചിന്തകൾക്കുള്ള ഒരു തീപ്പൊരി കൊളുത്തിയിട്ടിട്ടാണ് ശാസ്ത്ര പ്രചാരകനും, എഴുത്തുകാരനുമായ പ്രൊ: രവിചന്ദ്രൻ മാഷുടെ പ്രഭാഷണ പരമ്പര പര്യവസാനിച്ചത്…
ഈ തീപ്പൊരികൾ കനലുകളാകും …ആ കനലുകൾ പിന്നീട് തീ പന്തങ്ങളാകും …അത്തരം പന്തങ്ങളുടെ ചൂടിലും , പ്രകാശത്തിലും പല അനാചാരങ്ങളും , അന്ധവിശ്വാസങ്ങളും കരിഞ്ഞുണങ്ങി പോകും …! അതാണ് ഈ ആൾക്കൂട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്…
വേറിട്ടു ചിന്തിക്കുന്ന ഇത്തരം ആൾക്കൂട്ടങ്ങളിൽ ഒരാളാവാൻ കഴിഞ്ഞതിൽ പങ്കെടുത്തവർക്കെല്ലാം അഭിമാനിക്കാം …!
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages