1 GBP = 129.71
breaking news

ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ജയയുടെ സ്വത്ത് വിവരങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കെയ്‌സ് കടത്തികൊണ്ടുപോയതായി സംശയം

ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ജയയുടെ സ്വത്ത് വിവരങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കെയ്‌സ് കടത്തികൊണ്ടുപോയതായി സംശയം

ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ജയയുടെ സ്വത്ത് വിവരങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കെയ്‌സ് കടത്തികൊണ്ടുപോയതായി സംശയം. ഇതുമായി ബന്ധപ്പെട്ട് എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായവര്‍ എല്ലാം ക്വട്ടേഷന്‍ സംഘങ്ങളാണ്. കുഴപ്പണവുമായി ബന്ധപ്പെട്ട് കേരളാ പൊലീസിന്റെ പിടിയിലായവര്‍ ആണ് പ്രതികളില്‍ ചിലര്‍.

ഇതിനിടെ കഴിഞ്ഞ ദിവസം രാവിലെ അപകടത്തില്‍പ്പെട്ട രണ്ടാം പ്രതി സയന്‍ ഭാര്യയേയും മകളേയും നേരത്തെ കൊലപ്പെടുത്തിയതായി സംശയിക്കുന്നു. ഇരുവരുടേയും കഴുത്തില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതാണ് ഇത്തരമൊരു സംശയത്തിന് കാരമം. ഒരേ രീതിയിലുള്ള മുറിവുകള്‍ രണ്ടുപേരുടേയും ശരീരത്തിലുണ്ടാകാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്.

പരുക്കുകളോടെ കോയമ്പത്തൂരില്‍ ചികിത്സയിലുള്ള സയനെ കസ്റ്റഡിയിലെടുത്തതായിട്ടാണ് സൂചനകള്‍. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി സയന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയേയും മകളേയും കൊലപ്പെടുത്തിയ ശേഷം സയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നും പൊലീസ് പറയുന്നു.

കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു സയന്‍. ഒന്നാം പ്രതി കനകരാജ് ഇന്നലെ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പ്രതിയുടെ വാഹനവും അപകടത്തില്‍പ്പെട്ടത്. ജയലളിതയുടേയും ശശികലയുടേയും ഭൂമിസമ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കനകരാജും സയനും ചേര്‍ന്ന് മോഷ്ടിച്ചതൈന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more