1 GBP = 129.71
breaking news

ബ്രക്‌സിറ്റ് 2008 ലെ സാമ്പത്തികമാന്ദ്യത്തേക്കാള്‍ വലിയ പ്രതിസന്ധിയ്ക്ക് കാരണമാകുമെന്ന് വിന്‍സ് കേബിള്‍

ബ്രക്‌സിറ്റ് 2008 ലെ സാമ്പത്തികമാന്ദ്യത്തേക്കാള്‍ വലിയ പ്രതിസന്ധിയ്ക്ക് കാരണമാകുമെന്ന് വിന്‍സ് കേബിള്‍

ബ്രിട്ടന്‍ ഇയുവില്‍ നിന്ന് വിട്ടുപോകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി 2008 ലെ സാമ്പത്തികമാന്ദ്യത്തേക്കാള്‍ വലുതായിരിക്കുമെന്ന് മുന്‍ ബിസിനസ്സ് സെക്രട്ടറി വിന്‍സ് കേബിള്‍ ചൂണ്ടിക്കാട്ടി. ഹാര്‍ഡ് ബ്രക്‌സിറ്റുമായി തെരേസാ മേയ് മുന്നോട്ട് പോവുകയാണെങ്കില്‍ അത് മൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടം, പണപ്പെരുപ്പം, ഉപഭോക്താക്കളുടെ ആത്മവിശ്വാസ നഷ്ടം എന്നിവ യുകെയുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് വിന്‍സ് കേബിള്‍ ചൂണ്ടിക്കാട്ടി. ജൂണില്‍ നടക്കുന്ന ജനറല്‍ ഇലക്ഷനില്‍ ട്വിക്കന്‍ഹാം സീറ്റില്‍ മത്സരിക്കുമെന്നും വിന്‍സ് കേബിള്‍ അറിയിച്ചു.

താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രിട്ടനെ സിംഗിള്‍ മാര്‍ക്കിലും കസ്റ്റംസ് യൂണിയനിലും നിലനിര്‍ത്താനുള്ള പോരാട്ടം തുടരുമെന്ന് വിന്‍സ് കേബിള്‍ അറിയിച്ചു. സാമ്പത്തികമാന്ദ്യത്തേക്കാള്‍ മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ ബ്രിട്ടനെന്നും പൗണ്ടിന്റെ വില കുത്തനെ ഇടിഞ്ഞുവെന്നും വിന്‍സ് കേബിള്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ചാന്‍സലറുടെ കൈയ്യില്‍ വഴിയൊന്നുമില്ലെന്നും യുകെയെ സിംഗിള്‍മാര്‍ക്കറ്റില്‍ നിലനിര്‍ത്തുന്നതാണ് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള്ള മാര്‍ഗ്ഗമെന്ന് ചാന്‍സലര്‍ക്ക് നന്നായി അറിയാമെന്നും വിന്‍സ് കേബിള്‍ ചൂണ്ടിക്കാട്ടി. യുകെ നിലവില്‍ രണ്ടാമത്തെ സാമ്പത്തിക കൊടുങ്കാറ്റിന് നടുവിലാമ്. ഹാര്‍ഡ് ബ്രക്‌സിറ്റ് നടത്തികൊണ്ട് ശക്തമായ ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനാകില്ലെന്ന് അദ്ദേഹംപറയുന്നു.

1997 ല്‍ പാര്‍ലമെന്റിലെത്തി വിന്‍സ് കേബിള്‍ 2010 മുതല്‍ 15 വരെ സഖ്യകക്ഷി ഗവണ്‍മെന്റില്‍ ബിസിനസ്സ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2015 ലെ ജനറല്‍ ഇലക്ഷനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ടാനിയ മാതായിസിനോട് വിന്‍സ് കേബിള്‍ പരാജയപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more