1 GBP = 129.71
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017 19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30 ന് (ഞായറാഴ്ച) നടക്കും.

യുക്മ  ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017 19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30 ന് (ഞായറാഴ്ച) നടക്കും.

റെജി നന്തിക്കാട്, പി ആര്‍ ഓ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ 2017 19 കാലയളവിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം നാളെ ഏപ്രില്‍ 30 ഞായറാഴ്ച കോള്‍ച്ചെസ്റ്ററില്‍ നടക്കും. നാളെ 4.30ന് കോള്‍ചെസ്റ്ററിലെ നെയ്‌ലാന്‍ഡ് വില്ലേജ് ഹാളില്‍ ചേരുന്ന യോഗത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ചു യുക്മ നാഷണല്‍ കലാ – കായിക മേളകളില്‍ വിജയികളായവരെ ചടങ്ങില്‍ ആദരിക്കും. നാഷണല്‍ കലാമേളകളില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനെ പ്രതിനിധീകരിച്ചു സമ്മാനം നേടിയ കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി വേദിയില്‍ അരങ്ങേറും.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനോത്ഘാടനത്തിന് അസ്സോസിയേഷന്‍ വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരിക്കിയിരിക്കുന്നത് .
ജിജോ വള്ളിയാപ്ലാക്കിലിന്റെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.യുക്മ ദേശീയ നിര്‍വാഹത സമതി അംഗം കുഞ്ഞുമോന്‍ ജോബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനോത്ഘാടനത്തിന്റെ മുഴുവന്‍ പരിപാടികളും ഭംഗിയായി നടക്കുന്നതായി റീജിയണല്‍ സെക്രട്ടറി ജോജോ തെരുവന്‍ അറിയിച്ചു.

ജെയിംസ് ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉപഹാറുമായി ചേര്‍ന്ന് നടത്തുന്ന സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണത്തിന് യുക്മ ദേശീയ ഉപാധ്യക്ഷ ഡോക്ടര്‍ ദീപ ജേക്കബ് നേതൃത്വം നല്‍കും.

രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാലയളവിലേക്ക് പുതമയാര്‍ന്ന നിരവധി കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന ആഘോഷ ചടങ്ങില്‍ യുക്മ നാഷണല്‍ ഭാരവാഹികള്‍, റീജിയണല്‍ ഭാരവാഹികള്‍ റീജിയണിലെ മുഴുവന്‍ അംഗ അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടു. റീജിണല്‍ വൈസ് പ്രസിഡണ്ട് ബാബു ജോണ്‍, ട്രഷര്‍ ഷാജി വര്ഗീസ് തുടങ്ങിയവരും പ്രവര്‍ത്തനോത്ഘാടനം വിജയിപ്പിക്കാന്‍ മുന്പിലുണ്ട്.

മിതമായ നിരക്കില്‍ സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങള്‍ ഹാളിനുള്ളില്‍ ലഭ്യമാണ് ഉദ്ഘാടന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി ജോജോ തെരുവന്‍ അറിയിച്ചു.

വേദിയുടെ വിലാസം:
Neyland Village Hall
Church Lane
Neyland
Colchester
CO6 4JH.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more