- പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ..... യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026
- അറ്റ്ലാന്റിക് സമുദ്രത്തിൽ ക്രൂയിസ് കപ്പലിൽ നിന്ന് കടലിൽ വീണ 72കാരിയായ ബ്രിട്ടീഷ് വനിതയെ കാണാതായി; തിരച്ചിൽ തുടരുന്നു
- ഇംഗ്ലണ്ടിൽ കൺസൾട്ടന്റ് ഡോക്ടർമാരുടെ സമരം മാറ്റിവെച്ചു; സർക്കാരുമായി ചർച്ചകൾക്ക് ധാരണ
- കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ലോകത്തിലെ ആദ്യ കാലാവസ്ഥാ സുരക്ഷാ പ്രതിനിധിയെ നിയമിച്ച് ബ്രിട്ടൻ
- മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ പിഴവുകൾ; കറുത്ത വർഗ്ഗക്കാരും ഏഷ്യൻ വംശജരുമായവർ തെറ്റായി അറസ്റ്റിലാകാൻ സാധ്യതയെന്ന് പോലീസ് നിരീക്ഷണ റിപ്പോർട്ട്
- സൈപ്രസിൽ ബ്രിട്ടീഷ് വനിതാ സൈനികയെ ബലാത്സംഗം ചെയ്ത കേസിൽ ബ്രിട്ടീഷ് പട്ടാളക്കാരനെതിരെ കേസെടുത്തു
- സ്പെയിനിൽ 14 വർഷത്തിന് ശേഷം പൊതുപണിമുടക്ക്; ബാഴ്സലോണയിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026
- Nov 12, 2026
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ)
യുകെ മലയാളികളുടെ കലാസാംസ്കാരിക ഉത്സവമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ 195 പോയിന്റുകൾ നേടി മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 143 പോയിന്റുകളുമായി യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 98 പോയിന്റുകളുമായി നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അസോസിയേഷൻ തലത്തിൽ 89 പോയിന്റുകൾ നേടി വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാരായി. ഈസ്റ്റ് യോർക്ക്ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ 55 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും ലെസ്റ്റർ കേരള കമ്മ്യൂണിറ്റി 45 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുമെത്തി.
നവംബർ ഏഴിന് ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സലിംകുമാർ നഗറിൽ നടന്ന കലാമേള, മത്സരങ്ങളുടെ നിലവാരത്തിലും സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി.

കലാമേള ജേതാക്കൾ — ആദ്യ മൂന്ന് സ്ഥാനങ്ങൾ
സ്ഥാനം : (റീജിയൻ – പോയിന്റ്)
ഒന്നാം സ്ഥാനം:
മിഡ്ലാൻഡ്സ് റീജിയൻ – 195
രണ്ടാം സ്ഥാനം:
യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൻ – 143
മൂന്നാം സ്ഥാനം:
നോർത്ത് വെസ്റ്റ് റീജിയൻ – 98
മത്സരങ്ങളുടെ തുടക്കം മുതൽ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മിഡ്ലാൻഡ്സ് റീജിയൻ, വ്യക്തമായ പോയിന്റ് വ്യത്യാസത്തോടെ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുകയായിരുന്നു.
അസോസിയേഷൻ ചാമ്പ്യൻഷിപ്പ് — ആദ്യ ആറ് സ്ഥാനങ്ങൾ
സ്ഥാനം : അസോസിയേഷൻ – പോയിന്റ്
ഒന്നാം സ്ഥാനം:
വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ – 89
രണ്ടാം സ്ഥാനം: ഈസ്റ്റ് യോർക്ക്ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ – 55
മൂന്നാം സ്ഥാനം: ലെസ്റ്റർ കേരള കമ്മ്യൂണിറ്റി – 45
നാലാം സ്ഥാനം (സംയുക്തം): മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ – 41
നാലാം സ്ഥാനം (സംയുക്തം): ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ – 41
അഞ്ചാം സ്ഥാനം: ബ്രൈറ്റൺ മലയാളി അസോസിയേഷൻ – 32
ആറാം സ്ഥാനം: മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ട് – 31.
വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷന്റെ മത്സരാർത്ഥികൾ വിവിധ വിഭാഗങ്ങളിൽ നടത്തിയ മികച്ച പ്രകടനമാണ് അസോസിയേഷൻ ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചത്.

കലാതിലകം, കലാപ്രതിഭ, നാട്യമയൂരം, ഭാഷാകേസരി പുരസ്കാരങ്ങൾ.
ദേശീയ കലാമേളയിലെ വ്യക്തിഗത മികവിനുള്ള പ്രത്യേക അംഗീകാരങ്ങളും ശ്രദ്ധേയമായി.
കലാതിലകം:
അമേയ കൃഷ്ണ നിധീഷ്: വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ — 15 പോയിന്റ്.

കലാപ്രതിഭ:
കലാപ്രതിഭയായി ഒരേ പോയിൻ്റോടെ ബെഡ്ഫോർഡ് മാർസ്റ്റൻ കേരള അസോസിയേഷനിലെ കരൺ ജയശങ്കർ ഷെലിൻ, ഹെറിഫോർഡ് മലയാളി അസോസിയേഷനിലെ ആൻസൻ ബിനോയ് എന്നിവർ സംയുക്ത വിജയികളായി. 8 പോയിൻ്റ് വീതം കരസ്ഥമാക്കിയാണ് ഇവർ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയത്.

നാട്യമയൂരം:
ഐശ്വര്യ വിനു നായർ (കവൻട്രി കേരള കമ്മ്യൂണിറ്റി — 13 പോയിന്റ്)
ഭാഷാകേസരി:
ഡിയോൺ ടിജു (ഐ.എം.എ. ബാൻബറി — 6 പോയിന്റ്), ആൻ ട്രീസ ജോബി (വിഗൻ മലയാളി അസോസിയേഷൻ – 6 പൊയിൻ്റ്) എന്നിവർ ഭാഷാകേസരിപ്പട്ടം കരസ്ഥമാക്കി.
വിവിധ പ്രായവിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാർ
വിഭാഗം : ചാമ്പ്യൻ (അസോസിയേഷൻ – പോയിന്റ്)
കിഡ്സ് :
സെറാ മരിയ ജയലേഷ്, (മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ – 6)
സബ് ജൂനിയേഴ്സ്:
അമേയ കൃഷ്ണ നിധീഷ് (വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ – 15)
ജൂനിയേഴ്സ്
അമേയ അഭിഷേക് (വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ – 11)
സീനിയേഴ്സ്:
ഐശ്വര്യ വിനു നായർ (കവൻട്രി കേരള കമ്മ്യൂണിറ്റി – 13)
വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർത്ഥികൾ സംഗീതം, നൃത്തം, സാഹിത്യം, മറ്റ് കലാരൂപങ്ങൾ എന്നിവയിൽ പ്രകടിപ്പിച്ച കഴിവുകൾ ദേശീയ കലാമേളയ്ക്ക് മാറ്റുകൂട്ടി.

രാവിലെ കൃത്യം 9.30ന് ഏഴ് വേദികളിലും മത്സരങ്ങൾക്ക് തുടക്കം
സംഘാടനമികവിലും സമയനിഷ്ഠയിലും ഇത്തവണത്തെ ദേശീയ കലാമേള പ്രത്യേക ശ്രദ്ധ നേടി.
നവംബർ ഏഴിന് രാവിലെ കൃത്യം 9.30ന് ഏഴ് മത്സരവേദികളിലും ഒരേസമയം മത്സരങ്ങൾ ആരംഭിച്ചു. മുൻകൂട്ടി തയ്യാറാക്കിയ മത്സരക്രമവും വേദികളുടെ ഏകോപനവും സ്റ്റേജ് മാനേജ്മെന്റ് സംവിധാനങ്ങളും മത്സരങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിച്ചു.
യുകെയിലെ ഏഴ് റീജിയണുകളിൽ നടന്ന റീജിയണൽ കലാമേളകളിൽ ഓരോ മത്സരയിനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ പ്രതിഭകളാണ് ദേശീയ കലാമേളയിൽ മാറ്റുരയ്ക്കാനെത്തിയത്.
അഞ്ച് പ്രായവിഭാഗങ്ങളിലായി 46 മത്സരയിനങ്ങളാണ് ദേശീയ കലാമേളയിൽ സംഘടിപ്പിച്ചത്.
കേരളത്തിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ മത്സരക്രമവും വിധിനിർണയ സംവിധാനങ്ങളും വേദികളുടെ പ്രവർത്തനവും ക്രമീകരിച്ച കലാമേള, പ്രവാസലോകത്ത് കേരളത്തിന്റെ കലോത്സവ പാരമ്പര്യം നിലനിർത്തുന്ന വലിയൊരു സാംസ്കാരിക സംഗമമായി മാറി.
നൂറുകണക്കിന് മത്സരാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കലാപ്രേമികളും വിവിധ റീജിയണുകളിൽനിന്ന് ചെൽറ്റൻഹാമിലെത്തിയിരുന്നു.
വൈകിട്ട് 7.15ന് പ്രധാന വേദിയിലെ പരിപാടികൾ പൂർത്തിയായി; രാത്രി എട്ടിന് സമ്മാനദാനം
രാവിലെ ആരംഭിച്ച മത്സരങ്ങളും പ്രധാന വേദിയിലെ പരിപാടികളും മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിനനുസരിച്ച് പൂർത്തിയാക്കാൻ സംഘാടകർക്ക് കഴിഞ്ഞു. വൈകിട്ട് കൃത്യം 7.15ന് പ്രധാന വേദിയിലെ പരിപാടികൾ സമാപിച്ചു. രാത്രി എട്ടുമണിക്ക് സമ്മാനദാനച്ചടങ്ങുകൾ ആരംഭിച്ചു.
വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും വിതരണം ചെയ്ത് തുടങ്ങിയതോടെ കലാമേളയുടെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലെത്തി.രാത്രി 11.30ഓടെ മത്സരാർത്ഥികളും രക്ഷിതാക്കളും സംഘാടകരും ഉൾപ്പെടെ എല്ലാവരും വേദിയും പരിസരവും വിട്ടുപോയി.
നൂറുകണക്കിന് മത്സരാർത്ഥികളും ആയിരക്കണക്കിന് സന്ദർശകരും പങ്കെടുക്കുന്ന വിപുലമായ പരിപാടി കൃത്യമായ സമയക്രമത്തിൽ നടത്താൻ കഴിഞ്ഞത് സംഘാടക സമിതിയുടെയും വോളണ്ടിയർമാരുടെയും കൂട്ടായ പരിശ്രമത്തിന്റെ നേട്ടമായി.

യുക്മയുടെ കൂട്ടായ്മയുടെ വിജയം
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, ദേശീയ കലാമേള കൺവീനറും വൈസ് പ്രസിഡന്റുമായ വർഗീസ് ഡാനിയൽ, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവരുടെയും ദേശീയ സമിതി അംഗങ്ങളുടെയും നേതൃത്വത്തിലാണ് കലാമേള സംഘടിപ്പിച്ചത്.
ഡോ. ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ്ജ്, മനോജ് പിള്ള, അലക്സ് വർഗീസ്, സുജു ജോസഫ്, ഡിക്സ് ജോർജ്ജ്, ബിജു പീറ്റർ, ഷാജി വരാക്കുടി, സുനിൽ ജോർജ്ജ്, ജോഷി തോമസ്, ബെന്നി അഗസ്റ്റിൻ, സുരേന്ദ്രൻ ആരക്കോട്ട്, ജിപ്സൺ തോമസ്, രാജേഷ് രാജ്, ജോബി പുതുക്കുളങ്ങര, ജോർജ്ജ് തോമസ്, അമ്പിളി സെബാസ്റ്റ്യൻ, ജോസ് വർഗീസ്, ജോബിൻ ജോർജ്ജ്, ജെയ്സൺ ചാക്കോച്ചൻ, എബ്രഹാം പൊന്നുംപുരയിടം, ജോബി തോമസ്, ഭുവനേഷ് പീതാംബരൻ, സാംസൺ പോൾ, ലൂയീസ് മേനാച്ചേരി, സനോജ് വർഗ്ഗീസ്, അജു തോമസ്, തേജു മാത്യൂസ്, ബേബി വർഗ്ഗീസ്, ടോംബിൽ കണ്ണത്ത്, പോൾ ജോസഫ്, ഡോ. ശീതൾ മാർക്ക് എന്നിവരുടെ നേതൃത്വത്തിൽ റീജിയണൽ ഭാരവാഹികളും ഗ്ളോസ്റ്റർഷയർ മലയാളി അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെട്ട നേതൃനിര വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തിൽ നടന്ന ദേശീയ കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ച സ്റ്റേജ് മാനേജർമാർ, വിധികർത്താക്കൾ, രജിസ്ട്രേഷൻ ടീം, റിസൾട്ട് ടീം, ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തകർ, മീഡിയ ടീം, ഫോട്ടോഗ്രാഫർമാർ, ഹോസ്പിറ്റാലിറ്റി ടീം, സുരക്ഷാ പ്രവർത്തകർ, മറ്റ് വോളണ്ടിയർമാർ എന്നിവരുടെ സേവനവും ശ്രദ്ധേയമായി.
ടൈറ്റിൽ സ്പോൺസറായ ലൈഫ്ലൈൻ പ്രൊട്ടക്ട്, കോ-സ്പോൺസറായ കാർഗോഫോഴ്സ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ഐസ ലണ്ടൻ, തെരേസാസ് ലണ്ടൻ, LTC ഗ്ളോബൽ, ഏലൂർ കൺസൽട്ടൻസി, മുത്തൂറ്റ് ഗ്രൂപ്പ്, ഇൻഫിൻ ടൂർസ് & ട്രാവൽസ്, മട്ടാഞ്ചേരി ടോണ്ടൻ, വാക്ക് വിത്ത് എയ്ഞ്ചൽ, JMP സോഫ്റ്റ് വെയർ, കേരള ഡിലൈറ്റ്സ് എന്നിവരുൾപ്പെടെയുള്ള സ്പോൺസർമാരുടെ പിന്തുണയും കലാമേളയുടെ വിജയത്തിന് കരുത്തായി.
ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന കലാമാമാങ്കം
കേരളത്തിന്റെ കലയും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെ യുക്മ സംഘടിപ്പിക്കുന്ന ദേശീയ കലാമേള, ഈ വർഷവും പ്രവാസി മലയാളികളുടെ കലാപ്രതിഭയും കൂട്ടായ്മയും പ്രകടമാക്കിയ വേദിയായി.
മത്സരാർത്ഥികളുടെ കലാമികവ്, രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ, റീജിയണുകളുടെയും അസോസിയേഷനുകളുടെയും സജീവ പങ്കാളിത്തം, സംഘാടക സമിതിയുടെ കൃത്യമായ ആസൂത്രണം — ഇവയെല്ലാം ചേർന്നാണ് പതിനേഴാമത് യുക്മ ദേശീയ കലാമേളയെ ശ്രദ്ധേയമാക്കിയത്.
രാവിലെ 9.30ന് ഏഴ് വേദികളിലായി ആരംഭിച്ച് വൈകിട്ട് 7.15ന് പ്രധാന വേദിയിലെ പരിപാടികൾ പൂർത്തിയാക്കി, രാത്രി എട്ടിന് സമ്മാനദാനം ആരംഭിച്ച് 11.30ഓടെ എല്ലാവരും വേദി വിട്ടുപോയ കലാമേള, സമയനിഷ്ഠയുടെയും സംഘാടനമികവിന്റെയും മികച്ച ഉദാഹരണമായി.
വിജയികൾക്ക് അഭിമാനവും മറ്റ് മത്സരാർത്ഥികൾക്ക് പുതിയ പ്രചോദനവും സമ്മാനിച്ച പതിനേഴാമത് യുക്മ ദേശീയ കലാമേള, ചെൽറ്റൻഹാമിൽ ഒത്തുചേർന്ന മലയാളി കുടുംബങ്ങൾക്ക് മറക്കാനാവാത്ത ഒരു കലോത്സവദിനമായി മാറി.
Latest News:

അരിവില നിരീക്ഷിക്കുന്നുണ്ട്, അനിയന്ത്രിതമായി വർദ്ധിക്കുന്ന സ്ഥിതി ഉണ്ടാവില്ല; കൃത്രിമമായ വിലക്കയറ്റം...
കൊച്ചി: അരിയുടെ പൊതു വില നിരീക്ഷിക്കുന്നുണ്ട്, അനിയന്ത്രിതമായി വർദ്ധിക്കുന്ന സ്ഥിതി ഉണ്ടാവില്ലെന്ന്...Kerala
മെസ്സിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി
തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ മുന്‍ കായികമന്ത്രി...Kerala
വാക്സിനേഷന് എത്തിയ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി; പാലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്...
പാലക്കാട്: പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതായി പരാതി....Kerala
സമരം തുടരുമെന്ന നിലപാടിലുറച്ച് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍; ഇന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാ...
തിരുവനന്തപുരം: സമരപന്തല്‍ പൊളിച്ചുനീക്കിയെങ്കിലും സമരം തുടരുമെന്ന നിലപാടില്‍ എല്‍പിഎസ്ടി ഉദ്യോഗാര്...Kerala
മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ അർജന്റീനക്കാരൻ; ഹെഡ് കോച്ചാകാൻ സമ്മതമറിയിച്ച് മൗറീഷ്യോ പോച്ചെറ്റി...
പ്രധാന ടൂർണമെന്റ്കളിലെല്ലാം തോൽവിയുടെ പരമ്പര രചിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ കോച്ചാകാൻ സ...Latest News
പ്രിയങ്കാ ഗാന്ധി ചെറുവയല്‍ രാമന്റെ വീട്ടിലെത്തി; കുടുംബത്തെ അനുശോചനം അറിയിച്ചു
വയനാട്: പ്രിയങ്ക ഗാന്ധി എംപി അന്തരിച്ച പത്മശ്രീ ചെറുവയല്‍ രാമന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. ...Kerala
വിദേശത്ത് പോകാൻ അനുമതി തേടി ടോമിന് ജെ തച്ചങ്കരി; വാദങ്ങളില്‍ വൈരുദ്ധ്യമുണ്ട്, അസുഖം എന്താണെന്ന് അറി...
കൊച്ചി: മുൻ ഡിജിപി ടോമിന് ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി. വിദേശത്ത് പോകാൻ അനുമതി തേടിയ ടോമ...Latest Updates
അമിത് ഷായും സതീശനും തമ്മിൽ ഒരു വ്യത്യാസവുമില്ല, സമരപ്പന്തൽ കേരളത്തിന്റെ ജാഗ്രതയുടെ പ്രതീകം: ജോൺ ബ്രി...
തിരുവനന്തപുരം: ജനാധിപത്യ കേരളം ഒരിക്കലും വി ഡി സതീശനും മന്ത്രിസഭയ്ക്കും മാപ്പു നൽകില്ലെന്ന് ഡോ. ജോൺ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികളുടെ കലാസാംസ്കാരിക ഉത്സവമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ 195 പോയിന്റുകൾ നേടി മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 143 പോയിന്റുകളുമായി യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 98 പോയിന്റുകളുമായി നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസോസിയേഷൻ തലത്തിൽ 89 പോയിന്റുകൾ നേടി വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാരായി. ഈസ്റ്റ് യോർക്ക്ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ
- അരിവില നിരീക്ഷിക്കുന്നുണ്ട്, അനിയന്ത്രിതമായി വർദ്ധിക്കുന്ന സ്ഥിതി ഉണ്ടാവില്ല; കൃത്രിമമായ വിലക്കയറ്റം അനുവദിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് കൊച്ചി: അരിയുടെ പൊതു വില നിരീക്ഷിക്കുന്നുണ്ട്, അനിയന്ത്രിതമായി വർദ്ധിക്കുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. വില കൂടിയാൽ ലഭ്യത വർദ്ധിപ്പിക്കും. ഒഎംഎസ്എസ് നിരക്കലുള്ള അരി കൂടുതൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുന്നു. കൃത്രിമമായ വിലക്കയറ്റം അനുവദിക്കില്ല. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. എഥനോൾ ഉല്പാദനം വർദ്ധിപ്പിക്കുമ്പോൾ ഭക്ഷ്യ ഭദ്രതയെ ബാധിക്കുന്ന നില വരാൻ പാടില്ല. ആശങ്ക കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് കരുതുന്നു. ഇ 20 പെട്രോൾ പരിശോധനയിലും മന്ത്രി പ്രതികരിച്ചു. സാമ്പിളുകൾ
- മെസ്സിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് അനുമതി നല്കി ഗവര്‍ണര്‍. മുന്‍ മന്ത്രി എന്ന നിലയിലാണ് വി. അബ്ദുറഹിമാനെ പ്രതിചേര്‍ക്കുന്നതില്‍ അനുമതി തേടി ഗവര്‍ണറെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളാണ് അന്വേഷണപരിധിയിലുള്ളത്. കേസില്‍ മുന്‍ കായികമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകളും വിദേശയാത്രകളും പരിശോധിക്കുന്നുണ്ട്. അതേസമയം, യു. ഷറഫലി, സി. സത്യപാലന് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇരുവരും
- വാക്സിനേഷന് എത്തിയ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി; പാലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതി പാലക്കാട്: പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതായി പരാതി. പാരസെറ്റമോൾ സിറപ്പ് ആണ് ഒരു മാസം കാലാവധി പിന്നിട്ടിട്ടും കുട്ടികൾക്ക് നൽകിയത്. ഒരു വയസിന് മുൻപ് വാക്സിനേഷൻ നൽകുന്നതിന് എത്തിയ 7 ഓളം പേർക്കാണ് ഇത്തരത്തിൽ മരുന്ന് ലഭിച്ചത് ചില രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മറ്റുള്ളവരെയും അറിയിച്ചു. സംഭവത്തിൽ DYFI പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധിച്ചു. തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും എല്ലാ മരുന്നുകളും തിരിച്ചു പിടിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതർ അറിയിച്ചു
- സമരം തുടരുമെന്ന നിലപാടിലുറച്ച് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍; ഇന്ന് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത തിരുവനന്തപുരം: സമരപന്തല്‍ പൊളിച്ചുനീക്കിയെങ്കിലും സമരം തുടരുമെന്ന നിലപാടില്‍ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍. പോലീസ് നടപടിക്കെതിരെ ഇന്ന് കൂടുതല്‍ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. സമരപ്പന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് താത്ക്കാലിക പന്തല്‍ കെട്ടിയിരിക്കുകയാണ് ഡിവൈഎഫ്ഐ. വളര്‍മതിക്ക് പകരം എം ജയകൃഷ്ണന് നിരാഹാരസമരം ഏറ്റെടുത്തിരിക്കുകയാണ് ഇന്നലെ രാത്രിയോടെ ഭരണസിരാകേന്ദ്രത്തിന്റെ പരിസരം സാക്ഷ്യം വഹിച്ചത് ഇടതു സര്‍ക്കാരിന്റെ കാലത്ത് പോലും ഉണ്ടാവാതിരുന്ന പോലീസ് നടപടിയാണ്. എന്നിട്ടും ഉദ്യോഗാര്‍ത്ഥികള്‍ സ്വീകരിച്ചത് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ്. കാസര്‍ഗോഡ് സ്വദേശിയായ ഉദ്യോഗാര്‍ത്ഥി എം ജയകൃഷ്ണനാണ് ഇനിമുതല്‍ നിരാഹാരം
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികളുടെ കലാസാംസ്കാരിക ഉത്സവമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ 195 പോയിന്റുകൾ നേടി മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 143 പോയിന്റുകളുമായി യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 98 പോയിന്റുകളുമായി നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസോസിയേഷൻ തലത്തിൽ 89 പോയിന്റുകൾ നേടി വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാരായി. ഈസ്റ്റ് യോർക്ക്ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു /
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ Britain’s Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപർണിക നായർ അതിഥിയായി എത്തുന്നത്. കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ്





click on malayalam character to switch languages