1 GBP = 124.29
breaking news

വാക്സിനേഷന് എത്തിയ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി; പാലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

വാക്സിനേഷന് എത്തിയ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി; പാലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതി


പാലക്കാട്‌: പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതായി പരാതി. പാരസെറ്റമോൾ സിറപ്പ് ആണ് ഒരു മാസം കാലാവധി പിന്നിട്ടിട്ടും കുട്ടികൾക്ക് നൽകിയത്. ഒരു വയസിന് മുൻപ് വാക്സിനേഷൻ നൽകുന്നതിന് എത്തിയ 7 ഓളം പേർക്കാണ് ഇത്തരത്തിൽ മരുന്ന് ലഭിച്ചത്

ചില രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മറ്റുള്ളവരെയും അറിയിച്ചു. സംഭവത്തിൽ DYFI പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധിച്ചു. തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും എല്ലാ മരുന്നുകളും തിരിച്ചു പിടിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതർ അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more