1 GBP = 125.38
breaking news

യൂറോപ്പിൽ വീണ്ടും ബോംബ് ഭീഷണി; ബ്രിട്ടനുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലായി 18 വിമാന സർവീസുകൾ തടസ്സപ്പെട്ടു

യൂറോപ്പിൽ വീണ്ടും ബോംബ് ഭീഷണി; ബ്രിട്ടനുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലായി 18 വിമാന സർവീസുകൾ തടസ്സപ്പെട്ടു

ലണ്ടൻ: യൂറോപ്പിലുടനീളം വീണ്ടും വ്യാജ ബോംബ് ഭീഷണികൾ. ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ഇറ്റലി, ഹംഗറി, സൈപ്രസ്, റൊമാനിയ, ബ്രിട്ടൻ, പോർച്ചുഗൽ എന്നീ ഒമ്പത് രാജ്യങ്ങളിലായി കുറഞ്ഞത് 18 വിമാന സർവീസുകളെയാണ് പുതിയ ഭീഷണികൾ ബാധിച്ചത്. വിമാനങ്ങളെല്ലാം സുരക്ഷിതമായി നിലത്തിറങ്ങിയെന്നും പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു.

പ്രാഗിലേക്കും തിരിച്ചുമുള്ള ഒമ്പത് വിമാനങ്ങൾ, ഫ്രാൻസിലെ നാല് വിമാനങ്ങൾ, സോഫിയയിലേക്ക് പോയ രണ്ട് വിമാനങ്ങൾ, ലിസ്ബണിൽനിന്ന് റോമിലേക്കുള്ള വിമാനം എന്നിവയാണ് പ്രധാനമായും ഭീഷണിയെത്തുടർന്ന് പരിശോധനകൾക്കും തടസ്സങ്ങൾക്കും വിധേയമായത്. ഹംഗറിയുടെ വ്യോമാതിർത്തിയിലൂടെ സഞ്ചരിച്ച യാത്രാവിമാനങ്ങൾക്ക് അകമ്പടി നൽകാൻ മൂന്ന് തവണ യുദ്ധവിമാനങ്ങൾ പറത്തുകയും ചെയ്തു.

Please Read: പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്‌സ് ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ; വിപുലമായ സംഘാടകസമിതിയ്ക്ക് രൂപം നൽകി യുക്മ ദേശീയ നേതൃത്വം.

ചൊവ്വ, വ്യാഴം ദിവസങ്ങളിലുണ്ടായ സമാന ഭീഷണികളെ തുടർന്ന് 35 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിടുകയോ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്തിരുന്നു. കോപ്പൻഹേഗൻ വിമാനത്താവളത്തിനെതിരായ ഭീഷണിയും ഡാനിഷ് പൊലീസ് അന്വേഷിച്ചെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു.

അയർലൻഡിലെ മാധ്യമസ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ജീവനക്കാരെ ഒഴിപ്പിക്കുകയും പൊലീസ് പരിശോധന നടത്തുകയും ചെയ്തു. ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ സ്കൈയ്ക്കും സുരക്ഷാ ഭീഷണി ലഭിച്ചതായി റിപ്പോർട്ടുണ്ട്.

സംഭവങ്ങൾക്ക് പിന്നിൽ ഏതെങ്കിലും ഭീകരസംഘടനയോ റഷ്യയോ ഇറാനോ ആണെന്നതിന് ഇതുവരെ തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ യൂറോപ്പിലുടനീളം ഒരേ രീതിയിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഇതൊരു ഹൈബ്രിഡ് ആക്രമണത്തിന്റെയും മനഃശാസ്ത്ര യുദ്ധത്തിന്റെയും ഭാഗമായിരിക്കാമെന്നും സ്പാനിഷ് വിദേശകാര്യമന്ത്രി ജോസെ മാനുവൽ അൽബാരസ് മുന്നറിയിപ്പ് നൽകി. അന്വേഷണം തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more