1 GBP = 125.04
breaking news

ജോലി ഒഴിവുകൾക്കായുള്ള പരസ്യങ്ങളിൽ ശമ്പളവിവരം നിർബന്ധമാക്കും; നിയമം വരുംമുമ്പേ കമ്പനികൾ സ്വമേധയാ നടപ്പാക്കണമെന്ന് ആൻഡി ബേൺഹാം

ജോലി ഒഴിവുകൾക്കായുള്ള പരസ്യങ്ങളിൽ ശമ്പളവിവരം നിർബന്ധമാക്കും; നിയമം വരുംമുമ്പേ കമ്പനികൾ സ്വമേധയാ നടപ്പാക്കണമെന്ന് ആൻഡി ബേൺഹാം

ലണ്ടൻ: ബ്രിട്ടനിൽ ജോലി ഒഴിവുകൾ പ്രസിദ്ധീകരിക്കുമ്പോൾ ശമ്പളവിവരവും പരസ്യത്തിൽ ഉൾപ്പെടുത്തണമെന്ന് കമ്പനികളോട് പ്രധാനമന്ത്രി ആൻഡി ബേൺഹാം. ഇതുസംബന്ധിച്ച നിയമനിർമാണം ഉടൻ കൊണ്ടുവരാനിരിക്കെ, നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ തൊഴിലുടമകൾ സ്വമേധയാ ഈ രീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജോലി അന്വേഷിക്കുന്നവർക്ക് അപേക്ഷിക്കുന്നതിന് മുമ്പുതന്നെ ശമ്പളവിവരം അറിയാൻ കഴിയുന്നത് അനാവശ്യമായ സമയനഷ്ടം ഒഴിവാക്കുന്നതിനൊപ്പം ശമ്പളത്തിലെ വിവേചനം കുറയ്ക്കാനും സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രത്യേകിച്ച് ആദ്യമായി ജോലിക്ക് ശ്രമിക്കുന്ന യുവാക്കൾക്ക് നിലവിലെ സംവിധാനം അനീതിയാണെന്നും ബേൺഹാം ചൂണ്ടിക്കാട്ടി.

Please Read: പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്‌സ് ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ; വിപുലമായ സംഘാടകസമിതിയ്ക്ക് രൂപം നൽകി യുക്മ ദേശീയ നേതൃത്വം

സർക്കാർ നടത്തിയ കൂടിയാലോചനയിൽ പങ്കെടുത്തവരിൽ 94 ശതമാനം പേരും ശമ്പളവിവരം പരസ്യപ്പെടുത്തുന്നതിനെ പിന്തുണച്ചിരുന്നു. സ്ത്രീ-പുരുഷ ശമ്പളവ്യത്യാസം കുറയ്ക്കുന്നതിനും തൊഴിലിടങ്ങളിലെ വേതന സുതാര്യത ഉറപ്പാക്കുന്നതിനും പുതിയ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഓരോ ഉദ്യോഗാർഥിയുടെയും കഴിവും പ്രവൃത്തിപരിചയവും അനുസരിച്ച് ശമ്പളം വ്യത്യാസപ്പെടാമെന്നും അതിനാൽ പരസ്യങ്ങളിൽ ശമ്പളവിവരം നിർബന്ധമാക്കുന്നത് പ്രായോഗികമായി സങ്കീർണമാണെന്നും മാനവവിഭവശേഷി മേഖലയിലെ സംഘടനയായ CIPD അഭിപ്രായപ്പെട്ടു. സർക്കാർ നിയന്ത്രണത്തേക്കാൾ തൊഴിലുടമകളുടെ നല്ല തൊഴിൽരീതികൾക്കാണ് മുൻഗണന നൽകേണ്ടതെന്നും സംഘടന വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനിലും സമാനമായ നിയമം നടപ്പാക്കിവരികയാണ്. പുതിയ നിയമത്തിന്റെ വിശദാംശങ്ങളും നടപ്പാക്കൽ രീതിയും സർക്കാർ പിന്നീട് പ്രഖ്യാപിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more