1 GBP = 128.18
breaking news

വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി

വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി

ഗ്ലോസ്റ്റർഷെയറിന് സമീപം വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കൽ പരേതനായ ലോനപ്പൻ മകൻ സേവ്യർ (44) നിര്യാതനായി. അമ്മ പരേതയായ എൽസി ലോനപ്പൻ. ഭാര്യ നിജാ ജോസ്. മക്കൾ ജോഷ്വാ സേവ്യർ (12), ജെറോം സേവ്യർ (5), ജെയ്റോ സേവ്യർ (3)

ഏകദേശം മൂന്ന് വർഷം മുൻപാണ് സേവ്യർ മക്കളുമൊത്ത് ഡിപ്പെൻഡൻ്റ് വിസയിൽ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെ ജോലിക്ക് പോകാൻ എഴുന്നേല്ക്കാതിരുന്നതിനാൽ വിളിച്ചു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതായിട്ടാണ് കാണാൻ കഴിഞ്ഞത്.  രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. മറ്റ് പ്രത്യേക പ്രയാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സേവ്യറിൻ്റെ സഹോദരിയും കുടുംബവും യുകെയിലുണ്ട്.

സേവ്യർ ലോനപ്പൻ്റെ നിര്യാണത്തിൽ യുക്മ ഭാരവാഹികൾ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more