1 GBP = 129.16
breaking news

ഐ ഓ സി ഈസ്ററ് ലണ്ടന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം ഇന്ന് ഈസ്റ്ഹാമിൽ; ഗാനമേളയും, വടം വലിയും, തിരുവാതിരയും, ഡിജെയും, ഓണസദ്യയും തുടങ്ങി നിരവധി കലാ കായിക ഇനങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടും

ഐ ഓ സി ഈസ്ററ് ലണ്ടന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം ഇന്ന് ഈസ്റ്ഹാമിൽ; ഗാനമേളയും, വടം വലിയും, തിരുവാതിരയും, ഡിജെയും, ഓണസദ്യയും തുടങ്ങി നിരവധി കലാ കായിക ഇനങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടും

ലണ്ടൻ: മാവേലി നാട് വാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ എന്ന മാനവിക സന്ദേശമുണർത്തി സ്‌നേഹപ്പൂക്കള്‍ കൊരുത്തുകെട്ടുന്ന സാഹോദര്യത്തിന്റെ ആഘോഷമായ ഓണം. ഗൃഹാതുരത്വം നിറയുന്ന ഓണാഘോഷങ്ങൾ ആഗോള മലയാളി സമൂഹം പ്രവാസികളായി കഴിയുന്ന ഒരോ രാജ്യങ്ങളിലും ഒട്ടും കുറവില്ലാതെ ആഘോഷിക്കപ്പെടുമ്പോൾ ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് കേരളം ഘടകം ഈസ്റ് ലണ്ടൻ യൂണിറ്റ് “ആരവം”എന്ന് നാമകരണം ചെയ്തു നടത്തുന്ന ഓണാഘോഷ പരിപാടികൾ നാളെ(ശനിയാഴ്ച) ഈസ്ററ്ഹാമിൽ അരങ്ങേറുകയാണ്. എല്ലാ പ്രിയപ്പെട്ടവരെയും ഈ ഉത്സവാഘോഷ ചടങ്ങിലേക്ക് സവിനയം സ്വാഗതം ചെയ്യുകയാണ്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (UK–കേരള ചാപ്റ്റർ), ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഈസ്റ്റ് ഹാമിലെ St. Paul’s Church, E6 2EU-ൽ വച്ചാണ് ആഘോഷപരിപാടികൾ നടക്കുന്നത്.

കേരളത്തിന്റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്നാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, വടംവലി, തിരുവാതിര, മാവേലി എഴുന്നള്ളത്ത് എന്നിവയ്ക്കൊപ്പം വിവിധ കലാ-വിനോദ മത്സരങ്ങളും പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും കൂപ്പൺ ലഭിക്കുന്നതിനുമായി റജി നന്തികാട്ട് – 07852 437505, ഹിഷാം – 07393 701757 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more