1 GBP = 130.55
breaking news

മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ

മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു. റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തിരുന്ന തൃശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.05ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് ഷൈമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകനാണ് ജോയൽ. 2021 ഡിസംബറിലാണ് ഷൈമി യുകെയിലെത്തിയത്. പീച്ചി മാറായിക്കൽ ഐപിസി എബനേസർ സഭാംഗമായിരുന്നു. പഠനത്തിനായി യുകെയിലെത്തിയ ജോയലും നഴ്‌സായ ഷൈമിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. ഷൈമിയുടെയും ജോയലിന്റെയും സഹോദരന്മാരും യുകെയിലുണ്ട്.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ഷൈമി പി കെയുടെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ നേതൃത്വത്തിന് വേണ്ടി സെക്രട്ടറി ജയകുമാർ നായരും നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി സനോജ് വർഗ്ഗീസും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.… ആദരാഞ്ജലികൾ.…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more