- റഷ്യയെ ആക്രമിച്ചാൽ യൂറോപ്പിന് അത് താങ്ങാനാവില്ല; റഷ്യൻ വിദേശകാര്യമന്ത്രി
- ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
- യു.എസ്, ദക്ഷിണ കൊറിയ സഖ്യത്തിന് മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ
- 'ഗസ്സയിൽ നടക്കുന്നത് നീതീകരിക്കാനാവാത്ത വലിയ ദുരന്തം'; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി എഡ് ഷീരൻ
- കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയോ ജയിൽശിക്ഷ നേരിടേണ്ടി വരികയോ ചെയ്തേക്കാമെന്ന് മന്ത്രി
- കുടിയേറ്റ നിയമങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ള മാറ്റങ്ങളിൽ ഇളവ് വരുത്തണമെന്ന് യൂണിയനുകൾ; വർഷാവസാനത്തോടെ അന്തിമ നയം പ്രഖ്യാപിക്കുമെന്ന് ഹോം സെക്രട്ടറി
- ജീവൻ ട്രസ്റ്റ് യുകെയുടെ ആദ്യ ‘സിനർജി’ കമ്മ്യൂണിറ്റി ഇൻഫർമേഷൻ പ്രോഗ്രാം നാളെ ബാസിൽഡണിൽ; പ്രവേശനം സൗജന്യം
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 മൂന്ന്, നാല് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം….
- Aug 07, 2026
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ഹീറ്റ്സ്–3ൽ തായങ്കരി, പായിപ്പാട്, കരുവാറ്റ നേർക്കുനേർ
യുക്മ കേരളപൂരം വള്ളംകളി 2026-ലെ മൂന്നാം ഹീറ്റ്സ് ആവേശത്തിന്റെ മറ്റൊരു അധ്യായമാകാൻ ഒരുങ്ങുകയാണ്. മികച്ച പാരമ്പര്യവും പരിശീലന മികവും വിജയലക്ഷ്യവുമായി മൂന്ന് കരുത്തുറ്റ ടീമുകളാണ് ഹീറ്റ്സ്–3ൽ നേർക്കുനേർ എത്തുന്നത്. തായങ്കരി, പായിപ്പാട്, കരുവാറ്റ എന്നീ ചരിത്രപ്രസിദ്ധമായ ചുണ്ടൻവള്ളങ്ങളുടെ പേരിലാണ് യുകെയിലെ പ്രമുഖ ബോട്ട് ക്ലബ്ബുകൾ ശക്തി തെളിയിക്കാൻ എത്തുന്നത്.

തായങ്കരി – ബി എം എ ബോട്ട് ക്ലബ്ബ്, ബാസറ്റ്ലോ (BMA Boat Club, Bassetlaw)
ചരിത്രപ്രസിദ്ധമായ തായങ്കരി വള്ളത്തിൽ ഇത്തവണയും മത്സരിക്കാനെത്തുന്നത് – ബി എം എ ബോട്ട് ക്ലബ്ബ്, ബാസെറ്റ്ലോ
ആണ്. ഇന്ത്യൻ നാവികസേനയിലെ മുൻ സൈനികനായ ജോബി കുഞ്ഞുവർക്കിയുടെ ക്യാപ്റ്റൻസിയിലാണ് ടീം മത്സരരംഗത്തിറങ്ങുന്നത്.
2023 മുതൽ തായങ്കരി വള്ളത്തിൽ മത്സരിക്കുന്ന ബി എം എ ബോട്ട് ക്ലബ്, കഴിഞ്ഞ തവണ ആറാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നതിന്റെ നിരാശ മറികടന്ന് ഇത്തവണ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്. മുൻവർഷങ്ങളിലെ മത്സരപരിചയവും അച്ചടക്കത്തോടെയുള്ള പരിശീലനവുമാണ് ടീമിന്റെ പ്രധാന കരുത്ത്. മോൻസി കിച്ചൺ ആണ് ടീമിന്റെ സ്പോൺസർ.
പായിപ്പാട് – ഗോട്ട്സ് ബോട്ട് ക്ലബ്ബ്, മാഞ്ചസ്റ്റർ ജൂനിയേഴ്സ് (GOATS Boat Club, Manchester Juniors)
വള്ളംകളിയോടുള്ള അതിയായ ആവേശത്തിന് പേരുകേട്ട ഗോട്ട്സ് ബോട്ട് ക്ലബ്ബ്, മാഞ്ചസ്റ്റർ ജൂനിയേഴ്സ് (GOATS Boat Club, Manchester Juniors) ഇത്തവണ രണ്ട് ടീമുകളുമായാണ് യുക്മ കേരളപൂരത്തിൽ പങ്കെടുക്കുന്നത്. ഹീറ്റ്സ്–3ൽ പായിപ്പാട് വള്ളത്തിലാണ് ഗോട്ട്സ് ബോട്ട് ക്ലബ്ബ്, ജൂനിയേഴ്സ് മത്സരിക്കുന്നത്.
പോൾ അഷൻ പോൾ ക്യാപ്റ്റനായ ടീമിൽ യുവത്വത്തിന്റെ ചുറുചുറുക്കും മുൻകാല മത്സരപരിചയവും ചിട്ടയായ പരിശീലനത്തിലൂടെ നേടിയ ആത്മവിശ്വാസവും ഒത്തുചേരുന്നു. വിജയപ്രതീക്ഷയോടെയാണ് ടീം മത്സരത്തിനിറങ്ങുന്നത്. എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy) ആണ് ടീമിന്റെ സ്പോൺസർ.

കരുവാറ്റ – ശ്രീ വിനായക ബോട്ട് ക്ലബ്, യുകെ
മൂന്നാം ഹീറ്റിൽ തായങ്കരിയെയും പായിപ്പാടിനെയും വെല്ലുവിളിച്ച് എത്തുന്നത് കരുവാറ്റ ചുണ്ടനാണ്. ശ്രീ വിനായക ബോട്ട് ക്ലബ് യുകെ ആണ് ഇത്തവണയും കരുവാറ്റ വള്ളത്തിൽ മത്സരിക്കുന്നത്. ജഗദീഷ് നായർ ആണ് ടീം ക്യാപ്റ്റൻ. യുക്മ വള്ളംകളിയിലെ സ്ഥിരസാന്നിധ്യമായ ശ്രീ വിനായക ബോട്ട് ക്ലബ്, യുവത്വത്തിന് മുൻതൂക്കം നൽകി കൃത്യമായ പരിശീലനത്തിലൂടെയാണ് ഇത്തവണയും മത്സരത്തിനൊരുങ്ങുന്നത്. പോൾ ജോൺ & കോ സോളിസിറ്റേഴ്സ് (Paul John & Co Solicitors) ആണ് ടീമിന്റെ സ്പോൺസർ.
ആവേശപ്പോരിന് വേദിയൊരുങ്ങി മൂന്ന് വ്യത്യസ്ത കരുത്തുകളും ഒരേ ലക്ഷ്യവുമായി ഹീറ്റ്സ്–3ൽ ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്നതിൽ സംശയമില്ല. പരിചയസമ്പത്ത്, യുവത്വം, കഠിന പരിശീലനം എന്നിവയുടെ സമന്വയമാകുന്ന ഈ പോരാട്ടത്തിൽ ആരൊക്കെയാകും അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ. ആഗസ്റ്റ് 15-ന് മാൻവേഴ്സ് ലേക്കിൽ നടക്കുന്ന ഈ മത്സരം യുക്മ കേരളപൂരം വള്ളംകളി 2026-ലെ ഏറ്റവും ശ്രദ്ധേയമായ ഹീറ്റുകളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.
ഹീറ്റ്സ്–4ൽ പുന്നമട, ആലപ്പാട്, മാമ്പുഴക്കരി എന്നീ ടീമുകൾ നേർക്കുനേർ
യുക്മ കേരളപൂരം വള്ളംകളി 2026-ലെ നാലാം ഹീറ്റ് പാരമ്പര്യവും പരിചയസമ്പത്തും യുവത്വത്തിന്റെ കരുത്തും പുതുമയുടെ ആവേശവും ഒരുമിക്കുന്ന മത്സരമായി മാറുകയാണ്. യുക്മ വള്ളംകളിയുടെ ചരിത്രത്തിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ടീമുകൾക്കൊപ്പം ആദ്യമായി മത്സരരംഗത്തിറങ്ങുന്ന ഒരു പുതുമുഖ ടീമും ഈ ഹീറ്റ്സിൽ അണിനിരക്കുന്നു.
പുന്നമട – ജവഹർ ബോട്ട് ക്ലബ്, ലിവർപൂൾ (Jawahar Boat Club, Liverpool)
യുക്മ വള്ളംകളിയുടെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായ ജവഹർ ബോട്ട് ക്ലബ്, ലിവർപൂൾ ഇത്തവണ പുന്നമട ചുണ്ടനിലാണ് മത്സരിക്കുന്നത്. പരിചയസമ്പന്നനായ ഹരികുമാർ ഗോപാലൻ നയിക്കുന്ന ലിവർപൂൾ ടീം വിജയചരിത്രം ആവർത്തിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഒരിക്കൽക്കൂടി തുഴയാനിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ തന്നെ റണ്ണറപ്പായും തുടർന്ന് തുടർച്ചയായി മൂന്ന് തവണ യുക്മ ട്രോഫി സ്വന്തമാക്കിയും ചരിത്രം കുറിച്ച ലിവർപൂൾ ടീം, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആ നിരാശ മറികടന്ന് വീണ്ടും ചാമ്പ്യൻപട്ടം വീണ്ടെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് അവർ. ജെ ജെ കെയർ സർവീസ്, സൗത്ത്പോർട്ട് (JJ Care Service, Southport) ആണ് ടീമിന്റെ സ്പോൺസർ.

ആലപ്പാട് – കീത് ലി വാരിയേഴ്സ് ബോട്ട് ക്ലബ്ബ് (Keighley Warriors Boat Club)
ബാബു സെബാസ്റ്റ്യൻ ക്യാപ്റ്റനായുള്ള കീത് ലി വാരിയേഴ്സ് ബോട്ട് ക്ലബ് പ്രസിഡൻ്റ് ഇത്തവണ ആലപ്പാട് ചുണ്ടനിലാണ് ശക്തിപരീക്ഷ നടത്തുന്നത്. കൃത്യമായ പരിശീലനവും മികച്ച മുന്നൊരുക്കങ്ങളുമായി യുക്മ ട്രോഫിക്കായി ശക്തമായ വെല്ലുവിളി ഉയർത്താനാണ് ടീമിന്റെ ലക്ഷ്യം.
ഈ സീസണിൽ കീത്ത്ലി വാരിയേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത യുവതാരങ്ങളുടെ വരവാണ്. അനുഭവസമ്പന്നരായ തുഴച്ചിലുകാർക്കൊപ്പം യുവത്വത്തിന്റെ ഊർജവും ആവേശവും കൈകോർക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. എൽ റ്റി സി ഗ്ലോബൽ കൺസൽട്ടൻസി (LTC Global Consultancy) ആണ് ടീമിന്റെ സ്പോൺസർ.
മാമ്പുഴക്കരി – ഹാവെർഹിൽ ബോട്ട് ക്ലബ് (Haverhill Boat Club)
നാലാം ഹീറ്റിൽ പുതുമയുടെ പ്രതീകമായി എത്തുന്നത് ഹാവർഹിൽ ബോട്ട് ക്ലബ് ആണ്. യുക്മ വള്ളംകളിയിൽ കന്നിയങ്കം കുറിക്കുന്ന ഹാവെർഹിൽ ബോട്ട് ക്ലബ് ഇത്തവണ മാമ്പുഴക്കരി ചുണ്ടനിലാണ് മത്സരിക്കുന്നത്. ഗോവിന്ദ് ബാലഗോപാൽ ആണ് ടീമിന്റെ ക്യാപ്റ്റൻ.
യുകെയിലെ ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ സഫോൾക്കിലുള്ള ഹാവെർഹിൽ മലയാളി അസോസിയേഷൻ (HMA) അംഗങ്ങൾ ചേർന്നാണ് ഈ ബോട്ട് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. വള്ളംകളി ഒരു കായികമത്സരം മാത്രമല്ല, കേരളത്തിന്റെ പൈതൃകവും സംസ്കാരവും യുകെയിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന ഒരു സാംസ്കാരിക ആഘോഷമാണെന്ന വിശ്വാസത്തോടെയാണ് അവർ ഈ വേദിയിലേക്ക് എത്തുന്നത്. ആദ്യ മത്സരമാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. പോൾ ജോൺ & കോ സോളിസിറ്റേഴ്സ് (Paul John & Co Solicitors) ആണ് ടീമിന്റെ സ്പോൺസർ.
ആവേശം നിറഞ്ഞ നാലാം ഹീറ്റ് വിജയപാരമ്പര്യമുള്ള ലിവർപൂൾ, യുവത്വത്തിന്റെ കരുത്തുമായി എത്തുന്ന കീത്ത്ലി വാരിയേഴ്സ്, പുതുമയുടെ ആവേശവുമായി കന്നിയങ്കത്തിനിറങ്ങുന്ന ഹാവെർഹിൽ ബോട്ട് ക്ലബ് ഈ മൂന്ന് ടീമുകളുടെ പോരാട്ടം ഹീറ്റ്സ്–4നെ വള്ളംകളി പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്. പരിചയവും ആവേശവും ആത്മവിശ്വാസവും ഏറ്റുമുട്ടുന്ന ഈ പോരാട്ടത്തിൽ അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ആരൊക്കെയാകും സ്വന്തമാക്കുക എന്നറിയാൻ ഇനി ആഗസ്റ്റ് 15-നെ കാത്തിരിക്കാം.

ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ – തെരേസാസ് ‘ഓണച്ചന്തം സീസൺ 2’ മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന ‘മെഗാ തിരുവാതിര’, കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-
അഡ്വ. എബി സെബാസ്റ്റ്യൻ – 07702862186
ജയകുമാർ നായർ – 07403223006
ഡിക്സ് ജോർജജ് – 07403312250.
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
Latest News:

രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അത...
ദില്ലി: തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന...Latest News
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപ...Kerala
സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ...
ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പ...Kerala
വാതിൽപടിയിലും യാത്രക്കാർ; KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകടയാത്ര
കാസർഗോഡ്: KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകട യാത്ര. കാസർഗോഡ് – മംഗളൂരു റൂട്ടിലാണ...Kerala
സുവര്‍ണകേരളം ലോട്ടറിഫലം വന്നിട്ടുണ്ടേ…; ഒന്നാം സമ്മാനം നേടിയത് വയനാട് വിറ്റ ടിക്കറ്റ്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒര...Kerala
പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: കേരളത്തിന്റെ ദീര്‍ഘകാല ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫ്ളോട്ടിംഗ് സോളാര്‍, ...Kerala
റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ്; ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് 7.56 കോടിയുടെ നികുതിവെട്ടിപ്പ്
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ്, ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് 7.56 കോടിയുടെ ന...Latest News
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയ...
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടിക്കേസില്‍ അന്വേഷണമാകാമെന്ന് ആഭ്യന്തര വകുപ്പിന് എജി...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അതോറിറ്റി ദില്ലി: തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിർദേശത്തിനെതിരെ ദേശീയപാത അതോറിറ്റി ഹർജി നൽകി. നിർദേശം നടപ്പാക്കിയാൽ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും രാജ്യവ്യാപകമായി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ദേശീയപാത അതോറിറ്റിക്ക് പ്രായോഗികമല്ലെന്നും വ്യക്തമാക്കി. സംരക്ഷണ കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടങ്ങൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഹർജി പരിഗണിക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ച് വേണമെന്നും എൻഎച്ച്എഐ ആവശ്യപ്പെട്ടു. പ്രത്യേക ബെഞ്ച്
- സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും, നാളെയും ഇടിമിന്നലോട്
- സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസും നടൻ ഉണ്ണി മുകുന്ദൻറെ ഉണ്ണി മുകുന്ദൻ ഫിലിംസും ഒന്നിക്കുന്നു. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അരങ്ങേറ്റ സംവിധായകനായി മാറും. ‘മാർക്കോ’യ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനികളിലൊന്നായ പനോരമ സ്റ്റുഡിയോസ്, ‘ഓംകാര’, ‘സ്പെഷ്യൽ 26’, ‘പ്യാർ
- വാതിൽപടിയിലും യാത്രക്കാർ; KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകടയാത്ര കാസർഗോഡ്: KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകട യാത്ര. കാസർഗോഡ് – മംഗളൂരു റൂട്ടിലാണ് അപകടയാത്ര നടന്നത്. വാതിൽപടിയിലും യാത്രക്കാർ നിറഞ്ഞിരുന്നു. റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഈ റൂട്ടിൽ പരിമിതമായ സർവീസ് മാത്രമാണ് ഉള്ളത്. യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ അതനുസരിച്ച് സർവീസ് കൂട്ടാൻ അധികൃതർ തയാറാകാത്തതാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണം. മംഗലാപുരത്തേക്ക് ആശുപത്രിയിലും മറ്റ് വിദ്യഭ്യാസ ആവശ്യങ്ങൾക്കുമായി നിരവധിയാളുകളാണ് കാസർഗോഡ് നിന്നും ഈ KSRTC ബസുകളെ ആശ്രയിച്ച് മുന്നോട്ട് പോകുന്നത്
- സുവര്‍ണകേരളം ലോട്ടറിഫലം വന്നിട്ടുണ്ടേ…; ഒന്നാം സമ്മാനം നേടിയത് വയനാട് വിറ്റ ടിക്കറ്റ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. വയനാട് വിറ്റ RS807384 നമ്പരിലെ ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ലോട്ടറിയുടെ രണ്ടാം സമ്മാനം. കണ്ണൂരില്‍ വിറ്റ RN376355 നമ്പരിലെ ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ എറണാകുളത്ത് വിറ്റ RO115088 നമ്പരിലെ ടിക്കറ്റും നേടി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages