1 GBP = 127.23
breaking news

യുക്മ വെയിൽസ് റീജിയണൽ കായികമേള ദേശീയ സെക്രട്ടറി ശ്രീ. ജയകുമാർ ഉത്‌ഘാടനം ചെയ്യുന്നു, ദേശീയ ജോയിന്റ് ട്രഷറർ ശ്രീ. പീറ്റർ താണോലി മുഖ്യാതിഥി.

യുക്മ വെയിൽസ് റീജിയണൽ കായികമേള ദേശീയ സെക്രട്ടറി ശ്രീ. ജയകുമാർ ഉത്‌ഘാടനം ചെയ്യുന്നു, ദേശീയ ജോയിന്റ് ട്രഷറർ ശ്രീ. പീറ്റർ താണോലി മുഖ്യാതിഥി.

ബെന്നി അഗസ്റ്റിൻ (യുക്മ ദേശീയ സമിതിയംഗം)

കാർഡിഫ്: യുക്മ ദേശീയ കായികമേളയോടനുബന്ധിച്ച് നടത്തുന്ന യുക്മ വെയിൽസ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ സ്പോർട്സ് ഇന്ന്, ജൂൺ 6 ശനിയാഴ്ച മെർത്താറിൽ വച്ച് നടത്തപ്പെടുന്നു. ഈ വർഷത്തെ വെയിൽസ് റീജിയണൽ കായികമേള റീജിയണൽ പ്രസിഡന്റ് ശ്രീ. ജോഷി തോമസിന്റെ അധ്യക്ഷതയിൽ യുക്മയുടെ ദേശീയ സെക്രട്ടറി ശ്രീ ജയകുമാർ നായർ രാവിലെ 11.30 മണിക്ക് ഉത്‌ഘാടനം ചെയ്‌യും. യുക്മ ദേശീയ ജോയിന്റ് ട്രഷറർ ശ്രീ പീറ്റർ താണോലി മുഖ്യാതിഥി ആയിരിക്കും. ഉത്ഘടനവേളയിൽ യുക്മ ദേശിയ സമിതി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ്, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, സ്പോർട്സ് കോഓർഡിനേറ്റർ സാജു സലിംകുട്ടി, മറ്റ് അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.

മെർത്തറിലെ അഫോൺ റ്റാഫ് ഹൈ സ്കൂളിൽ (Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA) വച്ചാണ് ഈ വെയിൽസ് റീജിയണൽ സ്പോർട്സ് നടക്കുന്നത്. റീജിയണൽ സ്പോർട്സിലേക്ക് റീജിയണിലെ എല്ലാ അസോസിയേഷൻ അംഗങ്ങളും അവരവരുടെ മത്സരാർത്ഥികളെ അയക്കാൻ റെഡി ആയിരിക്കുകയാണ്.

വെയിൽസ് റീജിയണൽ സ്പോർട്സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ ഒരു സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നത്. റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, യുക്മ ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ്, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ സാജു സലിംകുട്ടി, ട്രഷറർ റ്റോമ്പിൽ കണ്ണത്ത് എന്നിവരോടൊപ്പം വൈസ് പ്രസിഡന്റ് പോൾ പുതുശ്ശേരി, ആർട്സ് സെക്രട്ടറി ജോബി മാത്യു, ജോയിന്റ് സെക്രട്ടറി ഗീവര്ഗീസ് മാത്യു, ജോമോൻ വര്ഗീസ്, റെനിൽ, അലൻ പോൾ , ബിജു പോൾ, രതീഷ്, അഡ്വ. ഷിന്ടോ, വര്ഗീസ് കോശി, ദിലീപ് കലാഭവൻ തുടങ്ങിയവർ അടങ്ങിയ സംഘാടക സമിതിയാണ് ഈ കായികമേളക്ക് നേതൃത്വം നൽകുന്നത്.

വെയിൽസ് റീജിയണിലെ അംഗ അസോസിയേഷനുകളായ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി, കാർഡിഫ് മലയാളി അസോസിയേഷൻ, മലയാളി വെൽഫെയർ അസോസിയേഷൻ ബാരി, ബ്രിഡ്‌ജിന്ദ് മലയാളി അസോസിയേഷൻ, മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ, ലാൻഡഡ്നോ മലയാളി അസോസിയേഷൻ, അബർഗവനി മേഖല മലയാളി അസോസിയേഷൻ, സ്വാൻസി മലയാളി അസോസിയേഷൻ, വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷൻ തുടങ്ങി എല്ലാ അസ്സോസിയേഷനുകളിൽ നിന്നും ധാരാളം മത്സരാർത്ഥികൾ ഈ റീജിയണൽ കായിക മാമാങ്കത്തിലേക്ക് വരുവാൻ തെയ്യാറെടുത്തുകഴിഞ്ഞു.
ഈ കായിക മാമാങ്കം വലിയ വിജയമാക്കുവാൻ വെയിൽസിലെ മുഴുവൻ മലയാളി കായികപ്രേമികളെയും മെർത്തറിലേക്ക് ക്ഷണിക്കുന്നുവെന്ന് സംഘാടക സമിതിക്ക് വേണ്ടി റീജിയണൽ പ്രസിഡന്റ് ജോഷി തോമസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more