യുക്മ വെയിൽസ് റീജിയണൽ കായികമേള ദേശീയ സെക്രട്ടറി ശ്രീ. ജയകുമാർ ഉത്ഘാടനം ചെയ്യുന്നു, ദേശീയ ജോയിന്റ് ട്രഷറർ ശ്രീ. പീറ്റർ താണോലി മുഖ്യാതിഥി.
Jun 06, 2026
ബെന്നി അഗസ്റ്റിൻ (യുക്മ ദേശീയ സമിതിയംഗം)
കാർഡിഫ്: യുക്മ ദേശീയ കായികമേളയോടനുബന്ധിച്ച് നടത്തുന്ന യുക്മ വെയിൽസ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ സ്പോർട്സ് ഇന്ന്, ജൂൺ 6 ശനിയാഴ്ച മെർത്താറിൽ വച്ച് നടത്തപ്പെടുന്നു. ഈ വർഷത്തെ വെയിൽസ് റീജിയണൽ കായികമേള റീജിയണൽ പ്രസിഡന്റ് ശ്രീ. ജോഷി തോമസിന്റെ അധ്യക്ഷതയിൽ യുക്മയുടെ ദേശീയ സെക്രട്ടറി ശ്രീ ജയകുമാർ നായർ രാവിലെ 11.30 മണിക്ക് ഉത്ഘാടനം ചെയ്യും. യുക്മ ദേശീയ ജോയിന്റ് ട്രഷറർ ശ്രീ പീറ്റർ താണോലി മുഖ്യാതിഥി ആയിരിക്കും. ഉത്ഘടനവേളയിൽ യുക്മ ദേശിയ സമിതി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ്, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, സ്പോർട്സ് കോഓർഡിനേറ്റർ സാജു സലിംകുട്ടി, മറ്റ് അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
മെർത്തറിലെ അഫോൺ റ്റാഫ് ഹൈ സ്കൂളിൽ (Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA) വച്ചാണ് ഈ വെയിൽസ് റീജിയണൽ സ്പോർട്സ് നടക്കുന്നത്. റീജിയണൽ സ്പോർട്സിലേക്ക് റീജിയണിലെ എല്ലാ അസോസിയേഷൻ അംഗങ്ങളും അവരവരുടെ മത്സരാർത്ഥികളെ അയക്കാൻ റെഡി ആയിരിക്കുകയാണ്.
വെയിൽസ് റീജിയണൽ സ്പോർട്സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ ഒരു സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നത്. റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, യുക്മ ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ്, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ സാജു സലിംകുട്ടി, ട്രഷറർ റ്റോമ്പിൽ കണ്ണത്ത് എന്നിവരോടൊപ്പം വൈസ് പ്രസിഡന്റ് പോൾ പുതുശ്ശേരി, ആർട്സ് സെക്രട്ടറി ജോബി മാത്യു, ജോയിന്റ് സെക്രട്ടറി ഗീവര്ഗീസ് മാത്യു, ജോമോൻ വര്ഗീസ്, റെനിൽ, അലൻ പോൾ , ബിജു പോൾ, രതീഷ്, അഡ്വ. ഷിന്ടോ, വര്ഗീസ് കോശി, ദിലീപ് കലാഭവൻ തുടങ്ങിയവർ അടങ്ങിയ സംഘാടക സമിതിയാണ് ഈ കായികമേളക്ക് നേതൃത്വം നൽകുന്നത്.
വെയിൽസ് റീജിയണിലെ അംഗ അസോസിയേഷനുകളായ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി, കാർഡിഫ് മലയാളി അസോസിയേഷൻ, മലയാളി വെൽഫെയർ അസോസിയേഷൻ ബാരി, ബ്രിഡ്ജിന്ദ് മലയാളി അസോസിയേഷൻ, മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ, ലാൻഡഡ്നോ മലയാളി അസോസിയേഷൻ, അബർഗവനി മേഖല മലയാളി അസോസിയേഷൻ, സ്വാൻസി മലയാളി അസോസിയേഷൻ, വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷൻ തുടങ്ങി എല്ലാ അസ്സോസിയേഷനുകളിൽ നിന്നും ധാരാളം മത്സരാർത്ഥികൾ ഈ റീജിയണൽ കായിക മാമാങ്കത്തിലേക്ക് വരുവാൻ തെയ്യാറെടുത്തുകഴിഞ്ഞു. ഈ കായിക മാമാങ്കം വലിയ വിജയമാക്കുവാൻ വെയിൽസിലെ മുഴുവൻ മലയാളി കായികപ്രേമികളെയും മെർത്തറിലേക്ക് ക്ഷണിക്കുന്നുവെന്ന് സംഘാടക സമിതിക്ക് വേണ്ടി റീജിയണൽ പ്രസിഡന്റ് ജോഷി തോമസ് അറിയിച്ചു.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages