1 GBP = 128.06

ആർജെഡിയിൽ നടക്കുന്നത് ശീതസമരം; അംഗീകരിക്കാത്ത പാർട്ടിയിൽ തുടരാനില്ല’; രാജിവെച്ച് വി സുരേന്ദ്രൻ പിള്ള

ആർജെഡിയിൽ നടക്കുന്നത് ശീതസമരം; അംഗീകരിക്കാത്ത പാർട്ടിയിൽ തുടരാനില്ല’; രാജിവെച്ച് വി സുരേന്ദ്രൻ പിള്ള

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ ആർജെഡി വിട്ട് മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള. കൂടൂതൽ ആർജെഡി നേതാക്കൾ രാജിവെയ്ക്കുമെന്നും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വി സുരേന്ദ്രൻപിള്ള. ആർജെഡിയിൽ നടക്കുന്നത് ശീതസമരമെമന്നും വി സുരേന്ദ്രൻപിള്ള പറഞ്ഞു. ആവശ്യമായ സീറ്റ് ലഭിച്ചില്ല. എൽഡിഎഫ് വിടാനായിരുന്നു ആർജെഡി തീരുമാനം. സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായം എൽഡിഎഫ് വിടാനായിരുന്നു. ആർജെഡി മൂന്ന് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അംഗീകരിക്കാതെയാണെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.

മത്സരിക്കുന്ന കാര്യം ഇനിയാണ് ആലോചിക്കേണ്ടത്. തിരുവനന്തപുരം മണ്ഡലത്തിൽ വ്യക്തിബന്ധങ്ങളുണ്ട്. ഇടതുമുന്നണിയുമായി ബന്ധമില്ലെന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു. ആർജെഡി വിട്ടവരുടെ കൺവെൻഷൻ ഉടനെയുണ്ടാകുമെന്ന് അദേഹം പറഞ്ഞു. മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പ് പറയാനില്ല. രാഷ്ട്രീയ സാഹചര്യം ഉരിത്തിരിഞ്ഞുവരുന്ന സാഹചര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വി സുരേന്ദ്രൻ പിള്ള. തിരുവന്തപുരം സെൻട്രൽ മണ്ഡലത്തോട് കൂടുതൽ അടുപ്പമുണ്ട്. മുൻപ് എംഎൽഎയായും മന്ത്രിയായും ഇരുന്ന മണ്ഡലമാണതെന്ന് അദേഹം പറഞ്ഞു.

അതേസമയം തിരുവനന്തപുരം സെൻട്രലിൽ ഇടതുപക്ഷത്ത് നിന്ന് സ്ഥാനാർഥിയെ എത്തിക്കാനാണ് ബിജെപി നീക്കം. എൽഡിഎഫ് ഘടകകക്ഷി നേതാവുമായി ചർച്ച നടത്തിയെന്നാണ് വിവരം. തിരുവനന്തപുരം സെൻട്രൽ‌ ഒഴിച്ചിട്ടാണ് ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ‌ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more